പ്രണയത്തിലായപ്പോൾ അർജുനോട് ഞാനാകെ ആവശ്യപ്പെട്ടത് ഒരോയൊരു കാര്യം മാത്രം; തുറന്നു പറഞ്ഞ് നടി ദുർഗ കൃഷ്ണ

60

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരസുന്ദരിയാണ് നടി ദുർഗ കൃഷ്ണ. വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ ദുർഗ ഇക്കഴിഞ്ഞ ഏപ്രിലിലാണ് വിവാഹിതയായത്. ഭർത്താവ് അർജുനൊപ്പം പല അഭിമുഖങ്ങളിലും പങ്കെടുത്ത് വാർത്തകളിലും സജീവമായി നിൽക്കുകയാണ് നടി.

ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകളെ കുറിച്ചും പ്രണയിച്ച് നടക്കുമ്പോൾ അർജുനോട് ആവശ്യപ്പെട്ട ഏക കാര്യത്തെ പറ്റിയും പറയുകയാണ് നടിയിപ്പോൾ. അഞ്ച് ചടങ്ങുകളായി നടത്തിയ കല്യാണത്തെ കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് ദുർഗ വാചാലയായത്. ഈ ചെറുക്കനെ തന്നെ എനിക്ക് വിവാഹം കഴിക്കണം എന്നാണ് എന്റെ കാര്യത്തിൽ ഏറ്റവും നിർബന്ധം പിടിച്ചിട്ടുള്ള കാര്യം.

Advertisement

അർജുൻ രവീന്ദ്രൻ എന്നാണ് മുഴുവൻ പേര്. നിർമാതാവും ബിസിനസുകാരനുമാണ് അർജുൻ. നാല് വർഷത്തെ പ്രണയ സാഫല്യമാണ് ഈ വിവാഹം. സോഷ്യൽ മീഡിയയിൽ അർജുനൊപ്പമുള്ള ഫോട്ടോസ് ഞാൻ പങ്കുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ ചെക്കൻ ഒരു സർപ്രൈസ് ആയിരുന്നില്ല. ഏക പെൺകുട്ടിയാണ് ഞാൻ.വീട്ടിൽ സ്വാഭാവികമായും എന്റെ കല്യാണം എല്ലാവരും കാത്തിരുന്നത് തന്നെയാണ്.

Also Read
അദ്ദേഹത്തെ ശരിക്കും പേടിയായിരുന്നു, അങ്ങനെ പേടിപ്പിക്കുന്ന ആളൊന്നുമായിട്ടല്ല, പക്ഷെ മീനത്തിൽ താലികെട്ട് അനുഭവം വെളിപ്പെടുത്തി തേജാലി

ചെറുപ്പം മുതൽ എല്ലാം ആഘോഷിക്കാൻ ഇഷ്ടമുള്ള ആളാണ് ഞാൻ. വീട്ടിൽ എല്ലാവർക്കും സർപ്രൈസ് ഒക്കെ നൽകും. പക്ഷേ എന്റെ പിറന്നാൾ വരുമ്പോൾ വളരെ സാധാരണമായി അതങ്ങ് കടന്ന് പോകും. അന്നേ മനസിൽ ഉറപ്പിച്ചിരുന്നു എന്റെ കല്യാണം ഞാനൊരു ഉത്സവമാക്കുമെന്ന്. കല്യാണം കഴിക്കാൻ പോകുന്ന ആളെ അറിയില്ല, ഏതേ നാട്ടുകാരൻ ആണെന്നോ രൂപം പോലും അറിയില്ല. എങ്കിലും ഒന്ന് മാത്രം അറിയാം. കല്യാണം ഞാൻ പൊടി പൊടിക്കുമെന്ന്.

ബാച്ചിലർ പാർട്ടി, ഹൽദി, വിവാഹം, കൊച്ചിയിലൊരു റിസപ്ഷൻ, കോഴിക്കോട് റിസപ്ഷൻ ഇത്രയുമായിരുന്നു വിവാഹത്തിന്റെ പദ്ധതികൾ. ഈ അഞ്ച് പരിപാടികൾക്കും കുറച്ച് വ്യത്യസ്തത കൊണ്ട് വരണമെന്നായിരുന്നു. ഭാഗ്യം കൊണ്ട് കൊവിഡിന്റെ പ്രശ്നങ്ങൾ കുറഞ്ഞ സമയത്തായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹ സാരിയിലിും ഗൗണിലും ചില രഹസ്യങ്ങൾ ഒളിപ്പിച്ചിരുന്നു. എന്റെയും അർജുന്റെയും നക്ഷത്രം രേവതിയാണ്.

പക്ഷി മയിലും എന്റെ സാരിയിലും ബ്ലൗസിലും അതുകൊണ്ട് തന്നെ മയിലുകളെ ഹാൻഡ് വർക് ചെയ്തിരുന്നു. നർത്തകി എന്ന നിലയിൽ വിവാഹ ദിവസം ഞാൻ കൈയിൽ മൈലാഞ്ചിക്ക് പകരം അൾട്ടയാണ്. അണിഞ്ഞത്. അർജുനുമായി പ്രണയത്തിലായപ്പോൾ ഞാനാകെ ആവശ്യപ്പെട്ടത് കല്യാണം മൂന്ന് നാല് ദിവസത്തെ ആഘോഷത്തോടെ നടത്തണം എന്നതാണ്. അതുകൊണ്ട് തന്നെ വെഡിങ്ങ് പ്ലാനിങ് നേരത്തെ തന്നെ തുടങ്ങിയിരുന്നു.

ഏപ്രിലിലാണ് വിവാഹമെങ്കിലും നവംബർ മുതൽ തന്നെ പ്ലാൻ ചെയ്യാൻ തുടങ്ങി. തമിഴിനോട് പണ്ടേ വല്ലാത്തൊരു ഇഷ്ടമാണ്. അവരുടെ വിവാഹമെല്ലാം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. വിവാഹ ദിവസം പക്ക ട്രഡീഷണൽ ആയിരിക്കണം. ആഭരണങ്ങളെല്ലാം ടെംപിൾ ലുക്കുള്ളവ വേണം.

Also Read
കൃഷ്ണകുമാറിനോടും സിന്ധുവിനോടും അഹാനയെ എനിക്ക് തരുമോയെന്ന് വളരെ സീരയസായി ഞാൻ ചോദിച്ചിരുന്നു, പക്ഷേ അവർ ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തലുമായി ശാന്തി കൃഷ്ണ

എന്നെ കാണുമ്പോൾ തമിഴ് ബ്രാഹ്‌മിൺ സ്‌റ്റൈൽ വേണം എന്നൊക്കെയായിരുന്നു സ്വപ്നങ്ങൾ. എന്റെ ആഗ്രഹം അറിഞ്ഞ് കൊണ്ടാകണം അർജുൻ എന്നെ അണിയിച്ച താലി പോലും തമിഴ് സ്റ്റൈലാണ്. ചെന്നൈയിൽ നിന്നും പ്രത്യേകം പണിയിച്ചതാണ് താലിയെന്നും ദുർഗ പറയുന്നു.

Advertisement