ധോണിയോ കോഹ്ലിയോ തനിക്ക് പിന്തുണ തന്നിട്ടില്ല, സഹായിച്ചത് ഗാംഗുലി മാത്രം: തുറന്നടിച്ച് യുവരാജ് സിങ്ങ്

25

മഹേന്ദ്രസിംഗ് ധോണിയും വിരാട് കോഹ്ലിയും ക്യാപ്റ്റനായപ്പോൾ സൗരവ് ഗാംഗുലിയിൽ നിന്ന് ലഭിച്ചത് പോലുള്ള പിന്തുണ തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് മുൻതാരം യുവരാജ് സിംഗ്. പ്രമുഖ ക്രിക്കറ്റ് വെബ് പോർട്ടലായ സ്പോർട്സ് സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു യുവരാജ്.

സൗരവ് ഗാംഗുലിയ്ക്ക് കീഴിൽ ഞാൻ കളിച്ചിട്ടുണ്ട്. വലിയ പിന്തുണയായിരുന്നു എനിക്ക് അദ്ദേഹം തന്നത്. പിന്നീട് മഹിയ്ക്ക് കീഴിലും കളിച്ചു. രണ്ടുപേരെയും തമ്മിൽ താരതമ്യം ചെയ്യുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഗാംഗുലിയ്ക്കൊപ്പം ഒരുപാട് നല്ല ഓർമ്മകളുണ്ട്.

Advertisements

കാരണം അദ്ദേഹം വലിയ പിന്തുണ തന്നിട്ടുണ്ട്. ആ പിന്തുണ മഹിയിൽ നിന്നും കോഹ്ലിയിൽ നിന്നും എനിക്ക് ലഭിച്ചിട്ടില്ല’, യുവി പറഞ്ഞു.സൗരവ് ഗാംഗുലിയ്ക്ക് കീഴിൽ 2000 ത്തിലെ ചാമ്പ്യൻസ് ട്രോഫിയിലാണ് യുവരാജ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി കളിക്കുന്നത്. പിന്നീട് ഇന്ത്യൻ മധ്യനിരയിൽ ഗാംഗുലിയുടെ വിശ്വസ്തതാരമായിരുന്നു യുവരാജ്.

യുവി ആകെ കളിച്ച 304 ഏകദിനങ്ങളിൽ 110 ഉം ഗാംഗുലി ക്യാപ്റ്റനായപ്പോഴായിരുന്നു. ധോണി നായകനായ 104 മത്സരങ്ങളിലും ഈ ഓൾറൗണ്ട് താരം ടീമിലുണ്ടായിരുന്നു. അതേസമയം ധോണി ക്യാപ്റ്റനായ സമയത്താണ് യുവി ഏറ്റവും കൂടുതൽ റൺസ് നേടിയത്. 104 മത്സരങ്ങളിൽ 3077 റൺസാണ് യുവി നേടിയത്. ഗാംഗുലിയ്ക്ക് കീഴിൽ കളിച്ച മത്സരങ്ങളിൽ 2640 റൺസ് നേടി.

ഗാംഗുലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം രാഹുൽ ദ്രാവിഡ്, വിരേന്ദർ സെവാഗ്, ഗൗതം ഗംഭീർ എന്നീ നായകർക്ക് കീഴിലും യുവി കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിലും നിർണായക പങ്കാണ് യുവരാജ് വഹിച്ചത്.

നേരത്തെ തിരിച്ചു വരാൻ ശ്രമിച്ചപ്പോൾ ടീം മാനേജ്മെന്റ് തന്നോട് പുലർത്തിയ സമീപനത്തിൽ വിരമിക്കൽ വേളയിൽ യുവി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഗാംഗുലിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് യുവി ഇന്ത്യൻ ടീമിലെ അവിഭാജ്യഘടകമായി മാറിയത്. 2011ൽ ധോണിക്ക് കീഴിൽ ഇന്ത്യ രണ്ടാംവട്ടം ലോക കപ്പ് കീരീടം ഉയർത്തിയപ്പോൾ ടൂർണമെന്റിലെ താരമായത് യുവിയായിരുന്നു. പിന്നീട് ക്യാൻസർ ബാധിതനായി യുവി ചികിത്സക്കു ശേഷം രോഗം ഭേദമായി ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയെങ്കിലും പ്രതാപകാലത്തെ പ്രകടനം ആവർത്തിക്കാനായില്ല.

Advertisement