സുധാ കൊംഗാരയുടെ തിരക്കഥ ഇഷ്ടമായില്ല, വെട്രിമാരൻ ബിസി, മഗിഴ് തിരുമേനിക്ക് ഉടൻ പറ്റില്ല; ഇടിവെട്ട് സംവിധായകന് ഡേറ്റ് നൽകി ദളപതി വിജയ്

69

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന് ശേഷം ദളപതി വിജയ് നായകനായി അഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് എആർ മുരുഗദോസാണ്. മുരുഗദോസിന് നറുക്ക് വീഴുന്നതിന് മുമ്പ് സുധാ കൊംഗാര, വെട്രിമാരൻ, മഗിഴ് തിരുമേനി, മോഹൻരാജ തുടങ്ങിയവരെ അടുത്ത ചിത്രത്തിനായി വിജയ് പരിഗണിച്ചിരുന്നു.

അതേ സമയം സുധ കൊംഗാര പറഞ്ഞ കഥ വിജയിയ്ക്ക് ഇഷ്ടമായിരുന്നു. എന്നാൽ തിരക്കഥ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടുതന്നെ അതിൽ മാറ്റങ്ങൾ വരുത്തി കൊണ്ടുവരാനാണ് വിജയ് നൽകിയ നിർദ്ദേശം. മഗിഴ് തിരുമേനി അഭിനയത്തിലും തന്റെ പുതിയ സിനിമയിലും തിരക്കിലായതുകൊണ്ട് വിജയ്ക്ക് പറ്റിയ കഥ ചെയ്യാനായില്ല.

Advertisements

വെട്രിമാരൻ മറ്റ് പ്രൊജക്ടുകളിൽ ബിസിയാണ്. ഒടുവിൽ എആർ മുരുഗദാസിനെ തന്നെ തന്റെ അടുത്ത സിനിമ വിജയ് ഏൽപ്പിച്ചു. തുപ്പാക്കിയുടെ രണ്ടാം ഭാഗം ചെയ്യാനാണ് ആലോചിക്കുന്നത്. എന്നാൽ ആ സിനിമയ്ക്ക് ശേഷം സുധയുടെ തിരക്കഥ ശരിയായാൽ അത് ചെയ്യാനാണ് വിജയ് തീരുമാനിച്ചിരുന്നത്.

എന്നാൽ തനിക്ക് തിരക്കഥ ശരിയാക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്ന് സുധ അറിയിച്ചതിനെ തുടർന്ന് വിജയ് മറ്റ് ചോയ്സുകൾ നോക്കി. തുപ്പാക്കി 2 കഴിഞ്ഞാൽ വിജയ് വീണ്ടും അറ്റ്ലിയുമായി ഒത്തുചേരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അറ്റ്ലി പറഞ്ഞ ഒരു ആക്ഷൻ ത്രില്ലർ സ്റ്റോറി വിജയ്ക്ക് ഗംഭീരമായി ഇഷ്ടമായത്രേ.

തെരി, മെർസൽ, ബിഗിൽ എന്നിവയാണ് അറ്റ്ലി സംവിധാനം ചെയ്ത വിജയ് ചിത്രങ്ങൾ. ഇവ മൂന്നും ബ്ലോക്ബസ്റ്റർ വിജയം നേടിയിരുന്നു. 2012 ൽ പുറത്തിറങ്ങിയ തുപ്പാക്കിയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് മുരുകദോസ് അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ വെച്ചായിരുന്നു തുപ്പാക്കിക്ക് രണ്ടാം ഭാഗം വരുമെന്ന കാര്യം മുരുകദോസ് വെളിപ്പെടുത്തിയത്.

ആദ്യ ഭാഗത്തിന് ഒന്നിച്ച അതേ ടീം തന്നെയായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനും ഉണ്ടാവുക എന്നാണറിയുന്നത്. കാജൽ അഗർവാൾ നായികാ വേഷത്തിൽ എത്തിയ ചിത്രത്തിൽ നടൻ ജയറാമും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

ഒരു തീവ്രവാദ സംഘത്തെ നശിപ്പിക്കുകയും സ്ലീപ്പർ സെൽസ് എന്നു പേരായ ഇടനിലക്കാരെ നിഷ്‌ക്രിയരാക്കി കൊണ്ട് മുംബൈയിലെ ബോംബ് സ്‌ഫോടനം തടയുകയും ചെയ്യുന്ന ഒരു ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥന്റെ കഥ ആയിരുന്നു തുപ്പാക്കി പറഞ്ഞത്.

Advertisement