ഇങ്ങനൊരു മോൻ ജനിച്ചിട്ടില്ലെന്ന് അമ്മ, ഒരു കാലത്തും ഗുണം പിടിക്കില്ലെന്ന് അച്ഛൻ, വീട്ടിൽ നിന്നും ഭാര്യ അടിച്ചിറക്കി: അഖിൽ മാരാരുടെ ജീവിത കഥ

951

മലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകൻ ആണ് അഖിൽ മാരാർ. ഇപ്പോൾ മോഹൻലാൽ അവതാരകനായ ബിഗ്‌ബോസ് മലയാളം അഞ്ചാം സീസണിലെ മൽസരാർത്ഥി കൂടിയാണ് അഖിൽ മാരാർ.

കഴിഞ്ഞ ആഴ്ചയാണ് ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം അഞ്ചാം പതിപ്പ് ആരംഭിച്ചത്. ഇതിനോടകം തന്നെ ഷോ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

Advertisements

ഇപ്പോഴിതാ ബിഗ്ബോസ് മലയാളം അഞ്ചാം സീസൺ താരം അഖിൽ മാരാർ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ഭാര്യ വീട്ടിൽ നിന്നും അടിച്ചിറക്കപ്പെട്ടു കയറിച്ചെല്ലാൻ ഒരിടം ഇല്ലാതായ അഖിൽ മാരാരുടെ ജീവിത കഥയാണ് വൈറലാകുന്നത്.

Also Read
എനിക്ക് ജാതിയില്ല മതമില്ല എന്നാണ് പ്രിയൻ പറയുന്നത്, ജാതിയും മതവുമില്ലെങ്കിൽ ക്രിസ്ത്യാനായിയ ലിസിയെ ലക്ഷ്മിയാക്കിയത് എന്തിന്: തുറന്നടിച്ച് ശാന്തിവിള ദിനേശ്

ദുർഘടമായ ജീവിത സാഹചര്യങ്ങൾ തരണം ചെയ്തു മുന്നോട്ട് പോകുന്നതിനിടെ 2018 അവസാനം ഷെയർ മാർക്കറ്റിലും അല്ലാതെ ചെയ്ത ബിസിനസ്സിലും വലിയ നഷ്ടങ്ങൾ സംഭവിച്ചുവെന്ന് അഖിൽ പറയുന്നു. കയ്യിൽ പൈസ ഇല്ലാതെ വന്നതോടെ ഭാര്യയേയും മക്കളെയും അവരുടെ വീട്ടുകാർ ചിലവിനു കൊടുത്ത് വളർത്തുന്ന അവസ്ഥയായി.

രാഷ്ട്രീയം ഉപേക്ഷിച്ചതോടെ സമൂഹത്തിന് അഖിലിന്റെ ആവശ്യം ഇല്ലാതായി. കൈയിൽ അഞ്ചു പൈസ ഇല്ലാത്തത് കൊണ്ടും ജീവിതം കൊണ്ട് കളഞ്ഞവൻ എന്ന പേരുദോഷം കൊണ്ടും അച്ഛനും അമ്മയ്ക്കും അഖിലിനെ കൊണ്ട് പണ്ടേ യാതൊരു ഗുണവുമില്ലായിരുന്നു.

ചുരുക്കത്തിൽ അഖിൽ ജീവിച്ചിരുന്നത് കൊണ്ട് ആർക്കും ഒരു ഗുണമില്ലാത്ത അവസ്ഥ. അഖിലിന്റെ കാഴ്ചപ്പാടിൽ ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നത് കൊണ്ട് അയാൾക്കെങ്കിലും ഗുണം ഉണ്ടാവണം. അല്ലെങ്കിൽ ആർക്കെങ്കിലും ഒരു സന്തോഷം ഉണ്ടാവണം അതില്ല.

അഖിലിന്റെ വാക്കുകൾ ഇങ്ങനെ: അഹങ്കാരിയും ആരും പറഞ്ഞാൽ കേൾക്കാത്തവനും നിഷേധിയും ആയ ഞാൻ നശിച്ചു കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹം. ഇങ്ങനൊരു മോൻ ജനിച്ചിട്ടില്ല എന്ന് ഞാൻ കരുതിക്കോളാം എന്ന് മുഖത്തു നോക്കി പറഞ്ഞ അമ്മ. ഒരു കാലത്തും നീ ഗുണം പിടിക്കില്ല എന്ന് ശപിച്ച അച്ഛൻ.

ഇവിടെ നിന്ന് എവിടെങ്കിലും അങ്ങ് ഇറങ്ങി പോയി തരാമോ എന്ന് തെറി കൂട്ടി വിളിച്ച് ഭാര്യ. ഭാര്യ വീട്ടിൽ നിന്നും ഭാര്യ തന്നെ അടിച്ചിറക്കിയ എനിക്ക് കയറി കിടക്കാൻ ആരും ഒരു വാടക വീട് പോലും തരാൻ ഇല്ലാത്ത അവസ്ഥ.

എത്രയൊക്കെ ശപിച്ചാലും മക്കളെ തള്ളി പറയാൻ അമ്മയ്ക്കും അച്ഛനും കഴിയിയാത്തതിനാൽ ഞാൻ എന്റെ വീട്ടിൽ എത്തി. അനിയനും കുടുംബവും അവിടെ താമസിക്കുന്നത് കൊണ്ട് വീടിന് വെളിയിൽ പുറത്തെ ബാത്ത് റൂമിനോട് ചേർന്ന് ഒരു ഷെഡ് അടിച്ചു.

അതിൽ താമസം ആക്കി. 6 മാസം ഈ ഷെഡിൽ ആയിരുന്നു ജീവിതം. അവിടെ നിന്നുമാണ് ഞാൻ എന്റെ ജീവിതം തിരിച്ചു പിടിക്കുന്നത് അഖിൽ മാരാർ പറയുന്നു.

Also Read
മോഹൻലാലുമായി അത്ര നല്ല ബന്ധമല്ല, അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് മരിക്കുന്നതിന് മുമ്പ് ഞാൻ എഴുതും: വെളിപ്പെടുത്തലുമായി ശ്രീനിവാസൻ

Advertisement