അന്നൊന്നും ടെക്‌നിക്കില്ല, എല്ലാം ഒറിജിനാലിറ്റിയാണ്, ഗുരുവായൂർ പോയാണ് മമ്മൂട്ടിയും മാധവിയും അത് പഠിച്ചത്: ആ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി നടത്തിയ കഷ്ടപ്പാടുകളെ കുറിച്ച് നിർമ്മാതാവ്

637

1989ൽ ഹരിഹരൻ എംടി മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർക്ലാസ്സിക് സിനിമയായിരുന്നു ഒരു വടക്കൻ വീരഗാഥ. ഇന്നും മലയാളി പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നായ ഒരു വടക്കൻ വീരഗാഥ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു.

ചിത്രത്തിൽ ചന്തുവായി മികച്ച പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. വമ്പൻ താരനിരയാണ് ഒരു വടക്കൻ വീരഗാഥയിൽ അണിനിരന്നത്. ചരിത്ര സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടനുളള ദേശീയ പുരസ്‌കാരം മമ്മൂട്ടി ആദ്യമായി നേടിയിരുന്നു. മമ്മൂട്ടിക്കൊപ്പം ബാലൻ കെ നായർ, സുരേഷ് ഗോപി, മാധവി, ക്യാപ്റ്റൻ രാജു, ഗീത ഉൾപ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.

Advertisements

Also Read
നെടുമുടി വേണു സാറിന്റെ മൂന്നാം ഭാര്യയായിട്ട് ആായിരുന്നു ആ ചിത്രത്തിൽ ഞാൻ അഭിനയിച്ചത്; പല കാര്യങ്ങളും പറഞ്ഞു തന്നത് അദ്ദേഹമാണ്: ആതിര പട്ടേൽ

മമ്മൂക്കയ്ക്ക് പുറമെ വടക്കൻ വീരഗാഥയിലൂടെ ഹരിഹരനും എംടി വാസുദേവൻ നായരും പുരസ്‌കാരങ്ങൾ നേടി. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പിവി ഗംഗാധരനായിരുന്നു ചിത്രം നിർമ്മിച്ചത്. ബോംബൈ രവി ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.

അതേ സമയം വടക്കൻ വീരഗാഥയ്ക്ക് വേണ്ടി മമ്മൂട്ടി നടത്തിയ കഷ്ടപ്പാടുകളെ കുറിച്ച് നിർമ്മാതാവ് പിവി ഗംഗാധരൻ മനസുതുറന്നിരുന്നു. ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പിവി ഗംഗാധരൻ മെഗാസ്റ്റാറിനെ കുറിച്ച് മനസുതുറന്നത്. വടക്കൻ വീരഗാഥ ചെയ്യാൻ തീരുമാനിച്ചപ്പോൾ ആദ്യം മുതലേ മമ്മൂട്ടി തന്നെയായിരുന്നു മനസിലെന്ന് അദ്ദേഹം പറയുന്നു.

എംടി സാറും ഹരിഹരൻ സാറും ചേർന്ന് ആ റോൾ ചെയ്യാൻ മമ്മൂട്ടിയെ തിരഞ്ഞെടുത്തു. അപ്പോ മമ്മൂട്ടി അതിന് അനുയോജ്യനായ ആളാണെന്ന് എല്ലാവർക്കും തോന്നി. മമ്മൂട്ടി ബോഡി മാത്രമല്ല ഓരോ അഭിനയങ്ങളും അദ്ദേഹം പ്രാക്ടീസ് ചെയ്ത് നന്നായിട്ട് ചെയ്തു. വാൾപ്പയറ്റ് ഒന്നും അദ്ദേഹത്തിന് മുൻപ് അറിയില്ലായിരുന്നു.

എന്നാൽ അത് സമയമെടുത്ത് പഠിച്ചാണ് അദ്ദേഹം അത് ചെയ്തത്. ഗുരുവായൂർ ഒരു ഹോട്ടലിന്റെ മുകളിൽ പോയിട്ട് മമ്മൂട്ടിയും മാധവിയും അത് പഠിച്ചു. ഇപ്പോഴത്തെ കാലത്തെ പോലെ ടെക്നിക്സ് ഒന്നും അന്ന് ഇല്ല. അന്നൊക്കെ ഒറിജിനാലിറ്റിയാണ്. അവർക്ക് പരിക്ക് ഒന്നും പറ്റിയിരുന്നില്ല. എല്ലാവരും നന്നായിട്ട് ചെയ്തു.

ഞങ്ങളുടെ ജീവിതത്തിലെ എറ്റവും നല്ല സിനിമ എന്ന് കരുതുന്ന ചിത്രമാണ് വടക്കൻ വീരഗാഥ, അഭിമുഖത്തിൽ പിവി ഗംഗാധരൻ പറഞ്ഞു. അതേ സമയം ഒരു വടക്കൻ വീരഗാഥയ്ക്ക് പിന്നാലെ മമ്മൂട്ടി ഹരിഹരൻ കൂട്ടുകെട്ടിൽ ഇറങ്ങിയ പഴശ്ശിരാജയും വലിയ വിജയം നേടിയിരുന്നു. എംടി വാസുദേവൻ നായർ തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്.

Also Read
മമ്മൂട്ടിയുടെ ആ സിനിമ പൊളിയുമോ എന്ന പേടിയിൽ നിർമ്മാതാവ് തിയറ്ററുകളെടുത്തത് വെറും രണ്ടാഴ്ചത്തേക്ക്, പക്ഷേ സിനിമ നേടിയത് സർവ്വകാല വിജയം, സംഭവം ഇങ്ങനെ

ചന്തുവിനെ പോലെ പഴശ്ശിരാജയെയും സ്‌ക്രീനിൽ മമ്മൂട്ടി ഗംഭീരമാക്കി. ഈ കൂട്ടുകെട്ടിൽ ഇറങ്ങിയ മിക്ക ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മമ്മൂക്ക അവതരിപ്പിക്കാറുളള ചരിത്ര കഥാപാത്രങ്ങളെല്ലാം തന്നെ എപ്പോഴും ശ്രദ്ധേയമാവാറുണ്ട്. ഗോകുലം ഗോപാലനായിരുന്നു പഴശ്ശിരാജ നിർമ്മിച്ചത്.

Advertisement