Home Entertainment

ഇപ്പോളും നിങ്ങൾ വിർജി ൻ ആണോയെന്ന ചോദിച്ചവന് ചുട്ടമറുപടി കൊടുത്ത് ആതിര മാധവ്, താരത്തിന്റെ മറുപടി ഭർത്താവിനെ കൂടി മെൻഷൻ ചെയ്ത്

709

മലയാളി ടെലിവിഷൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സൂപ്പർ സീരിയൽ. നടി ആതിര മാധവാണ് കുടുംബവിളക്കിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട അനന്യയായി അഭിനയിക്കുന്നത്.

ഒരു ഡോക്ടറുടെ വേഷമാണെങ്കിലും അത് മനോഹരമാക്കാൻ ആതിരയ്ക്ക് സാധിക്കുന്നുണ്ട് എന്നാണ് ആരാധകരും പറയുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. ഇടയ്ക്ക് യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളും സീരിയൽ ലൊക്കേഷനിലെ കാര്യങ്ങളും ആതിര പുറംലോകത്ത് എത്തിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായിട്ടാണ് നടി എത്തുന്നത്.

Advertisements

Also Read
കല്യാണത്തിന് മുൻപ് ഗോവയിൽ പോയി ആഘോഷിച്ചാലോ എന്ന് സന്തോഷേട്ടൻ ചോദിച്ചു, പക്ഷേ സംഭവിച്ചത് ഇങ്ങനെ: നവ്യാ നായർ

ഇൻസ്റ്റാഗ്രാമിലെ ക്യൂ ആൻഡ് എ സെക്ഷനിലൂടെ നിരവധി പേരാണ് ആതിരയെ കുറിച്ച് അന്വേഷിച്ചത്. എല്ലാവർക്കും വ്യക്തമായ മറുപടിയും ആതിര നൽകി. ഇതിനിടെ വൃത്തികെട്ട കമന്റുമായി എത്തിയ ചിലർക്കുള്ള ശക്തമായ മറുപടിയും നടി കൊടുത്തു.

സീരിയലിലേക്ക് വരാനുള്ള ഇൻസ്പിരേഷൻ എന്താണെന്ന് ഒരാൾ ചോദിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ ഇത് ഇൻസ്പിരേഷൻ അല്ല. അതേ കുറിച്ച് എനിക്കും അറിയില്ല. അവതാരക ആവാനുള്ള എന്റെ പാഷൻ എന്നെ കൊണ്ട് വന്ന് എത്തിച്ചതാണ് ഇവിടെ.

എന്നെ ഇവിടം വരെ എത്തിക്കാൻ സഹായിച്ച ഏക വ്യക്തി അത് നടി ധന്യ ഹമീദ് ആണെന്നും ആതിര വ്യക്തമാക്കുന്നു. സീരിയലിൽ ആതിരയുടെ ഭർത്താവ് അനിരുദ്ധിനെ അവതരിപ്പിക്കുന്ന നടൻ ആനന്ദ് നാരായണനെ കുറിച്ച് രണ്ട് വാക്ക് പറയാനും ചിലർ ആവശ്യപ്പെട്ടു.

ആനന്ദ് കുടുംബത്തെ സ്നേഹിക്കുന്നൊരാളാണ്. അല്ലേ ചേച്ചി എന്ന് പറഞ്ഞ് ആനന്ദിന്റെ ഭാര്യയായ മിനിയെ കൂടി നടി മെൻഷൻ ചെയ്തിരിക്കുകയാണ്. സീരിയലിനെ കുറിച്ചും മറ്റ് വിശേഷങ്ങളും ചോദിക്കുന്നതിന് ഇടയിലാണ് നിങ്ങൾ ഒരു വിർജിൻ ആണോന്ന് ഒരാൾ ആതിരയോട് ചോദിക്കുന്നത്. ഇത് കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് കിട്ടുന്നത്.

നിങ്ങളുടെ കുടുംബത്തിൽ തന്നെ പോയി ചോദിക്കൂ. ൻ എങ്ങനെയുള്ള മറുപടിയാണ് കൊടുക്കേണ്ടതെന്ന് ആരാധകരോടും നടി ചോദിച്ചിരിക്കുകയാണ്. ഒപ്പം നിങ്ങളിത് കണ്ടോ എന്ന് ഭർത്താവിനെ മെൻഷൻ ചെയ്ത് ചോദിക്കുകയാണ് ആതിര.

Also Read
അത്തരം ഊളകളോട് തന്നെയാണ് ഈ പറയുന്നത്, എന്റെ ശരീരം നോക്കാൻ എനിക്ക് അറിയാം, പ്രതികരിച്ച് നടി റോഷ്ന ആൻ റോയ്

കുടുംബവിളക്ക് സീരിയലിലെ ശീതളായി അഭിനയിച്ചിരുന്ന അമൃത അടുത്തിടെയാണ് പിന്മാറിയത്. പകരം പുതിയ കുട്ടി വരികയും ചെയ്തു. അമൃതയ്ക്ക് എന്താ പറ്റിയതെന്നുള്ള ചോദ്യങ്ങളും ആതിരയ്ക്ക് വന്നിരുന്നു. അമൃത സന്തോഷവതിയായും സുരക്ഷിതമായിട്ടും ഇരിക്കുന്നുണ്ട്. അധികം വൈകാതെ പുതിയ വിശേഷങ്ങൾ അമൃത തന്നെ നിങ്ങളെ അറിയിക്കുന്നതായിരിക്കുമെന്ന് കൂടി നടി സൂചിപ്പിച്ചു.

Advertisement