പഠിച്ചതും വളർന്നതും മുംബൈയിൽ, പതിമൂന്ന് രാജ്യങ്ങളിൽ ഓയിൽ ഫീൽഡിൽ ജോലിചെയ്തു, അഭിനയമോഹം മൂത്ത് സീരിയലിലേക്ക്: സാന്ത്വനത്തിലെ ഹരിയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ

1547

ഏഷ്യാനെറ്റിൽ സംപ്രേണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് സാന്ത്വനം എന്ന സീരിയൽ. വ്യത്യസ്തമായ അവതരണ ശൈലികൊണ്ടും താരങ്ങളുടെ അഭിനയം കൊണ്ടും ഇതിനോടകം തന്നെ ഈ പരമ്പര വമ്പൻ ഹിറ്റായി കഴിഞ്ഞു. മലയാളത്തിലെ മുൻകാല നായികാ നടി ചിപ്പിയുടെ ഭർത്താവ് രഞ്ജിത് നിർമ്മിച്ചിരിക്കുന്ന സാന്ത്വനം സീരിയലുകൾ കാണാതിരുന്നവർ പോലും ഇന്ന് ആസ്വദിക്കുന്ന പരമ്പരയാണ്.

ചിപ്പിയാണ് ഈ സിരിയലിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന തമിഴ് സൂപ്പർഹിറ്റ് സീരിയലിന്റെ മലയാളം പതിപ്പായ സാന്ത്വനത്തിൽ രാജീവ് പരമേശ്വരനാണ് നായകനായി എത്തുന്നത്. ഭർത്താവിന്റെ കൂടെപ്പിറപ്പു കൾക്കും ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്‌ക്രീനിലെത്തുന്നത്.

Advertisements

പരമ്പരയിൽ ചിപ്പിയുടെ ഭർത്താവിന്റെ അനിയന്റെ വേഷത്തിലെത്തുന്ന ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ ഗിരീഷ് നമ്പ്യാരാണ്. ഭാഗ്യലക്ഷ്മി, ദത്തുപുത്രി, ഭാഗ്യജാതകം, തുടങ്ങിയ സീരിയലുകളിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് ഗിരീഷ്.

Also Read
അദ്ദേഹത്തെ ശരിക്കും പേടിയായിരുന്നു, അങ്ങനെ പേടിപ്പിക്കുന്ന ആളൊന്നുമായിട്ടല്ല, പക്ഷെ മീനത്തിൽ താലികെട്ട് അനുഭവം വെളിപ്പെടുത്തി തേജാലി

വിവാഹിതനായ ഗിരീഷിന് ഭാര്യ പാർവതിയും ഏകമകൾ ഗൗരിയും എല്ലാ പിന്തുണയും നൽകി കൂടെതന്നെയുണ്ട്.
ഇപ്പോഴിതാ തന്റെ അഭിനയ ജീവിത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഗിരീഷ് നമ്പ്യാർ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

പഠിച്ചതും വളർന്നതുമൊക്കെ മുംബൈയിലാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ലണ്ടനിലും സിംഗപ്പൂരിലും ആയൊക്കെ ഉപരിപഠനം നടത്തി. പിന്നീട് അഞ്ച് വർഷത്തോളം ഓയിൽ ഇൻഡസ്ട്രിയിലാണ് ജോലി ചെയ്തത്, പതിമൂന്ന് രാജ്യങ്ങളിൽ ഇതിനകം ജോലി ചെയ്തു.

ഒടുവിൽ ജോലി ഉപേക്ഷിച്ച് അഭിനയമെന്ന വലിയ ആഗ്രഹത്തിന് പിന്നാലെ നടന്നു. ഇതിനിടയിൽ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മറാത്തി, പഞ്ചാബി, ഗുജറാത്തി തുടങ്ങിയ ഭാഷകളും പഠിച്ചു. മലയാളം എഴുതാനറിയില്ലെങ്കിലും വായിക്കുകയും പറയുകയും ചെയ്യുമെന്ന് താരം പറയുന്നു.

ഇതിനോടകം തന്നെ നിരവധി മലയാളം, തമിഴ് സീരിയലുകളിലും ഗീരീഷ് വേഷമിട്ട് കഴിഞ്ഞു. അതേ സമയം വിവാഹ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും താരം നേരത്തെ തുറന്നു പറഞ്ഞിരുന്നു. സീരിയലിൽ കോളേജ് കാലത്തെ പ്രണയമായിരുന്നെങ്കിൽ യഥാർഥ ജീവിതത്തിൽ സോഷ്യൽ മീഡിയ ആയിരുന്നു ഇവരെ ഒന്നിപ്പിച്ചത്.

ഫേസ്ബുക്കിലൂടെയായിരുന്നു പ്രണയം തുടങ്ങുന്നത്. പാർവതി ഫേസ്ബുക്കിൽ ഫോളോ ചെയ്യുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. അങ്ങനെ പരസ്പരം അടുക്കുകയും പ്രണയത്തിൽ ആവുകയുമായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ഇരുവരുടേയും വിവാഹം. ഭാര്യയ്ക്ക് തുടക്കത്തിലെ തന്റെ അഭിനയ മോഹം അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പിന്തുണയുമായി ഭാര്യ കൂടെ തന്നെയുണ്ട്.

Also Read
കൃഷ്ണകുമാറിനോടും സിന്ധുവിനോടും അഹാനയെ എനിക്ക് തരുമോയെന്ന് വളരെ സീരയസായി ഞാൻ ചോദിച്ചിരുന്നു, പക്ഷേ അവർ ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തലുമായി ശാന്തി കൃഷ്ണ

വിവാഹത്തിനു മുൻപുതന്നെ ഭാര്യയോട് അഭിനയമാണ് ഇഷ്ടമെന്നും അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്നും പറഞ്ഞിട്ട് ഇണ്ടായിരുന്നു. കുടുംബം നൽകുന്ന പിന്തുണയാണ് ഏറ്റവും വലിയ ശക്തിയെന്നും ഗിരീഷ് പറയുന്നു. സ്‌കൂൾ നടകത്തിലൂടെയാണ് ഗരീഷ് അഭിനയ ജീവിതം ആരംഭിക്കുന്നത്. എന്നൽ നാട്ടിൽ നിന്ന് മുംബൈയിലയ്ക്ക് ഉപരി പഠനത്തിനായി പോയെങ്കിലും അഭിനയം എന്നും മനസ്സിലുണ്ടായിരുന്നു.

പഠനശേഷം ഓയിൽ റിഗ് മേഖലയിൽ വിദേശത്തു ജോലി ചെയ്തു. നല്ല ശമ്പളമുള്ള ജോലിയായിരുന്നു അത്. ആ സമയത്താണ് ഒരു ഓഡിഷൻ പരസ്യം കാണുന്നത്. അതിനു അപേക്ഷിച്ചു. ചാൻസ് ലഭിച്ചു. അങ്ങനെയാണ് മിനിസ്‌ക്രീനിൽ ആദ്യമായി അവസരം ലഭിക്കുന്നത്. അതിനുശേഷം ജോലിക്ക് തിരിച്ചുപോയി. നന്നായി അധ്വാനിച്ച് ജോലി ചെയ്തു. സമ്പാദിച്ച ശേഷം മുഴുവൻ സമയ നടനാവുക. അതായിരുന്നു ലക്ഷ്യം. സിനിമ ആയിരുന്നു നോട്ടം വച്ചത്. പക്ഷേ എനിക്ക് കരിയറിൽ ബ്രേക്ക് നൽകിയത് സീരിയലുകളാണെന്നാണ് ഗിരീഷ് നമ്പ്യാർ വ്യക്തമാക്കുന്നു.

Also Read
കല്യാണത്തിന് മുൻപ് ഗോവയിൽ പോയി ആഘോഷിച്ചാലോ എന്ന് സന്തോഷേട്ടൻ ചോദിച്ചു, പക്ഷേ സംഭവിച്ചത് ഇങ്ങനെ: നവ്യാ നായർ

Advertisement