എന്ത് പ്രശ്നങ്ങൾ വന്നാലും നേരിടാറുണ്ട്, കൈകാര്യം ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല: തുറന്ന് പറഞ്ഞ് നടി രോഹിണി

44

ഒരുകാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ നായികയായി തിളങ്ങി നിന്നിരുന്ന താരമാണ് നടി രോഹിണി. നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളായി രോഹിണി മാറിയിരുന്നു.

സഹനടിയായും ക്യാരക്ടർ റോളുകളിലും ഇപ്പോഴും വിവിധ ഇൻഡസ്ട്രികളിൽ സജീവമാണ് രോഹിണി. മലയാളത്തിൽ ഇടയ്ക്കിടെയാണ് നടി എത്താറുളളത്. ബാഹുബലി സീരീസ് ഉൾപ്പെടെയുളള ബിഗ് ബഡ്ജറ്റ് സിനിമകളിൽ രോഹിണി ഭാഗമായി. മലയാളത്തിലും ഒരുകാലത്ത് സജീവമായ താരമാണ് നടി. ഇപ്പോൾ തമിഴ്, തെലുങ്ക് ഭാഷകളിലാണ് രോഹിണി കൂടുതൽ സജീവമായിരിക്കുന്നത്. അഭിനേത്രി എന്നതിലുപരി സംവിധായികയായും താരം തിളങ്ങിയിച്ചുണ്ട്.

Advertisement

Also Read
പ്രണയത്തിലായപ്പോൾ അർജുനോട് ഞാനാകെ ആവശ്യപ്പെട്ടത് ഒരോയൊരു കാര്യം മാത്രം; തുറന്നു പറഞ്ഞ് നടി ദുർഗ കൃഷ്ണ

ഇപ്പോഴിതാ രോഹിണിയെ കുറിച്ച് സംസാരിക്കുന്ന ഒരു അഭിമുഖ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. കൈരളി ടിവിയുടെ ജെബി ജംഗ്ഷനിൽ രോഹിണിയെ കുറിച്ച് നടിയും അടുത്ത സുഹൃത്തുമായ മേനക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഇടയിലാണ് രോഹിണിയെ ആദ്യമായി കാണുന്നത് എന്ന് മേനക പറയുന്നു. ഇരുവരും ഒന്നിച്ച് പങ്കെടുത്ത പരിപാടിയായിരുന്നു ഇത്.

അന്ന് രോഹിണിയാണ് തന്നെ ഡയലോഗ് പറയാനൊക്കെ സഹായിച്ചത്. അവളുടെ കുടുംബ കാര്യങ്ങളെല്ലാം എന്നോട് പറയുമായിരുന്നു. അച്ഛന്റെയും അമ്മയുടെയും എല്ലാവരുടെയും കാര്യങ്ങൾ. ആ സമയം മുതൽ രോഹിണിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. നല്ല കഴിവുളള കുട്ടിയാണ്. അതിന് ശേഷം ഒരുപാട് സിനിമകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തു. ഷൂട്ടിംഗിന് വേണ്ടി തിരുവനന്തപുരത്ത് ഒരേ ഹോട്ടലിൽ ആണ് ഞങ്ങളെല്ലാം താമസിച്ചത്.

അന്ന് വ്യക്തി ജീവിതത്തിലെ കാര്യങ്ങളെല്ലാം സംസാരിക്കുമായിരുന്നു. രോഹിണിയോട് എറ്റവും ബഹുമാനം തോന്നിയ കാര്യം എന്താണെന്നും മേനക പറഞ്ഞു. ഏത് കഷ്ടത്തിന്റെ ഇടയിലും, അവൾക്ക് ഒരുപാട് പ്രശ്നങ്ങളുളള സമയത്തും മുഖത്ത് ഒരു ചിരി ഉണ്ടാവും. എന്ത് പ്രശ്നങ്ങൾ മനസിലുണ്ടെങ്കിലും ആ ചിരി എപ്പോഴും ഉണ്ടാവും. നമ്മളോട് എപ്പോഴും നല്ല പെരുമാറ്റമാണ്.

എല്ലാം പരിഹരിക്കാൻ നോക്കുമെന്നും മേനക പറയുന്നു. തുടർന്ന് മേനക പറഞ്ഞ കാര്യങ്ങളെ കുറിച്ച് അഭിമുഖത്തിൽ രോഹിണിയും മനസുതുറന്നു. എന്ത് പ്രശ്നങ്ങൾ വന്നാലും നേരിടാറുണ്ടെന്ന് രോഹിണി പറയുന്നു. വെളിയിൽ ഒന്നും കാണിക്കാതെ അഭിനയിക്കാറില്ല. നേരിടുക. നമ്മൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല. എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാനുളള ഒരു കഴിവ് നമുക്കുണ്ടാവും. കൈകാര്യം ചെയ്‌തെ പറ്റൂ എന്ന സാഹചര്യവും വരും. വ്യക്തിപരമായ പ്രശ്നങ്ങളെല്ലാം മനസിലുണ്ടാവും.

Also Read
അദ്ദേഹത്തെ ശരിക്കും പേടിയായിരുന്നു, അങ്ങനെ പേടിപ്പിക്കുന്ന ആളൊന്നുമായിട്ടല്ല, പക്ഷെ മീനത്തിൽ താലികെട്ട് അനുഭവം വെളിപ്പെടുത്തി തേജാലി

അത് ഓർക്കുന്നില്ല എന്ന് പറയുന്നില്ല. അത് ഓർമ്മിക്കുമ്പോ നമ്മൾ താഴ്ന്നു പോകുമെന്നും രോഹിണി പറയുന്നു. എന്നാൽ നമ്മൾ അപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് മുന്നോട്ട് പോവുക. എന്നിട്ട് അതിൽ നിന്നും കരകയറുക അതാണ് എന്റെ രീതി. സിനിമയിൽ അഭിനയിക്കുമ്പോഴാണ് താൻ ഇതെല്ലാം മറക്കാറുളളതെന്നും നടി പറഞ്ഞു.

ചിത്രീകരണ സമയത്ത് ഒന്നും വ്യക്തിപരമായ കാര്യങ്ങൾ അങ്ങനെ മനസിലുണ്ടാവില്ല. നമ്മുടെ ജോലി എങ്ങനെങ്കിലും തീർക്കുക എന്നതാണ് നോക്കാറുളളത്. വർക്ക് ചെയ്യുമ്പോൾ നമ്മുടെ പ്രശ്നങ്ങളെല്ലാം മറന്നുപോവും. നമ്മൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഷൂട്ടിംഗ് തുടങ്ങിയാൽ എല്ലാം മറക്കുമെന്നും രോഹിണിയും വ്യക്തമാക്കുന്നു.

Also Read
ദിലീപിന്റെ സിനിമകൾ കാണുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്, അദ്ദേഹത്തിന്റെ സ്വകാര്യതയും ഞാൻ മാനിക്കുന്നു: വിവാഹ മോചനത്തെ കുറിച്ച് മഞ്ജു വാര്യർ അന്ന് പറഞ്ഞത്

Advertisement