നിമിഷയുടെ അമ്മയെ മനപ്പൂർവ്വം വിളിച്ചതല്ലെന്ന് ലക്ഷ്മിപ്രിയ ; അമ്മയെ വിളിച്ചയാളോട് ഒത്തുതീർപ്പിനില്ലെന്ന് നിമിഷയും ;വഴക്കിന് മൂർച്ച കൂട്ടി സുചിത്രയും ധന്യയും

119

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ബിഗ് ബോസിൽ വഴക്കുകളും സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. മോഹൻലാലിന് മുന്നിൽ വെച്ചും ലക്ഷ്മി പ്രിയയും നിമിഷയും വഴക്ക് കൂടിയിരുന്നു. ക്യാപ്റ്റനായ നിമിഷയ്ക്ക് എന്താണ് പറയാനുള്ളതെന്ന് മോഹൻലാൽ ചോദിച്ചപ്പോഴായിരുന്നു താരം സംസാരിച്ചത്.

എന്റെ ഡ്രോയറിൽ നിന്നും എന്റെ ഡ്രസ് പുറത്ത് കണ്ടുവെന്ന് പറഞ്ഞയാളാണ് ലക്ഷ്മി ചേച്ചി. അന്ന് അങ്ങനെ പറഞ്ഞയാൾ ഇപ്പോൾ എന്തിനാണ് ധന്യ തോർത്ത് ഇട്ടത് ചൂണ്ടിക്കാണിച്ചപ്പോൾ ഇത്രയും പറയുന്നതെന്നായിരുന്നു നിമിഷ ചോദിച്ചത്. ധന്യയെ പിന്തുണച്ച് സംസാരിച്ച് തുടങ്ങിയെങ്കിലും അത് വലിയ വഴക്കിലായിരുന്നു അവസാനിച്ചത്.

Advertisements

ALSO READ

ഓർമ വരുന്ന സമയത്തൊക്കെ ഫോണെടുത്തിട്ട് ലളിതചേച്ചി എന്നെ വിളിക്കുമായിരുന്നു സെറ്റിലേയ്ക്ക് വരുന്നുണ്ടെന്ന് പറയാൻ ; ചേച്ചി ഉണ്ടെന്ന് വിചാരിച്ചിട്ടാണ് ഞാൻ സിനിമയുടെ ഷൂട്ടിങ് തുടർന്നത് : സത്യൻ അന്തിക്കാട്

ബിഗ് ബോസ് വീട്ടിൽ ഏറ്റവും വൃത്തിയുള്ളയാളായി റോബിൻ പറഞ്ഞത് ലക്ഷ്മി പ്രിയയെ ആയിരുന്നു. എന്നാൽ ലക്ഷ്മി ശ്രദ്ധിക്കാതെ പോയ കാര്യങ്ങളെക്കുറിച്ചായിരുന്നു നിമിഷയും ധന്യയും സംസാരിച്ചത്. നിമിഷയ്ക്കൊപ്പം ബെഡ് പങ്കിടേണ്ടി വന്നതിനെക്കുറിച്ചും തനിക്ക് തുണി വെക്കാൻ പോലും സ്പേസ് തന്നില്ലെന്നും അതിന് നോക്കിയപ്പോഴാണ് മുഷിഞ്ഞ തുണികൾ കണ്ടതെന്നുമായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്. ബെഡിലേക്ക് എന്നെ വിളിക്കുമ്പോൾ എന്റെ സാധനങ്ങൾ വെക്കാനുള്ള സ്ഥലം നിമിഷ ഒരുക്കണമായിരുന്നു, അത് നിമിഷ ചെയ്തില്ലെന്നായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്.

എന്റെ ഡ്രോയറിൽ എന്റെ തുണികളാണ് വെച്ചത്. നാട്ടുകാരുടെ തുണികളല്ല ഞാൻ കൊണ്ടുവെച്ചത്. നിങ്ങൾക്ക് സ്ഥലം ഒരുക്കുന്നതെന്നും എന്റെ ഉത്തരവാദിത്തമല്ലെന്നായിരുന്നു നിമിഷ പറഞ്ഞത്. ശാലിനിയും അതേ കബോർഡിലാണ് അത് തുണി വെച്ചതെന്ന് നിമിഷ പറഞ്ഞപ്പോൾ നിന്റെ നാറിയ തുണിയുടെ കൂടെ എന്റെ തുണികൾ വെക്കാൻ പറ്റില്ലെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി.

ആ എന്ന് നീ നിന്റെ തുണികൾ കഴുകിക്കോയെന്ന് നിമിഷ പറഞ്ഞതോടെയാണ് ലക്ഷ്മി പ്രിയ ചൂടായത്. നീയെന്ന് നിന്റെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി. നിന്റെ അമ്മയെ വിളിച്ചാൽ മതി, എന്നെ വിളിക്കണ്ടെന്ന് ലക്ഷ്മി പറഞ്ഞതോടെ നിമിഷയും നിയന്ത്രണം വിടുകയായിരുന്നു. എന്റെ അമ്മയെ പറയാൻ നീയാരാണ്, ഞാൻ കുറേയായി കേൾക്കുന്നു. നിങ്ങളുടെ കൂടെ ബെഡ് ഷെയർ ചെയ്യാൻ പോലും ആരും ഉണ്ടായിരുന്നില്ല. അവസാനം ഞാനാണ് അതിന് തയ്യാറായതെന്നും നിമിഷ പറഞ്ഞിരുന്നു.

നിമിഷയുടെ അമ്മയെ മനപ്പൂർവ്വമായി വിളിച്ചതല്ല. ആ കുട്ടി എന്നെ നീ എന്ന് വിളിക്കുന്നത് കേട്ടപ്പോൾ പറഞ്ഞ് പോയതാണ്. വയസിന് മൂത്തയാളെ നീ എന്ന് വിളിക്കരുതെന്നാണ് ഞാൻ പഠിച്ചിട്ടുള്ളതെന്ന് പറഞ്ഞപ്പോൾ ഞാൻ ആ സ്‌കൂളിലല്ല പഠിച്ചതെന്നായിരുന്നു നിമിഷയുടെ മറുപടി. അവരങ്ങനെ പറഞ്ഞോട്ടേ, നിനക്ക് ഒന്നുകിൽ അവരോട് ക്ഷമിക്കാം, അല്ലെങ്കിൽ പരസ്യമായി എതിർക്കാമെന്നായിരുന്നു ധന്യ നിമിഷയോട് പറഞ്ഞത്. ഈ സംഭവത്തിന് ശേഷം നിമിഷയുമായി സംസാരിക്കാൻ ലക്ഷ്മിപ്രിയ ശ്രമിച്ചിരുന്നു. എന്നാൽ മുകം കൊടുക്കാതെ നിമിഷ ഒഴിഞ്ഞുമാറുകയായിരുന്നു.

ALSO READ

ജിപിയും ദിൽഷയും തമ്മിൽ പ്രണയമില്ല, വെറും സുഹൃത്തുക്കൾ ; ഡോക്ടർ റോബിനുമായുള്ള ദിൽഷയുടെ പ്രണയത്തെ കുറിച്ച് പ്രതികരണവുമായി ദിൽഷയുടെ സഹോദരി

 

Advertisement