Home Entertainment

മമ്മൂട്ടിക്ക് അവാർഡ് കിട്ടരുതേയെന്ന് ഞാൻ പ്രാർത്ഥിച്ചു, അവാർഡ് അമിതാഭ് ബച്ചന് ആണ് എന്നറിഞ്ഞപ്പോൾ തുള്ളിച്ചാടി: ഇന്നസെന്റ് അന്ന് പറഞ്ഞത്

734

മലയാളികളുടെ പ്രിയപ്പെട്ട നടനും എംപിയുമായിരുന്ന ഇന്നസെന്റ് കഴിഞ്ഞ ആഴ്ചയാണ് ഈ ലോകത്ത് നിന്നും വിടപറഞ്ഞത്. സിനിമാ ആരാധകരേയും മലയാളികളേയും ഒന്നടങ്കം ദുഖത്തിൽ ആഴ്ത്തിയത് ആയിരുന്നു ഇന്നസെന്റിന്റെ വിയോഗം.

അദ്ദേഹത്തിന്റെ വേർപാടിന് പിന്നാലെ അദ്ദേഹവുമായി ചുറ്റിപറ്റിയുള്ള നിരവധി രസകരമായ കഥകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ദേശീയ അവാർഡ് കിട്ടരുതേ എന്ന് താൻ പ്രാർത്ഥിച്ചിട്ടുണ്ടെന്ന് ഇന്നസെന്റ് വെളിപ്പെടുത്തിയതാണ് അത്തരിൽ വൈറലാകുന്ന ഒരു രസകരമായ കഥ.

Advertisements

മമ്മൂട്ടിക്ക് അല്ല, ദേശീയ അവാർഡ് എന്നറിഞ്ഞപ്പോൾ താൻ സന്തോഷം കൊണ്ട് തുള്ളി ചാടിയെന്നും അദ്ദേഹം അന്ന് പറയുന്നുണ്ട്. തമാശ രൂപേണ, ഇന്നസെന്റ് ഓർത്തെടുത്ത കഥ സമൂഹ മാധ്യമങ്ങളിൽ എങ്ങും ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

Also Read
മോഹൻലാലുമായി അത്ര നല്ല ബന്ധമല്ല, അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് മരിക്കുന്നതിന് മുമ്പ് ഞാൻ എഴുതും: വെളിപ്പെടുത്തലുമായി ശ്രീനിവാസൻ

പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് സാധ്യതാ പട്ടികയിൽ ഇന്നസെന്റിന്റെ പേരും ഉയർന്നിരുന്നു. അമിതാഭ് ബച്ചൻ, മമ്മൂട്ടി എന്നിവർ ആയിരുന്നു, സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്ന മറ്റുള്ളവർ.

എന്നാൽ അമിതാഭ് ബച്ചനും, മമ്മൂട്ടിയും മാത്രമായി മത്സരം മാറിയപ്പോൾ താൻ മമ്മൂട്ടിയ്ക്ക് അവാർഡ് കിട്ടരുതെന്നു പ്രാർത്ഥിച്ചുവെന്നും ആ വർഷത്തെ അവാർഡ് അമിതാഭിനാണെന്ന് അറിഞ്ഞപ്പോൾ താൻ തുള്ളി ചാടിയെന്നും ഇന്നസെന്റ് പറയുന്നു.

ഒരുപാട് അടുപ്പമുള്ള മമ്മൂട്ടിക്ക് അവാർഡ് കിട്ടരുതെന്നും ഒരു പരിചയവുമില്ലാത്ത ബച്ചന് അവാർഡ് കിട്ടിക്കോട്ടെ എന്ന് ചിന്തിക്കാനും കാരണം തന്റെ ഉള്ളിലെ ഈഗോയും ദുഷ്ചിന്തകളും കുശുമ്പും ഒക്കെയാണെന്നും തമാശയായി താരം പറയുന്നു. പലപ്പോഴുമുള്ള ഇത്തരം രസകരമായ തമാശകളിൽ കൂടിയാണ് ഇന്നസെന്റ് ഏവർക്കും പ്രിയങ്കരിനായി മാറിയത് എന്നതാണ് സത്യം.

Also Read
ഇങ്ങനൊരു മോൻ ജനിച്ചിട്ടില്ലെന്ന് അമ്മ, ഒരു കാലത്തും ഗുണം പിടിക്കില്ലെന്ന് അച്ഛൻ, വീട്ടിൽ നിന്നും ഭാര്യ അടിച്ചിറക്കി: അഖിൽ മാരാരുടെ ജീവിത കഥ

Advertisement