ജിപിയും ദിൽഷയും തമ്മിൽ പ്രണയമില്ല, വെറും സുഹൃത്തുക്കൾ ; ഡോക്ടർ റോബിനുമായുള്ള ദിൽഷയുടെ പ്രണയത്തെ കുറിച്ച് പ്രതികരണവുമായി ദിൽഷയുടെ സഹോദരി

199

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരമാണ് ഗോവിന്ദ് പത്മസൂര്യ. അഭിനയത്തിന് പുറമെ അവതാരകനായും തിളങ്ങിയ താരമാണ് ജിപി. ജിപിയും ഡാൻസറായ ദിൽഷയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു ഒരുകാലത്ത് പ്രചരിച്ചത്. ജിപി അവിവാഹിതനായി തുടരുന്നതിന് കാരണം ദിൽഷയാണെന്നായിരുന്നു പലരും പറഞ്ഞത്. ഡി ഫോർ ഡാൻസ് സമയത്താണ് ഇരുവരും പ്രണയത്തിലായതെന്നായിരുന്നു ഗോസിപ്പുകൾ വന്നികുന്നത്.

ദിൽഷ ബിഗ് ബോസിൽ മത്സരിച്ചതോടെ വൈൽഡ് കാർഡ് എൻട്രിയിലൂടെയായി ജിപിയും എത്തിയേക്കുമെന്നായിരുന്നു പിന്നീടുള്ള ആളുകളുടെ നിഗമനങ്ങൾ. ജിപി ഇതേക്കുറിച്ചൊന്നും പ്രതികരിച്ചിരുന്നില്ല. ജിപിയും ദിൽഷയും അടുത്ത സുഹൃത്തുക്കളാണെന്നും അവർക്കിടയിൽ പ്രണയമൊന്നുമില്ലെന്നുമാണ് സഹോദരി പറയുന്നത്. മഴവിൽ കേരളം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഡോക്ടർ ഷിംന അബീഷ് ദിൽഷയെക്കുറിച്ച് പറഞ്ഞത്.

Advertisements

ALSO READ

കറുപ്പിൽ അതിസുന്ദരിയായി പാർവ്വതി ; നാഗചൈതന്യയെക്കാപ്പം മുംബൈയിലെ ആമസോൺ പ്രൈമിന്റെ പരിപാടിയിൽ തിളങ്ങി താരം

ഇപ്പോൾ കല്യാണമൊന്നും നോക്കണ്ട, അടുത്ത വർഷം നോക്കാമെന്നാണ് അവൾ പറഞ്ഞത്. കുറേ പ്രൊപ്പോസലൊക്കെ വന്നിരുന്നു. ഇതെന്റെയാളാണ് എന്ന് പറഞ്ഞ് എനിക്കൊരു സ്പാർക്ക് വരണം. എന്നാലേ പ്രണയിക്കൂ എന്ന് പറഞ്ഞിരുന്നു. അവൾ കൃഷ്ണഭക്തയാണ്. എന്റെ ചെക്കനെ എനിക്ക് കണ്ണൻ കൊണ്ടുവരുമെന്നാണ് അവൾ പറയാറുള്ളത്. ബിഗ് ബോസിൽ അവൾ പറഞ്ഞ കഥ ശരിയായിരുന്നു. പറയുമ്പോൾ കുറച്ച്കൂട്ടിയങ്ങ് പറഞ്ഞെന്നേയുള്ളൂ. ഞങ്ങൾ മൂന്നുപേരിൽ ഏറ്റവും പാവം അവളാണെന്നായിരുന്നു ചേച്ചിയുടെ കമന്റ്.

ജിപിയുമായി നല്ല സൗഹൃദമുണ്ട്. അവർ നല്ല ഫ്രണ്ട്സാണ്. വേറൊന്നുമില്ല അവർക്കിടയിൽ. അവർക്കിടയിൽ പ്രണയമുണ്ടെന്ന റിപ്പോർട്ടുകളൊക്കെ കണ്ടിരുന്നു. ഡി ഫോർ ഡാൻസിലുള്ള സമയത്തൊന്നും അതത്ര വലിയ സംഭവമായിരുന്നില്ല.

ALSO READ

വിജയ് ബാബുവിനെ പുറത്താക്കിയില്ലെങ്കിൽ അമ്മയിൽ നിന്ന് ഞങ്ങൾ രാജി വെക്കും; ആഞ്ഞടിച്ച് ബാബുരാജും ശ്വേതാ മേനോനും

ഇപ്പോഴാണ് അതൊക്കെ പൊങ്ങിവരുന്നത്. ദിലു സ്വന്തമായ നിലപാടുമായി മുന്നേറുകയാണെങ്കിൽ ടോപ് 5 ൽ വരും. ബ്ലെസ്ലി, റോബിൻ, ജാസ്മിൻ ഇവരും ടോപ് ഫൈവിലേക്കെത്തുമെന്നാണ് കരുതുന്നത്. ദിലു തുടക്കത്തിലെ പോലെ പോവുകയാണെങ്കിൽ എത്തൂല. അവളെക്കുറിച്ച് കുറ്റങ്ങളൊക്കെ പറയുന്നതൊക്കെ കാണുമ്പോൾ സങ്കടം തോന്നും. അവൾ കരയുന്നത് കാണുമ്പോഴും ഞങ്ങൾക്കെല്ലാം സങ്കടമാണെന്നും സഹോദരി പറയുന്നുണ്ട്.

Advertisement