വിജയ് ബാബു ഒരു ഒന്നാന്തരം സൈക്കോ, അയാളുടേത് പോലുള്ള പ്രശ്നം സിനിമയിൽ എല്ലായിടത്തുമുണ്ട്: തുറന്നു പറഞ്ഞ് സാന്ദ്രാ തോമസ്

3102

നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ശാരീരികമായി ഉ പ ദ്ര വി ച്ചുവെന്ന വെളിപ്പെടുത്തലുമായി മലയാളത്തിലെ യുവനടി എത്തിയതോടെയാണ് വിജയ് ബാബു ഒളിവിൽ പോയിരിക്കുകയാണ്.

അതേ സമയം ഫേസ്ബുക്ക് ലൈവിലൂടെ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തുകയും തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തിരുന്നു. വിജയ് ബോബുവിനോട് ഒപ്പം ഫ്രൈഡേ ഫിലിംസ് എന്ന നിർമ്മാണ കമ്പനിയുമായി പ്രവർത്തിച്ച താരമാണ് സാന്ദ്ര തോമസ്. രണ്ട് വാക്ക് വിജയ് ബാബുവിനെക്കുറിച്ച് പറയുമോ എന്നായിരുന്നു ഒരാൾ സാന്ദ്രയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

Advertisements

ഒറ്റവാക്കേയുള്ളൂ സൈക്കോ എന്നായിരുന്നു സാന്ദ്രയുടെ മറുപടി. അയാളുടെ സ്വഭാവം എങ്ങനെയാണെന്ന് ശരിക്കും മനസിലാവുന്നുണ്ട് എന്നായിരുന്നു കമന്റുകൾ. ഫ്രൈഡേ ഫിലിംസിൽ നിന്നും സാന്ദ്ര മാറിയ തിനെക്കുറിച്ചും വിജയ് ബാബുവുമായി പ്രശ്മുണ്ടായതുമെല്ലാം വീണ്ടും ചർച്ചയായിരുന്നു.

Also Read
ഒരു സൂപ്പർഹിറ്റ് ചിത്രം എന്നെ വെച്ച് ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ അത് നിങ്ങളുടെ മാത്രം കുറ്റമാണ്: സത്യൻ അന്തിക്കാടിനോട് മമ്മൂട്ടി പറഞ്ഞത് കേട്ടോ

അഭിനയത്തിലൂടെ തുടങ്ങി പിന്നീട് നിർമ്മാണത്തിലും കൈവെക്കുക ആയിരുന്നു സാന്ദ്ര. ഫ്രൈഡേ ഫിലിം സിൽ നിന്നും മാറിയെങ്കിലും സ്വന്തമായൊരു നിർമ്മാണ കമ്പനി തുടങ്ങുമെന്ന് താരം വ്യക്തമാക്കിയിരുന്നു. സൂപ്പർ നാച്ചുറൽ ഫാമിലിയെന്ന യൂട്യൂബ് ചാനലുമായി സജീവമാണ് സാന്ദ്ര.

അതേ സമയം വിജയ് ബാബുവിന് എതിരെയുള്ള ബ ലാ ത്സം ഗ ക്കേ സിൽ പ്രതികരണവുമായി സാന്ദ്രാ തോമസ് എത്തിയിരുന്നു. സിനിമയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ഇപ്പോഴും ഒരു ആണധികാര മേഖലയായി മലയാള സിനിമാരംഗം തുടരുകയാണെന്നും അവർ ഇടിവി ഭാരത് ചാനലുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

ഒരുമിച്ച് സ്ത്രീകൾ മുന്നേറുമ്പോഴുള്ളത് പോലെയല്ല, ഒറ്റയ്ക്ക് കാരണം സിനിമ ഇപ്പോഴും ഒരു മെയിൽ ഡോമിനേറ്റഡ് ഇൻഡസ്ട്രിയാണ് അതാണ് വാസ്തവം. വിനായകൻ സ്ത്രീകൾക്കെതിരെ മോശമായി സംസാരിച്ചപ്പോഴൊന്നും ആരെയും പ്രതികരിച്ച് കണ്ടില്ല. ഡബ്ള്യുസിസി പോലെ യുള്ള സംഘടനകൾ പോലും പലപ്പോഴും ഇക്കാര്യത്തിൽ ഒരു പരാജയമായി മാറുകയാണ്.

സ്ത്രീകളുടെ ചിന്താഗതി മാറണം. കാരണം ഇപ്പോഴും ഈ പുരുഷൻമാാരുടെ അടിമകളാണെന്നാണ് അവർ പലരും വിശ്വസിക്കുന്നത്. വിജയ് ബാബുവിന്റെ പ്രശ്നം എല്ലായിടത്തുമുണ്ട്. പക്ഷേ ഇത് വിജയ് ബാബു ആയതുകൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെടുകയാണ്.

Also Read
ധന്യയും സുചിത്രയും കളിയ്ക്കുന്നത് സെയിഫ് ഗെയിം ; അവർക്ക് ഉടൻ പണി കിട്ടാൻ സാധ്യതയുണ്ടെന്ന് സൂചന നൽകി മത്സരാർത്ഥികൾ

പരാതിയുമായി വന്ന ആ പെൺകുട്ടിയുടെ അവസ്ഥ കണ്ടില്ലേ അവൾ സോഷ്യൽ മീഡിയ അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്യേണ്ടി വന്നു. അത്രയും വലിയ സൈബർ അറ്റാക്കാണ് വരുന്നത്. എനിക്കും സത്യത്തിൽ പേടിയാണ്. കാരണം നമ്മളെ അത് മാനസികമായി തകർത്തുകളയും.

Advertisement