തുച്ഛമായ ഈ വരുമാനം കൊണ്ടാണ് കുടുംബത്തെ പോറ്റുന്നത്, എന്റെ കടങ്ങളും പ്രശ്‌നങ്ങളും കഴിഞ്ഞിട്ട് ഒരു ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റി വയ്ക്കാനുണ്ടാവില്ല; അഞ്ജലി നായർ

5929

അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും കുഞ്ഞും എന്റെ മോളുമൊക്കെ അടങ്ങുന്ന കുടുംബത്തെ ഞാൻ പോറ്റുന്നത്. എന്റെ കടങ്ങളും പ്രശ്‌നങ്ങളും കഴിഞ്ഞിട്ട് ഒരു നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റി വയ്ക്കാനുണ്ടാവില്ല അഞ്ജലി വെളിപ്പെടുത്തുന്നു.

ബാലതാരമായെത്തി പിന്നീട് മലയാള സിനിമയിൽ ഒരുപിടി മികച്ച വേഷങ്ങൾ ചയ്ത് തിളങ്ങി നിൽക്കുന്ന താരമാണ് നടി അഞ്ജലി നായർ. മലയാളത്തിന്റെ സൂപ്പർ ഡയറക്ടർ ഫാസിൽ വീനീത് ശോഭന എന്നിവരം കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അഞ്ജലി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

Advertisements

പിന്നീട് മലയാളത്തിലെ അദ്യ 100 കോടി ചിത്രം പുലിരുകൻ ഉൾപ്പടെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാൻ അഞ്ജലിക്ക് കഴിഞ്ഞു. വലിപ്പംചെറുപ്പം നോക്കാതെ കിട്ടുന്ന വേഷം ഏതായാലും മികച്ച രീതിയിൽ അഭിനയിക്കുന്ന താരംം കൂടിയാണ് അഞ്ജലി.

താരരാജാവ് മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ദൃശ്യ 2 ലെ സരിതയായാണ് ഏറ്റവും ഒടുവിൽ നടി എത്തിയത്. ചിത്രത്തിൽ മീന അവതരിപ്പിക്കുന്ന റാണിയുടെ കൂടെ നടന്ന് അവസാനം എട്ടിന്റെ പണികൊടുത്ത സരിതയെ മലയാളികൾ അങ്ങനെ മറക്കില്ല. സിനിമക്ക് പുറമെ മിനിസ്‌ക്രീൻ പ്രോഗ്രാമുകളിലും അവതാരകയായി അഞ്ജലി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

മോഡലിങ് രംഗത്തും സജീവമാണ് അഞ്ജലി . വേറിട്ട ചിത്രങ്ങൾ പങ്കുവെച്ച് നടി ആരാധകർക്കിടെ എത്താറുണ്ട്. അതേ സമയം ഇതിനിടെ നടിയുടെ വിവാഹ മോചന വാർത്തയും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകനായ അനീഷ് ഉപാസനയാണ് അഞ്ജലിയെ വിവാഹം ചെയ്തത്. 2011ലായിരുന്നു ഇവരുടെ വിവാഹം. ഒരു മകളുണ്ട് ഈ ദമ്പതികൾക്ക്.

എന്നാൽ വർഷങ്ങളോളമായി അഞ്ജലിയും അനീഷും വേർപിരിഞ്ഞാണ് താമസിക്കുന്നത്. പലരും ഈ കാര്യം ഈ അടുത്തായാണ് അറിയുന്നത്. പിന്നാലെ ചോദ്യങ്ങളും ഉയർന്നിരുന്നു. എന്നാൽ ചോദ്യങ്ങൾക്ക് മുന്നിൽ പതറിനിൽക്കാതെ കൃത്യമായി ഉത്തരം നൽകി അഞ്ജലിയും രംഗത്തെത്തി.

ദൃശ്യം 2 ൽ വന്നതിന്റെ പേരിൽ വിവാഹമോചന വാർത്ത ആഘോഷിച്ച് എന്നെ ചവിട്ടി മെതിക്കാൻ ശ്രമിക്കുന്നത് ശത്രുക്കളാണ്. എന്തായാലും ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. എന്നെ കുറിച്ച് എന്തെങ്കിലും അറിയണമെങ്കിലോ വാർത്ത അറിയണമെങ്കിലോ എന്നെ തന്നെ വിളിച്ച് ചോദിക്കാമല്ലോ നടി പറയുന്നു.അതേസമയം ഇനി ഒരു വിവാഹത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും നടി പറയുന്നു.

ഇതിന് പിന്നാലെ തന്റെ ചില സിനിമയിൽ ലഭിച്ച പ്രതിഫലത്തെ കുറിച്ചും നടി പറയുന്നു. ദൃശ്യം 2 എല്ലാ കുറവുകളും തീർത്തു. റാമിൽ ഇനി ഞാനും മകളും ഒരുമിച്ചെത്തും. കമ്മട്ടിപ്പാടം എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ഒരു ദിവസം എനിക്ക് മൂവായിരം രൂപ വീതമാണ് പ്രതിഫലം തന്നത്.

എന്നാൽ ഇപ്പോഴും പ്രതിഫലം തരാത്ത പലരും ഉണ്ട്. അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും കുഞ്ഞും എന്റെ മോളുമൊക്കെ അടങ്ങുന്ന കുടുംബത്തെ ഞാൻ പോറ്റുന്നത്. എന്റെ കടങ്ങളും പ്രശ്‌നങ്ങളും കഴിഞ്ഞിട്ട് ഒരു നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റി വയ്ക്കാനുണ്ടാവില്ല അഞ്ജലി വെളിപ്പെടുത്തുന്നു.

Advertisement