നല്ല പനിപിടിച്ച് മമ്മൂക്ക നന്നായി വിറയ്ക്കുന്നുണ്ട്, എന്നിട്ടും മഴ നനഞ്ഞ് അദ്ദേഹം അഭിനയിച്ചു, ഞാൻ ശരിക്കും നമിച്ചുപോയി: മമ്മൂട്ടിയെ കുറിച്ച് വിഎം വിനു

328

സഹ സംവിധായകനായി എത്തി പിന്നീട് മലയാള സിനിമയിലെ നമ്പർവൺ സംവിധായകനായി മാറിയ താരമാണ് വിഎം വിനു. നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച വിഎം വിനും സൂപ്പർതാരങ്ങളേയും യുവ നിരയേയും വെച്ച് സിനിമ ചെയ്യുന്നതിൽ മുൻപന്തിയിൽ ഉള്ള ഡയറക്ടർ കൂടിയാണ്.

ഒരുകാലത്ത് ഗ്രാഫ് പിന്നിലേക്ക് പോയ താരരാജാവ് മോഹൻലാലിന്റെ ശക്തമായ തിരിച്ചു വരവിന് കാരണമായ ബാലേട്ടൻ എന്ന സിനിമയടക്കം നിരവധി സിനിമകൾ അദ്ദേഹം ഒരുക്കിയവയിൽ പെടും. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പല്ലാവൂർ ദേവനാരായണൻ, വേഷം തുടങ്ങിയ സൂപ്പർ ചിത്രങ്ങളും വിഎം വിനു ഒരുക്കി.

Advertisement

ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുളള ഒരു മറക്കാനാവാത്ത അനുഭവം പങ്കുവെക്കുകയാണ് വിഎം വിനു. തന്റെ യൂടൂബ് ചാനലിൽ വന്ന പുതിയ വീഡിയോയിലാണ് അദ്ദേഹം മെഗാസ്റ്റാറിനെ കുറിച്ച് സംസാരിക്കുന്നത്. പല്ലാവുർ ദേവനാരായണൻ എന്ന സിനിമയിൽ മഴയിൽ ചിത്രീകരിക്കുന്ന ഒരു രംഗമുണ്ട്.

Also Read
പ്രണയത്തിലായപ്പോൾ അർജുനോട് ഞാനാകെ ആവശ്യപ്പെട്ടത് ഒരോയൊരു കാര്യം മാത്രം; തുറന്നു പറഞ്ഞ് നടി ദുർഗ കൃഷ്ണ

തലേദിവസം മമ്മൂക്കയോട് ഇങ്ങനെയൊരു സീനുണ്ട് എന്ന് പറഞ്ഞ് എല്ലാ തയ്യാറെടുപ്പുകളും നടത്തി, വിഎം വിനു പറയുന്നു. അങ്ങനെ ഷൂട്ടിംഗ് ദിവസം മമ്മൂക്ക എത്തിയപ്പോൾ അദ്ദേഹം ആകെ ക്ഷീണിച്ച പോലെ തോന്നി. ജോർജ്ജിനോട് ചോദിച്ചപ്പോൾ മമ്മൂക്ക ഇന്നലെ ഉറങ്ങിയിട്ടില്ലെന്നും നല്ല പനിയുണ്ടെന്നും പറഞ്ഞു.

അങ്ങനെ മമ്മൂക്കയോട് വയ്യെങ്കിൽ നമുക്ക് ഇന്ന് ഷൂട്ടിംഗ് വേണ്ട, പനി മാറിയിട്ട് ചെയ്യാമെന്ന് ഞാൻ പറഞ്ഞു. എന്നാൽ അദ്ദേഹം പറഞ്ഞു; അതുവേണ്ട ഷൂട്ടിംഗ് നടക്കട്ടെ. ഇത്രയും ആളുകൾ വന്ന് ഷൂട്ടിംഗ് മുടക്കേണ്ട എന്ന് പറഞ്ഞു.തുടർന്ന് ഞാൻ വീണ്ടും അദ്ദേഹത്തോട് പറഞ്ഞു. മമ്മൂക്ക ഈ മഴയൊക്കെ കൊണ്ട് പനി വീണ്ടും കൂടിയാൽ ഷൂട്ടിംഗ് മുടങ്ങുകയെ ഉളളൂവെന്ന്.

ഇല്ലെടാ നീ പേടിക്കണ്ട നമുക്ക് ചെയ്യാം എന്നായിരുന്നു മറുപടി. വേറെ സീനുണ്ട് അത് വേണമെങ്കിൽ എടുക്കാം എന്ന് പറഞ്ഞപ്പോഴും അദ്ദേഹം നമുക്ക് ഇത് ചെയ്യാം എന്ന് പറഞ്ഞു. ആ സമയത്തൊക്കെയാണ് നമ്മൾ ഒരു ആർട്ടിസ്റ്റിനെ സമ്മതിക്കേണ്ടത് എന്നും വിഎം വിനു പറയുന്നു. അവരുടെ ഡെഡിക്കേഷൻ. ഇത്രയും ആൾക്കാർ വരുമ്പോ മമ്മൂക്ക ഇന്ന് വേണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ വലിയ നഷ്ടം തന്നെ സംഭവിക്കുമായിരുന്നു.

Also Read
അദ്ദേഹത്തെ ശരിക്കും പേടിയായിരുന്നു, അങ്ങനെ പേടിപ്പിക്കുന്ന ആളൊന്നുമായിട്ടല്ല, പക്ഷെ മീനത്തിൽ താലികെട്ട് അനുഭവം വെളിപ്പെടുത്തി തേജാലി

എന്നാൽ മമ്മൂക്ക അന്ന് അഭിനയിച്ചു. നല്ല മഴയത്ത് പിടിച്ചുതളളി മുറ്റത്ത് വീഴുന്ന സീനൊക്കെയുണ്ട്. അതിനിടയിൽ ഡയലോഗ്സും കാര്യങ്ങളുമൊക്കെ. ഓരോ ഷോട്ട് കഴിയുമ്പോഴും ജോർജ്ജ് കുടയുമായി മമ്മൂക്കയുടെ അടുത്ത് പോവും. ആ പെരുമഴയത്താണ് മമ്മൂക്ക ആ സീൻ ചെയ്തത്. ഞാൻ ശരിക്കും നമിച്ചുപോയി. മമ്മൂക്ക നന്നായി വിറയ്ക്കുന്നുണ്ട്. അദ്ദേഹം എന്നോട് പറഞ്ഞു നീ നിന്റെ ജോലി നല്ല വൃത്തിയിൽ ചെയ്യുക. അതിൽ കോംപ്രമൈസ് ഒന്നും വേണ്ട.

അങ്ങനെ ആ സീൻ വലിയ പനി വെച്ച് മമ്മൂക്ക ചെയ്തു തീർത്തു. അതൊക്കെയാണ് ഒരു ആർട്ടിസ്റ്റിനെ നിലനിർത്തുന്നത്. അതൊക്കെ കൊണ്ടാണ് മമ്മൂക്കയെ നമിച്ചുപോവുന്നത്, വിഎം വിനു വ്യക്തമാക്കുന്നു.

Also Read
ചത്തുകിടന്ന് പ്രണയിച്ച കത്രീനയോട് വിവാഹാഭ്യർത്ഥന നടത്തി സൽമാൻ ഖാൻ, നടി ചെയ്തത് ഇങ്ങനെ

Advertisement