മേക്കപ്പില്ലാതെ കാവ്യാ മാധവൻ, സിമ്പിൾ, സ്‌റ്റൈലിഷ് എന്ന് ആരാധകർ, ചിത്രങ്ങൾ വൈറൽ

76

ബാലതാരമായി സിനിമയിൽ എത്തിയ പിന്നീട് നായികയായി മാറിയ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടികാവ്യ മാധവൻ. ഒന്നിനൊന്ന് മികച്ച നിരവധി സൂപ്പർഹിറ്റ് സിനിമകമലൾ മലയാളികൾക്ക് സമ്മാനിച്ച കാവ്യാ മാധവന് ആരാധകരും ഏറെയാണ്.

മലയാളത്തിലെ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടേയും നായികയായി തിളങ്ങിയിട്ടുള്ള കാവ്യ ഇപ്പോൾ അഭിനയരംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ്. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപും ആയിട്ടുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യാ മാധവൻ.

Advertisements

ദിലീപ് കാവ്യ വിവാഹം ഏറെ ഗോസിപ്പുകൾക്ക് ഒടുവിലാണ് നടക്കുന്നത്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ പലരെയും വിവാഹ കാര്യം തന്നെ അറിയിക്കുന്നത്. മഞ്ജു വാര്യരുമായുള്ള 16 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ച് വർഷങ്ങൾ പിന്നിടുന്നതിനിടെയായിരുന്നു ദാലീപ് കാവ്യയെ വിവാഹം ചെയ്യുന്നത്.

Also Read
അദ്ദേഹത്തെ ശരിക്കും പേടിയായിരുന്നു, അങ്ങനെ പേടിപ്പിക്കുന്ന ആളൊന്നുമായിട്ടല്ല, പക്ഷെ മീനത്തിൽ താലികെട്ട് അനുഭവം വെളിപ്പെടുത്തി തേജാലി

ദിലീപിന്റെ ആദ്യ മകൾ മീനാക്ഷിയാണ് രണ്ടാം വിവാഹത്തിന് ചുക്കാൻ പിടിച്ചത്. മീനാക്ഷിയും ദിലീപിനും കാവ്യയ്ക്കും ഒപ്പമാണുള്ളത്. എംബിബിഎസ്സിന് പഠിക്കുകയാണ് മീനാക്ഷി.അതേ സമയം കാവ്യാ മാധവൻ സോഷ്യൽ മീഡിയകളിൽ അത്ര സജീവമല്ലെങ്കിലും താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്. അടുത്തിടെ കാവ്യയുടെ പേരിൽ നിരവധി ഫാൻസ് ക്ലബ്ബുകൾ രൂപം കൊണ്ടിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കാവ്യ മാധവന്റെ മേക്കപ്പില്ലാത്ത ചിത്രമാണ്. കാവ്യ മാധവൻ ഫാൻസ് പേജിലൂടെയാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്. നടിയുടെ രണ്ട് ചിത്രങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. ജീവിതത്തിൽ എപ്പോഴും ചിരിയുണ്ടാകട്ടെ എന്നാണ് ആരാധകർ പറയുന്നത്. സിമ്പിൾ, സ്‌റ്റൈലിഷ് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നതിൽ അധികവും.

Also Read
കൃഷ്ണകുമാറിനോടും സിന്ധുവിനോടും അഹാനയെ എനിക്ക് തരുമോയെന്ന് വളരെ സീരയസായി ഞാൻ ചോദിച്ചിരുന്നു, പക്ഷേ അവർ ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തലുമായി ശാന്തി കൃഷ്ണ

അതേ സമയം സിനിമയിൽ സജീവമല്ലെങ്കിലും പൊതു പരാപാടികളിൽ ഒക്കെ കാവ്യാ മാധവൻ ദിലീപിന് ഒപ്പം പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ ദിലീപിന്റെ ഉറ്റ മിത്രം നാദിർഷയുടെ മകൾ ഐഷയുടെ വിവാഹത്തിന് ഇരുവരും പങ്കെടുത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ വൈറലാക്കിയിരുന്നു.

Advertisement