ധന്യയും സുചിത്രയും കളിയ്ക്കുന്നത് സെയിഫ് ഗെയിം ; അവർക്ക് ഉടൻ പണി കിട്ടാൻ സാധ്യതയുണ്ടെന്ന് സൂചന നൽകി മത്സരാർത്ഥികൾ

113

ബിഗ് ബോസ് മലയാളം സീസൺ 4 വിജയകരമായി അഞ്ച് ആഴ്ചകൾ പൂർത്തിയാക്കിയിരിക്കുകയാണ്. മാർച്ച് 27 ന് 17 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 14 പേരാണുള്ളത്. ശക്തമായ മത്സരമാണ് ഇവർ കാഴ്ച വയ്ക്കുന്നത്. ബിഗ് ബോസ് ഗെയിം എന്താണെന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് എല്ലാവരും വീട്ടിൽ എത്തിയിരിക്കുന്നത്. അതിനാൽ തന്നെ വ്യക്തി ബന്ധങ്ങളെക്കാൾ നിലനിൽപ്പിനാണ് പ്രാധാന്യം നൽകുന്നത്.

ഹൗസിൽ നിൽക്കാൻ വേണ്ടി പലതരത്തിലുള്ള സ്ട്രാറ്റജിയാണ് മത്സരാർത്ഥികൾ പയറ്റുന്നത്. ചിലർ ഇമേജ് നോക്കാതെ മത്സരത്തെ നേരിടും. മറ്റ് ചിലർ ഫേക്കായി നിന്നു കൊണ്ട് ഗെയിം കളിക്കും ഒരു കൂട്ടർ സെയ്ഫ് ഗെയിം കളിച്ച് മുന്നോട്ട് പോകും. എന്നാൽ ഒരു സമയംവരെ മാത്രമേ സെയ്ഫ് ഗെയിം കളിക്കാൻ സാധിക്കുകയുളളൂ. ഏകദേശം സെയ്ഫ് ഗെയിമിന്റെ സമയം ബിഗ് ബോസ് സീസൺ 4 ൽ കഴിഞ്ഞിരിക്കുകയാണ്.

Advertisements

ALSO READ

ആറ്റ് നോറ്റ് കിട്ടിയത് പാഴ്കിനാവയതിന്റെ വേദനയിൽ സാന്ത്വനം വീട് ; ഇത്രയും ക്രൂരത കഥയിൽ വേണമായിരുന്നോ എന്നാണ് ആരാധകർ

ഇവിടെയുള്ളവർ അങ്ങനെ അഭിപ്രായമില്ലാത്തവരാണെന്നാണോ ഉദ്ദേശിക്കുന്നതെന്ന് സുചിത്രയോട് മോഹൻലാൽ ചോദിച്ചു. ഇതിന് മറുപടി ധന്യയാണ് പറഞ്ഞത്. ഇവിടെ അനാവശ്യ കാര്യങ്ങളിലും ഇടപെട്ട് പലരും അഭിപ്രായം പറയാറുണ്ട്. എന്നാൽ ആവശ്യമുള്ളതിനു മാത്രം അഭിപ്രായം പറയുകയും അല്ലാത്തപ്പോൾ ഇടപെടാതെ ഇരിക്കുന്നതാണ് തന്റെ രീതിയെന്ന് ധന്യ പ്രതികരിച്ചു.

പിന്നീട് മറ്റു മത്സരാർഥികളോടും ഇവർ ഇതുവരെ നോമിനേഷനിൽ വരാത്തതിന്റെ കാരണം മോഹൻലാൽ ചോദിച്ചു. ഇരുവരും സേഫ് ഗെയിം കളിക്കുകയാണെന്നാണ് നവീൻ, ഡെയ്സി, റോബിൻ എന്നിവർ പറഞ്ഞത്. ഇവരുടെ ഗെയിം താൻ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത വാരം ഹൗസിൽ ഉണ്ടെങ്കിൽ ഇവർക്ക് പണി കൊടുക്കുമെന്ന് ഡോക്ടർ റോബിൻ കൂട്ടിച്ചേർത്തു. അതേസമയം നോമിനേഷനിൽ വരാൻ താൻ റെഡിയാണെന്നും എല്ലാവരും തന്നെ നോമിനേറ്റ് ചെയ്യണമെന്ന് സുചിത്ര പറയുന്നുണ്ട്. റോബിൻ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, അപർണ, ദിൽഷ, ജാസ്മിൻ, ഡെയ്സി, റോൺസൺ, നവീൻ എന്നിവരാണ് ഇത്തവണ എലിമിനേഷനിൽ എത്തിയിരിക്കുന്നത്. ഇതിൽ റോൺസണും അപർണ്ണയും സെയ്ഫ് ആയിട്ടുണ്ട്. അപർണ്ണയായിരുന്നു ആദ്യം ഭാഗ്യപരീക്ഷണത്തിന് പോയത്. ബാക്കി ഏഴ് പേരിൽ ആരൊക്കെ പുറത്താകുമെന്നുളള ആകാംക്ഷയിലാണ് പ്രേക്ഷകർ.

ALSO READ

നിമിഷയുടെ അമ്മയെ മനപ്പൂർവ്വം വിളിച്ചതല്ലെന്ന് ലക്ഷ്മിപ്രിയ ; അമ്മയെ വിളിച്ചയാളോട് ഒത്തുതീർപ്പിനില്ലെന്ന് നിമിഷയും ;വഴക്കിന് മൂർച്ച കൂട്ടി സുചിത്രയും ധന്യയും

ഡെയ്സി, നവീൻ എന്നിവരുടെ പേരാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇരുവർ പോകുന്നതോടെ ഗെയിം ആകെ മാറും. അങ്ങനെയാണെങ്കിൽ ഈ എവിക്ഷൻ മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പ് കൂടിയായിരിക്കും. ഇപ്പോഴും ഗെയിമിലേയ്ക്ക് പ്രവേശിക്കാത്തവരുണ്ട്. ബിഗ് ബോസ് ഹൗസിലെ മികച്ച മത്സരാർത്ഥികളാണ് ഡെയ്സിയും നവീനും.

Advertisement