പകരംവെക്കാനില്ലാത്ത അഭിനയ പാഠവം കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നായികയാണ് മഞ്ജു വാര്യർ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഞ്ജു വാര്യർ. മലയളത്തിന്റെ ലേഡി സൂപ്പർതാരമായിട്ടാണ് നടി അറിയപ്പെടുന്നത്.
തെന്നിന്ത്യയിലാകമാനം ആരാധകരുള്ള ഈ നടി നിരവധി മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്. യുവതാരങ്ങൾക്കും സൂപ്പർതാരങ്ങൾക്കുമെല്ലാം പലതവണ നായികയായിട്ടുള്ള താരംകൂടിയാണ് മഞ്ജുവാര്യർ. സിനിമയിലേക്കുള്ള രണ്ട് വരവിലും കൂടി നിരവധി മികച്ച കഥാപാത്രങ്ങളെ അതവരിപ്പിച്ചു മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം നേടിയെടുത്ത നടികൂടിയാണ് മഞ്ജു വാര്യർ.
മലയാളത്തിലെ സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും എല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള മഞ്ജു വാര്യർ തമിഴകത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സിനിമാ മേഘലയിലും സജീവമായ താരത്തിന് ഇന്ന് കൈനിറയെ ഓഫറുകളാണ്.

ഇപ്പോഴിതാ ഫോണിൽ നൂറിലധികം പേരെ ബ്ലോക്ക് ചെയ്ത് വച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് മഞ്ജു വാര്യർ. ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു മനസു തുറന്നത്. നൂറിലധികം കോണ്ടാക്ടുകളെ ഫോണിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
പലപ്പോഴും അറിയാത്ത ആളുകളാവും എന്നാണ് മഞ്ജു വാര്യർ പറയുന്നത്. നമ്മളെന്തെങ്കിലും തിരക്കിലായിരിക്കുമ്പോൾ മെസേജ് അയയ്ക്കാതെ വിളിക്കുന്നവരെ ഹോൾഡ് ചെയ്ത് വെക്കും. അത്യാവശ്യമുള്ളത് ആണെങ്കിൽ ടെക്സ്റ്റ് ചെയ്യാമല്ലോ.
വിളിച്ചാൽ എടുക്കാത്തതായുള്ള കോണ്ടാക്ടുകളൊന്നും തനിക്കില്ല. അമ്മയാണ് ഫോണിൽ ഏറ്റവും കൂടുതലായി തന്നെ വിളിക്കാറുള്ളതെന്നും മഞ്ജു പറയുന്നു. വാട്‌സ് ആപ്പാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കാറുള്ള ആപ്പ്. ഡിലീറ്റ് ചെയ്യാൻ പറഞ്ഞാൽ അത് എയർബിഎൻബി ആപ്പാണ്.

കുറേ യാത്ര ചെയ്യണമെന്ന് കരുതിയാണ് എടുത്ത് വെച്ചത്. എന്നാൽ ഒന്നും നടന്നില്ലെന്നും താരം പറയുന്നു. അതേ സമയം അടുത്തിടെ മഞ്ജു വാര്യരുടെ പുത്തൻ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചതുർമുഖം എന്ന സിനിമയുടെ പ്രസ് മീറ്റിലാണ് സ്‌കേർട്ടും ടോപ്പുമണിഞ്ഞ് സ്റ്റൈലിഷായി മഞ്ജു എത്തിയത്.
പണ്ടെവിടെ നിന്നോ 50 ശതമാനം ഓഫിന് വാങ്ങിയ ഡ്രസായിരുന്നു അത് എന്നായിരുന്നു മഞ്ജു വാര്യർ നൽകിയ മറുപടി.









