എന്റെ മുഖം പോയെടാ എനിക്കിനി അഭിനയിക്കാൻ കഴിയുമോ? മുകേഷിന് മുന്നിൽ അന്ന് പൊട്ടിക്കരഞ്ഞ് മമ്മൂട്ടി; വൈറലായി വീഡിയോ

101

നടൻ മമ്മൂട്ടി മലയാളത്തിന്റെ മെഗാസ്റ്റാർ എന്നാണ് അറിയപ്പെടുന്നത്. മലയാള സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് മമ്മൂട്ടി. മലയാള സിനിമയിലെ മറ്റൊരു താരമായ മുകേഷുമായി മമ്മൂട്ടിയ്ക്ക് വളരെ അടുത്ത സൗഹൃദമാണ് ഉള്ളത്.

ഇപ്പോൾ ഇരുവരുടേയും ഒരു പഴയ അഭിമുഖ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുകേഷുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ചാണ് മമ്മൂട്ടി തുറന്നു പറയുന്നത്. ഗൗരവപ്രകൃതവും പെട്ടെന്ന് ദേഷ്യം വരുന്നയാളാണെന്നുമൊക്കെയുള്ള വിശേഷണമാണ് പൊതുവെ മമ്മൂട്ടിക്കുള്ളത്.

Advertisements

എന്നാൽ നിസ്സാര കാര്യത്തിന് പരിഭ്രമിച്ച് ടെൻഷനടിച്ച് കരഞ്ഞിരുന്ന മമ്മൂട്ടിയെ ഓർത്തെടുക്കുകയായിരുന്നു മുകേഷ്. ” ഷൂട്ടിംങ് ലൊക്കേഷനിൽ എന്റെ സുഹൃത്ത് ഭദ്രൻ ബുള്ളറ്റിൽ വരുമായിരുന്നു. ബുള്ളറ്റ് കണ്ട മമ്മൂക്ക ഒരു റൗണ്ട് ചുറ്റുന്ന പതിവുണ്ടായിരുന്നു. അദ്ദേഹത്തിന് നല്ല സ്പീഡാണ്.

മമ്മൂക്കയ്ക്ക് ഇതൊക്കെ ഓടിക്കാനറിയാമോ എന്ന് അന്ന് ഞാൻ ചോദിച്ചിരുന്നു. അതറിയാവുന്നതിനാലാണ് മേള എന്ന ചിത്രത്തിലേക്ക് കെജി ജോർജ് അഭിനയിക്കാൻ വിളിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ധൈര്യമായി കയറിക്കോ എന്ന് പറഞ്ഞു. മൂന്നാമത്തെ ദിവസം ഒരു സൈക്കിളുകാരനുമായി മുട്ടുകയായിരുന്നു.

റോഡ് സൈഡിൽ മണലും പൂഴിയുമുണ്ടായിരുന്നു. സ്‌കിഡ് ചെയ്ത് വീഴുകയായിരുന്നു അന്ന്. ചെറിയ ഒരു മുറിവ് പറ്റി അദ്ദേഹത്തിന്. കൊച്ചുകുട്ടികളെപ്പോലെ അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. എനിക്കിനി അഭിനയിക്കാൻ പറ്റുമോടാ, എന്നെ ഇനി സിനിമയിൽ എടുക്കുമോയെന്ന് ചോദിച്ചായിരുന്നു അദ്ദേഹം കരഞ്ഞത്.

എന്റെ മുഖം പോയെടായെന്ന് പറഞ്ഞ് കരയുകയായിരുന്നു അദ്ദേഹം. എങ്ങനെയൊക്കെ നോക്കിയിട്ടും മലയാളത്തിന്റെ പൗരുഷത്തിന്റെ കരച്ചിൽ മാറ്റാൻ എനിക്ക് കഴിഞ്ഞിരുന്നില്ല എന്നും മുകേഷ് പറയുന്നു.

വീഡിയോ കാണാം

Advertisement