കല്യാണത്തിന് മുൻപ് ഗോവയിൽ പോയി ആഘോഷിച്ചാലോ എന്ന് സന്തോഷേട്ടൻ ചോദിച്ചു, പക്ഷേ സംഭവിച്ചത് ഇങ്ങനെ: നവ്യാ നായർ

445

സിബി മലയിലിന്റെ സംവിധാനത്തിൽ 2001 ൽ പുറത്ത് ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായി കയായി വെള്ളിത്തിരയിൽ എത്തിയ നടി ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയ പ്പെട്ട നായികയായി മാറിയ നടിയാണ് നവ്യ നായർ. മലയാളത്തിൽ പുറത്ത് ഇറങ്ങിയ നവ്യയുടെ ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു.

ഇന്നും നന്ദനത്തിലെ ബാലമണിയും കല്യാണരാമനിലെ ഗൗരിയും കുഞ്ഞിക്കൂനനിലെ കഥാപാത്രങ്ങളെല്ലാംപ്രേക്ഷ കരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഇന്നു പ്രേക്ഷകരുടെ ഇടയിൽ ഈ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡയിലും നടി സജീവമായിരുന്നു.

Advertisements

തെന്നിന്ത്യൻ സിനിമാ ലോകത്തും മികച്ച ആരാധകരെ സൃഷ്ടിക്കാൻ നാവ്യയ്ക്ക് കഴിഞ്ഞിരുന്നു. തമിഴിനെ ക്കാളും കന്നഡയിലായിരുന്നു നവ്യ അധികം സിനിമ ചെയ്തത്. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം നൃത്തത്തിൽ സജീവമായിരുന്നു. ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ്.

Also Read
അത്തരം ഊളകളോട് തന്നെയാണ് ഈ പറയുന്നത്, എന്റെ ശരീരം നോക്കാൻ എനിക്ക് അറിയാം, പ്രതികരിച്ച് നടി റോഷ്ന ആൻ റോയ്

സിനിമയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു നവ്യ വിവാഹിതയാവുന്നത്. ഇതോടെ അഭിനയത്തിന് ചെറിയ ഇടവേള നൽകുകയായിരുന്നു. ഇത് നവ്യയുടെ ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. പ്രേക്ഷകരുടെ നിരാശ യൊക്കെ മാറ്റി കൊണ്ടായിരുന്നു നടിയുടെ രണ്ടാം വരവ്. മടങ്ങി വരവിൽ മിനിസ്‌ക്രീനിലും നടി സജീ വമാണ്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയി ഷോയായ സ്റ്റാർമാജിക്കിലെ സ്ഥിരം അതിഥിയാണ് താരം. ഷേയിൽ എത്തിയ തോടെ നടിക്ക് ആരാധകരുടെ എണ്ണം കൂടിയിരിക്കുകയാണ്. മത്സരാർഥികൾക്കൊപ്പം നവ്യയും രസകരമായ ഗെയിമുകളിൽ കൂടാറുണ്ട്. അഭിനേത്രി നർത്തകി എന്നതിൽ ഉപരി മിമിക്രിയും നന്നായി കൈകാര്യം ചെയ്യുന്ന താരമാണ് നവ്യ.

സ്റ്റാർ മാജിക് ഷോയിൽ കാവ്യ മാധവനെ നടി അനുകരിച്ച് കാണിച്ചിരുന്ന. നടൻ സലിംകുമാർ എത്തിയ എപ്പി സോഡിലാണ് നടി കാവ്യയെ അനുകരിച്ചത്. വളരെ മികച്ച രീതിയിൽ തന്നെ ശബ്ദം എടുക്കുകയും ചെയ്തു. കാവ്യ ഇത് കാണുന്നുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് നവ്യ ശബ്ദം അനുകരിച്ചത്.

എല്ലാവരും നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്. ദിലീപിന്റേയും കാവ്യയുടേയും അടുത്ത സുഹൃത്താണ് നവ്യ. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ദിലീപ് നവ്യ കൂട്ടുകെട്ടിൽ പിറന്നത്. ഇപ്പോഴിതാ നടക്കാതെ പോയ ഒരു യാത്രയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നവ്യ. സ്റ്റാർമാജിക് ഷോയിൽ വെച്ചാണ് രസകരമായ സംഭവം വെളിപ്പെടുത്തി യത്. ഗോവ യാത്രയെ കുറിച്ചായിരുന്നു നടി പറഞ്ഞത്. നവ്യയുടെ വാക്കുകൾ ഇങ്ങനെ:

വിവാഹത്തിന് മുൻപുള്ള ന്യൂയർ ഗോവയിൽ പോയി ആഘോഷിച്ചാലോ എന്ന് സന്തോഷേട്ടൻ ചോദിച്ചു. വീട്ടിൽ നിന്നും അനുമതി കിട്ടുമോ എന്നായിരുന്നു എന്റെ ആശങ്ക. ചേട്ടൻ നിർബന്ധിച്ചതോടെ അച്ഛനോട് അതേക്കുറിച്ച് ചോദിച്ചിരുന്നു. ഇനി വിവാഹത്തിന് അധികനാളില്ലല്ലോ, വിവാഹ ശേഷം പോയാൽ മതിയെന്നായി അച്ഛൻ.

Also Read
തന്റെ ശരീരം ആണുങ്ങളുടേത് പോലെയാണെന്ന് പരിഹസിച്ചവന് തപ്‌സി കൊടുത്ത കിടിലൻ മറുപടി ഇങ്ങനെ

അന്ന് നടക്കാതെ പോയ ആ ഗോവൻ യാത്ര ഇത്ര കാലമായിട്ടും നടന്നില്ല. ഇപ്പോൾ യാത്ര എന്ന് പറഞ്ഞ് ചെല്ലു മ്പോൾത്തന്നെ ചേട്ടൻ ഓടിക്കും, നവ്യ പറയുന്നു. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറ ലായി ട്ടുണ്ട്. 2010 ൽ ആയിരുന്നു നവ്യയുടേയും സന്തോഷ് മേനോന്റേയും വിവാഹം. വീട്ടുകാർ ഉറപ്പിച്ച വിവാഹ മായിരുന്നു.

കല്യാണത്തിന് ശേഷം സന്തോഷിനോടൊപ്പം മുംബൈയിലേയ്ക്ക് പോവുകയായിരുന്നു താരം. മകൻ വലുതാ യതിന് ശേഷമാണ് നവ്യ സിനിമയിൽ എത്തിയത്. ഇവർക്ക് സായി കൃഷ്ണ മേനോൻ എന്നൊരു മകനുണ്ട്.

Advertisement