ആദ്യം എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ആളായിരുന്നു കാജോൾ, അഹങ്കാരി എന്നാണ് തോന്നിയത്: ഭാര്യയെ കുറിച്ച് അജയ് ദേവ്ഗൺ

236

നിരവധി സൂപ്പർഹിറ്റുകൾ സിനിമാ ആരാധകർക്ക് സമ്മാനിച്ചിട്ടുള്ള ബോളിവുഡിന്റെ പ്രിയനടൻ അജയ് ദേവ്ഗൺ തന്റെ അമ്പത്തിരണ്ടാം ജന്മദിനം ആഘോഷിക്കുകയാണ് ഏപ്രിൽ രണ്ടിന്. ബോക്സോഫീസിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള താരത്തിന്റെ കരിയറും വ്യക്തി ജീവിതവുമൊക്കെ സിനിമാപ്രേമികൾക്ക് സുപരിചിതമാണ്.

ബോളിവുഡ് സൂപ്പർ നായിക കാജോളിനെ വിവാഹം കഴിച്ച് രണ്ട് മക്കൾക്കൊപ്പം സന്തുഷ്ടനായി കഴിയുകയാണ് അജയ് ദേവഗൺ ഇപ്പോൾ. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ അജയിനെ കുറിച്ചും കാജലിനെ കുറിച്ചുമുള്ള രസകരമായ വിവരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വീണ്ടും ചർച്ചയാവുന്നത്.

Advertisements

1995 ൽ പുറത്തിറങ്ങിയ ഹുൽചൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സെറ്റിൽ നിന്നുമാണ് ഇരുവരും പരസ്പരം ആദ്യമായി കാണുന്നത്. അക്കാലത്ത് ബി ടൗണിലെ പ്രധാന സംസാര വിഷയങ്ങളിലൊന്ന് ഇരുവരും തമ്മിലുള്ള പ്രണയമായിരുന്നു.

Also Read
സിനിമയിലേക്ക് വന്നപ്പോൾ അച്ഛൻ നൽകിയ ആ ഒരു ഉപദേശം ഞാൻ മൈൻഡ് ചെയ്തട്ടേയില്ല: തുറന്നു പറഞ്ഞ് അഹാന കൃഷ്ണ

എന്നാൽ ഒരു കാലത്ത് അജയ്ക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്ന നടിയായിരുന്നു കാജോൾ എന്ന് പറഞ്ഞാൽ ആരാധകരിൽ പലരും വിശ്വസിക്കില്ല. ഇക്കാര്യം ഒരു അഭിമുഖത്തിൽ താരം തന്നെയാണ് തുറന്ന് പറഞ്ഞത്.
തന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ കാഴ്ചയിൽ തന്നെ ഇഷ്ടം ഉണ്ടായത് അല്ല. ഹുൽചുൽ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് തൊട്ട് മുൻപാണ് അവരെ കാണുന്നത്.

സത്യം പറഞ്ഞാൽ കാജോളിനോട് വലിയ ഇഷ്ടം ഇല്ലാത്തത് കൊണ്ട് തന്നെ വീണ്ടും കാണണമെന്ന് ആഗ്രഹിച്ചിട്ടുമില്ല. ആദ്യമായി കണ്ട സമയത്ത് ഒരു അഹങ്കാരിയെ പോലെയും വളരെയധികം ഉച്ചത്തിൽ സംസാരിച്ച് കൊണ്ടാണ് അവളെത്തിയത്.

Also Read
എന്റെ ഇഷ്ടങ്ങൾക്ക് മുൻതൂക്കം നൽകാൻ എന്നെ പഠിപ്പിച്ച ജെന്റിൽമാൻ, എന്റെ സന്തോഷത്തിനും പോസ്റ്റിവിറ്റിക്കും കാരണമായ വ്യക്തി: സുഹൃത്തിന് കുറിച്ച് സാധിക

മാത്രമല്ല വ്യക്തിത്വത്തിന്റെ കാര്യത്തിൽ ഞങ്ങൾ രണ്ട് പേരും വ്യത്യസ്തരായിരുന്നുവെന്നും അജയ് ദേവഗൺ വെളിപ്പെടുത്തുന്നു. എന്നാൽ ഗുണ്ടരാജ് എന്ന സിനിമയിൽ അഭിനയിക്കുന്ന സമയമായപ്പോഴെക്കും ഇരുവരും പ്രണയത്തിലായി. അങ്ങനെ 1999 ഫെബ്രുവരി 24 നാണ് കാജോളും അജയ് ദേവ്ഗണും വിവാഹിതരാവുന്നത്.

മഹാരാഷ്ട്രയിലെ പരമ്പരാഗതമായ ആചാരപ്രകാരമായിരുന്നു വിവാഹം. ഒരു മകനും മകളുമാണ് താരദമ്പ തിമാർക്കുള്ളത്. വിവാഹശേഷം സിനിമയിൽ നിന്നും ചെറിയ ഇടവേളകൾ എടുത്ത് കാജോൾ മാറി നിന്നെങ്കിലും അജയ് ദേവഗൺ ഇപ്പോഴും സിനിമയിൽ തിളങ്ങി നിൽക്കുകയാണ്.

Advertisement