എന്റെ ഇഷ്ടങ്ങൾക്ക് മുൻതൂക്കം നൽകാൻ എന്നെ പഠിപ്പിച്ച ജെന്റിൽമാൻ, എന്റെ സന്തോഷത്തിനും പോസ്റ്റിവിറ്റിക്കും കാരണമായ വ്യക്തി: സുഹൃത്തിന് കുറിച്ച് സാധിക

128

മലയാളത്തിന്റെ ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ് നടി സാധിക വേണു ഗോപാൽ. നിരവധി മലയാളം ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും സാധിക വേണു ഗോപാൽ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ ആണ് സാധിക വേണുഗോപാൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മോഡൽ രംഗത്തും അവതാരിക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിത അല്ലാതിരുന്ന സാധിക പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കുകയായിരുന്നു.

Advertisement

ടിവി സീരിയലുകളിൽ മാത്രമല്ല സിനിമയിലും സാധിക അഭിനയിച്ചിട്ടുണ്ട്. ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങൾ. ഹ്രസ്വചിത്രങ്ങളിലും സജീവമാണ് നടി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്ന മിനിസ്‌ക്രീൻ താരം കൂടിയാണ് സാധിക.

Also Read
സിനിമയിലേക്ക് വന്നപ്പോൾ അച്ഛൻ നൽകിയ ആ ഒരു ഉപദേശം ഞാൻ മൈൻഡ് ചെയ്തട്ടേയില്ല: തുറന്നു പറഞ്ഞ് അഹാന കൃഷ്ണ

അടുത്തിടെ നടിയുടെ വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ കാര്യങ്ങളൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ പ്രിയ സുഹൃത്ത് ബദ്രിയ്ക്ക് ജന്മദിന സന്ദേശവുമായി എത്തിയ സാധികയുടെ എഴുത്താണ് വൈറലാവുന്നത്.

സാധികയുടെ കുറിപ്പിന്റെ പൂർണരൂപം:

എന്നിലെ എന്നെ സ്വയം തിരിച്ചറിയാൻ സഹായിച്ച മനോഹരമായ വ്യക്തിയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുകയാണ്. ഞാൻ എനിക്ക് തന്നെ പ്രാധാന്യം നൽകാനും, എന്റെ ഇഷ്ടങ്ങൾക്ക് മുൻതൂക്കം നൽകാനും എന്നെ പഠിപ്പിച്ച ജെന്റിൽമാൻ, എന്റെ ജീവിതത്തിലെ സന്തോഷത്തിനും പോസ്റ്റിവിറ്റിക്കും കാരണമായ വ്യക്തി.

എന്റെ ഒപ്പം നിൽക്കുന്നതിന് നന്ദിയും നീ പുറത്തെടുപ്പിച്ച എന്നിലെ ആ ഭാഗത്തെ സ്നേഹിക്കുകയും ചെയ്യുന്നു.പിറന്നാൾ ആശംസകൾ മനു. നീ അർഹിക്കുന്ന എല്ലാ സന്തോഷവും, വിജയവും നിന്നിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു. വിജയത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ദൈവം നിങ്ങളെ എല്ലാ ശക്തിയും നൽകി അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു.

Also Read
അപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ നിഷ്‌കളങ്കത കണ്ട് അതിശയിച്ചുപോയി, ഇപ്പോഴും മറക്കാൻ പറ്റുന്നില്ല: ആ സൂപ്പർതാരത്തെ കുറിച്ച് മാളവിക മേനോൻ

നല്ലൊരു സുഹൃത്തായി നിന്റെ ഒപ്പം നിൽക്കുന്നതിൽ അഭിമാനിക്കുന്നതായും , നല്ലൊരു സുഹൃത്തായി ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാകും. നിങ്ങൾ എന്താണ് എന്നതിന് മാത്രമല്ല, നിങ്ങൾ എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം ഞാൻ എന്ത് ആയി എന്നുള്ളതിനുമാണ് ഞാൻ നിങ്ങളെ സ്നേഹിക്കുന്നത്.

നിങ്ങൾ നിങ്ങളായി തന്നെ നിലകൊള്ളണം. നിങ്ങൾ സ്വയം സൃഷ്ടിച്ചു എന്നതിന് മാത്രമല്ല എന്നെയും നിങ്ങൾ അതിലൂടെ ഒരുക്കി എടുത്തു എന്നത് കൊണ്ട് ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു. എന്റെ ജീവിതത്തിൽ ശക്തമായ രണ്ട് സിംഹങ്ങൾ ഉണ്ടെന്നുള്ളത് അഭിമാനത്തോടെ പറയുകയാണ് എന്നും സാധിക കുറിക്കുന്നു.

Advertisement