അങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നവരെ ഇനി ബ്ലോക്കിലൂടെയും റിപ്പോർട്ടിലൂടെയും ഞാൻ നേരിടും നേരിടും: അമേയ മാത്യു

69

കരിക്ക് വെബ് സിരീസിലൂടെ പ്രശസ്തയായ അമേയ മാത്യു ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ്. വളരെ ചെറിയ സമയത്തിനുള്ളിൽ ചുരുക്കം ചില സിനിമകൾ കൊണ്ടൂം വെബ് സീരിസിലുടെയും ശ്രദ്ധേയയായ താരമ കൂടിയാണ് അമേയ മാത്യു. ചുരുങ്ങിയ കാലം കൊണ്ട് മലയാള മനസ്സുകളിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയം കൊണ്ടും തന്റെ മനംമയക്കുന്ന സൗന്ദര്യം കൊണ്ടും ആരാധക പിന്തുണ നേടിയെടുത്ത താരമാണ് അമേയ മാത്യു. ചിഞ്ചു മാത്യുവാണ് പിന്നീട് അമേയ മാത്യു എന്ന പേരിൽ അറിയപ്പെട്ടത്. ധാരാളം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും ചെയ്ത സിനിമകൾ കൊണ്ട് മലയാളി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട നടിയായി മാറുകയായിരുന്നു.

Advertisements

Also Read
സിനിമയിലേക്ക് വന്നപ്പോൾ അച്ഛൻ നൽകിയ ആ ഒരു ഉപദേശം ഞാൻ മൈൻഡ് ചെയ്തട്ടേയില്ല: തുറന്നു പറഞ്ഞ് അഹാന കൃഷ്ണ

2017 ൽഅഭിനയ ജീവിതം ആരംഭിച്ച അമേയ ഇതുവരെ ആകെ 4 സിനിമകളിൽ മാത്രമാണ് അഭിനയിച്ചി ട്ടുള്ളത്. ആടു 2 ലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരു ബോംബ് കഥ, തിമിരം, ദി പ്രീസ്റ്റ് എന്നീ സിനിമകളിലും താരം അഭിനയിച്ചു. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട കരിക്ക് വെബ്‌സീരീസിലൂടെയാണ് താരം ഏറെ അറിയപ്പെട്ടത്.

കരിക്കിന് പിന്നാലെ ചില സിനിമകളിലും പ്രത്യക്ഷപ്പെട്ട താരത്തിന് ആരാധകരും ഏറെയാണ്. തിരുവന ന്തപുരം സ്വദേശിനിയായ അമേയ ചില മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ അമേയ സ്ഥിരമായി താരം പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ ആണ് താരം കൂടുതൽ സജീവം.

അത് സമയം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് താരം നൽകുന്ന ക്യാപ്ഷനുകൾ ഏറെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ നാല് ലക്ഷം ഫോളോവേഴ്സ് പൂർത്തിയായതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. ആരാധകർക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.

Also Read
എന്റെ ഇഷ്ടങ്ങൾക്ക് മുൻതൂക്കം നൽകാൻ എന്നെ പഠിപ്പിച്ച ജെന്റിൽമാൻ, എന്റെ സന്തോഷത്തിനും പോസ്റ്റിവിറ്റിക്കും കാരണമായ വ്യക്തി: സുഹൃത്തിന് കുറിച്ച് സാധിക

അതോടൊപ്പം മറ്റൊരു കുറിപ്പും അമേയ പങ്കുവെച്ചിട്ടുണ്ട്. അമേയ മാത്യുവിനെ കുറിച്ചും ക്യാപ്ഷനുകളെ കുറിച്ചും പല ഊഹാപോഹങ്ങൾ എയറിലുണ്ട്. അമേയ ജാഡയാണെന്ന് പറഞ്ഞുനടക്കുന്നവരുണ്ട്.
അമേയ ക്യാപ്ഷനുകൾ അടിച്ചുമാറ്റിയതാണെന്ന് പറഞ്ഞുനടക്കുന്നവരുണ്ട്.

അങ്ങനെയുള്ളവരെ ബ്ലോക്കിലൂടെയും, റിപ്പോർട്ടിലൂടെയും, ഞാൻ നേരിടും എന്നാണ് അമേയ കുറിച്ചിരക്കുന്നത്. നിലപാടുകൾ തുറന്നു പറയുന്നതിൽ ഒട്ടും മടികാണിക്കാത്ത മലയാളത്തിലെ ചില നടിമാരിലൊരാളാണ് താരം. തന്റെ ജീവിതാനുഭവങ്ങൾ പല ഇന്റർവ്യൂ കളിലും താരം തുറന്നു പറഞ്ഞിട്ടുണ്ട്. ഗ്ലാമർ ഫോട്ടോ ഷോട്ടുകളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന നടിയാണ് അമേയ.

Advertisement