അപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ നിഷ്‌കളങ്കത കണ്ട് അതിശയിച്ചുപോയി, ഇപ്പോഴും മറക്കാൻ പറ്റുന്നില്ല: ആ സൂപ്പർതാരത്തെ കുറിച്ച് മാളവിക മേനോൻ

128

വളരെ ചുരുങ്ങി കാലം കൊണ്ടുതന്നെ നിരവധി സിനിമകളിൽ ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മാളവിക മേനോൻ. സിദ്ധാർത്ഥ് ഭരതന്റെ സംവിധാനതതിൽ 2012ൽ പുറത്തിറങ്ങിയ നിദ്രയാണ് താരത്തിന്റെ ആദ്യ ചിത്രം.

തൊട്ടുപിന്നാലെ പൃഥിരാജ് ചിത്രം ഹീറോയിലും താരം എത്തി. അനൂപ് മേനോൻ ചിത്രമായ 916 ലൂടെയാണ് മാളവിക മേനോൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ നടി അടുത്തിടെ തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ചിത്രങ്ങളിലും മാളവിക ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. തമിഴിലും മികച്ച വേഷങ്ങളാണ് മാളവിക ചെയ്തത്.

Advertisements

ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ ഏറ്റവും പുതിയ ചിത്രങ്ങളിലും മികച്ച വേഷമാണ് മാളവിക മേനോൻ ചെയ്യുന്നത്. മമ്മൂട്ടിയുടെ പുഴു, മോഹൻലാലിന്റെ ആറാട്ട്, സുരേഷ് ഗോപിയുടെ പാപ്പൻ എന്നീ ചിത്രങ്ങളിളാണ് താരം ഇപ്പോൾ മലയാളത്തിൽ അഭിനയിച്ചിരിക്കുന്നത്.

Also Read
നല്ല പനിപിടിച്ച് മമ്മൂക്ക നന്നായി വിറയ്ക്കുന്നുണ്ട്, എന്നിട്ടും മഴ നനഞ്ഞ് അദ്ദേഹം അഭിനയിച്ചു, ഞാൻ ശരിക്കും നമിച്ചുപോയി: മമ്മൂട്ടിയെ കുറിച്ച് വിഎം വിനു

ഈ സിനിമകളിൽ അഭിനയിക്കാൻ പറ്റിയതിന്റെ സന്തോഷത്തിലുള്ള മാളവിക മേനോൻ പാപ്പൻ സിനിമാ ലൊക്കേഷനിൽ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ കൂടെ അഭിനയച്ചതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് ഇപ്പോൾ . കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മാളവികയുടെ തുറന്നു പറച്ചിൽ.

മാളവികാ മേനോന്റെ വാക്കുകൾ ഇങ്ങനെ:

പാപ്പനിൽ സുരേഷേട്ടനുമായി എനിക്ക് കോമ്പിനേഷൻ സീനുകളൊന്നുമില്ല എനിക്ക്. വർക്ക് തീർന്ന ദിവസം ആണ് സുരേഷേട്ടനെ കാണാൻ കഴിഞ്ഞത്. ഒരുമിച്ച് ഒരു ഫോട്ടോയെടുക്കാൻ ചെന്നപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ നിഷ്‌കളങ്കത കണ്ട് ഞാൻ അതിശയിച്ചു പോയി. ഇപ്പോഴും അത് മറക്കാൻ പറ്റുന്നില്ല എന്നായിരുന്നു മാളവിക പറഞ്ഞത്.

ഹിറ്റ് മേക്കർ ജോഷിയാണ് സുരേഷ് ഗോപിയെ നായകനാക്കി പാപ്പൻ സംവിധാനം ചെയ്യുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷമുള്ള ജോഷി ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്തുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൻ അണി നിരക്കുന്നത്.

Also Read
എന്ത് പ്രശ്നങ്ങൾ വന്നാലും നേരിടാറുണ്ട്, കൈകാര്യം ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല: തുറന്ന് പറഞ്ഞ് നടി രോഹിണി

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷനൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേർന്ന് നിർമിക്കുന്നു. പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ് ചിത്രത്തിന്റെ രചന.

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് നിമേഷ് എം താനൂർ. മേക്കപ്പ് റോണെക്സ് സേവ്യർ. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്നാണ് പാപ്പൻതിയറ്ററുകളിൽ എത്തിക്കുന്നത്.

Also Read
ദിലീപിന്റെ സിനിമകൾ കാണുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്, അദ്ദേഹത്തിന്റെ സ്വകാര്യതയും ഞാൻ മാനിക്കുന്നു: വിവാഹ മോചനത്തെ കുറിച്ച് മഞ്ജു വാര്യർ അന്ന് പറഞ്ഞത്

Advertisement