എന്നെ പുകവലിക്കാൻ പഠിപ്പിച്ചത് ഷൈൻ ആണ്, ദൈവമേ ഈ ചേട്ടൻ എന്താ ഇപ്പോ ഇങ്ങിനെ; നടി അനുശ്രീ പറഞ്ഞത് കേട്ടോ

1266

നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കിയിട്ടുള്ള മലയാളത്തിന്റെ സൂപ്പർ ഡയറക്ടർ ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. പിന്നീട് നിരവധി സീനികളിൽ വേഷമിട്ട നടി ഇപ്പോൾ മലയാളത്തിലെ ഒന്നാം നിര നായികമാരുടെ കൂട്ടത്തിലാണ് ഉള്ളത്.

തനിക്ക് കിട്ടുന്ന വേഷം ചെറുതന്നെ വരുലതെന്നോ നോക്കാതെ മികച്ച രിതീയിൽ അഭിനയിച്ച് ഫലിപ്പിക്കുക എന്നതാണ് അനുശ്രീയുടെ പ്ലസ് പോയിന്റ്. നായികയായും സഹനടിയായും എല്ലാം ഇതിനോടകം നിരവധി സൂപ്പർഹിറ്റുകളിൽ അനുശ്രി വേഷമിട്ടു കഴിഞ്ഞു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താര രാജാക്കൻമാർക്ക് ഒപ്പവും യുവ നടൻമാർക്ക് ഒപ്പവും അനുശ്രി ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

Advertisements

anusree-1

ഒരു റിയാലിറ്റി ഷോയിൽ വെച്ചാണ് അനുശ്രീയെ ലാൽജോസ് കണ്ടെത്തുന്നത്. തന്റെ വഴക്കം ചെന്ന അഭിനയ ചാതുര്യം ഒന്നുകൊണ്ട് തന്നെ വളരെ പെട്ടന്നു തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ അനുവിന് കഴിഞ്ഞു. കേരളീയ തനിമയും ഗ്രാമീണ ഭംഗിയും, എളിമ നിറഞ്ഞ തന്റെ സംഭാക്ഷണ രീതിയും അനുശ്രീയുടെ പ്രത്യേകതകളാണ്. ഗ്രാമീണ വേഷങ്ങളിലൂടെ തന്നെയാണ് താരം കൂടുതൽ തിളങ്ങിയതും. സന്തോഷമായില്ലേ അരുണേട്ടാ എന്ന ഒറ്റ ഡയലോഗ് മതിയാവും അനുശ്രീയെ അടയാളപ്പെടുത്തുവാൻ.

Also read
സെറ്റിൽ വെച്ച് ആരേലും എന്നെ അങ്ങനെ വിളിച്ചാൽ ഞാൻ തിരിഞ്ഞ് നോക്കില്ലായിരുന്നു; വെളിപ്പെടുത്തി നവ്യാ നായർ

പൊതുവെ ചെയ്തിരുന്ന കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി അനുശ്രി ചെയ്ത സിനിമയാണ് ബിനു സദാനന്തന്റെ ഇതിഹാസ എന്ന ചിത്രത്തിലേത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം. അനുശ്രീ തന്റെ കരിയറിലെ തന്നെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം അവതരിപ്പിച്ച ചിത്രമായിരുന്നു ഇതിഹാസ.

ഈ ചിത്രത്തെ കുറിച്ചും ആ ചിത്രത്തിലെ നായകനായിരുന്ന ഷൈൻ ടോം ചാക്കോയെ കുറിച്ചും അനുശ്രി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കൗമുദി മൂവീസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ഒരു അഭിമുഖത്തിൽ ആണ് അനുശ്രീ ഇക്കാര്യങ്ങൾ പറയുന്നത്.

നടിയുടെ വാക്കുകൾ ഇങ്ങനെ:

ഷൈൻ ഭയങ്കര സംഭവമായി മാറി ഇപ്പോൾ. ഇന്റർവ്യൂസിൽ ഒക്കെ ഷൈനിനെ കാണുമ്പോൾ ഞാനിപ്പോൾ ഷൈൻ ഇങ്ങിനെ മാറിപ്പോയോ എന്ന് ചിന്തിക്കും. കാരണം ഞങ്ങൾ ഇതിഹാസയിൽ അഭിനയിക്കുന്ന സമയത്ത് ആവശ്യം ഇല്ലാതെ സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. ദൈവമേ ഈ ചേട്ടൻ എന്താ ഇങ്ങിനെ, ഭയങ്കര പാവം ആയ ഒരു മനുഷ്യൻ.

anusree

വണ്ടിയിൽ കേറിയിരുന്നാലും അതിൽ പോയിരുന്നു ഉറങ്ങുന്നത് ഒക്കെ കാണാം. ഷോട്ട് റെഡി ആവുമ്പോൾ വന്നു അഭിനയിച്ചിട്ട് പോകും. ഞാൻ ആ സിനിമയിൽ സ്മോക്ക് ചെയ്യുന്ന സീൻ ഒക്കെ ഉണ്ട്. എന്നെ പുകവലിക്കാൻ പഠിപ്പിക്കുന്നത് ബാലുവും ഷൈനും ആയിരുന്നു.

അന്നാണെങ്കിലും നമ്മൾ പ്രൊമോഷന് വേണ്ടി ഒക്കെ സംസാരിക്കുന്ന സമയത്ത് പോലും ഭയങ്കര ലൈറ്റ് ആയിട്ടും മൈൽഡ് ആയിട്ടും ഒക്കെ സംസാരിക്കുന്ന ആളായിരുന്നു. ഇപ്പൊ പുള്ളി കൗണ്ടർ അടിച്ച് ഭയങ്കര മാറ്റത്തിൽ ഒക്കെ നടക്കുന്നത് കാണുമ്പോൾ ഇത്രയും മാറ്റം ഒക്കെ ആയല്ലേ എന്ന് ആലോചിക്കും എന്നാണ് അനുശ്രീ പറയുന്നത്.

അനുശ്രീ, ഷൈ ടോം ചാക്കോ, ബാലു വർഗീസ് തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ഇതിഹാസ പുറത്തിറങ്ങിയിട്ട് എട്ടുവർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഷൈനിന്റെയും അനുശ്രീയുടെയും കരിയറിലെ തുടക്കകാല ചിത്രമായിരുന്നു ഇതിഹാസ. അനുശ്രീയുടെ കരിയറിൽ തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഒരേസമയം ആൺകുട്ടിയെ പോലെയും പെൺകുട്ടിയെ പോലെയും അഭിനയിക്കേണ്ടി വന്ന ഇതിഹാസയിലെ കഥാപാത്രം.

Also read
ഇനി മറച്ച് വെക്കുന്നില്ല, എനിക്ക് ആദ്യമായി ഒരാളോട് അങ്ങനെ തോന്നുന്നു: നടി മീനയുടെ വാക്കുകൾ വീണ്ടും വൈറൽ

അതേ സമയം നേരത്തെ ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലും അനുശ്രി ഇതിഹാസ അനുഭവങ്ങൾ പറഞ്ഞിരുന്നു. ഇതിഹാസയുടെ സമയത്ത് ഞാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ഷൂട്ട് കഴിഞ്ഞ് പോകുമ്പോൾ കാറിലേക്ക് എന്നെ എടുത്തുവെക്കേണ്ടി വരും, അതായിരുന്നു അവസ്ഥ. എന്നാൽ അത് സ്‌ക്രീനിൽ കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷം ആയിരുന്നു.

പെണ്ണായി ചെയ്തതിന്റെ നേരേ ഓപ്പോസിറ്റ് കഥാപാത്രമാണ് ഞാൻ ചെയ്തത്. സിഗരറ്റ് വലിക്കുന്നത് ഒക്കെ ബാലുവും ഷൈനും പറഞ്ഞു തന്നു. മുണ്ട് ഉടുക്കാനൊക്കെ എനിക്ക് അറിയാമായിരുന്നു. ഞാൻ നേരത്തെയും വീട്ടിൽ മുണ്ട് ഉടുക്കുമായിരുന്നു. പൊതുവേ ആണിന്റെ സ്വഭാവമാണ് എനിക്ക് എന്നാണ് വീട്ടിലൊക്കെ പറയുന്നത്. പ്രസവ സമയത്ത് ബ്രഹ്‌മാവ് കണ്ണടച്ച് പോയപ്പോഴാണ് ഞാൻ പെണ്ണായി ജനിച്ചതെന്നാണ് അമ്മ പറയുന്നത്.

ഞാൻ നടക്കുമ്പോൾ ചാടി ചാടി ആണ് നടക്കുന്നത്. അപ്പോൾ വീട്ടിൽ പറയും ഒന്നു പെണ്ണായി നടക്കെടി എന്ന്. നീയെന്താ ഇങ്ങനെ കുതിര നടക്കുന്നതു പോലെ നടക്കുന്നതെന്ന് പണ്ട് ലാൽ ജോസ് സാർ ചോദിക്കുമായിരുന്നു. അപ്പോൾ ഞാൻ പതുക്കെ പതുക്കെ നടക്കുമായിരുന്നു എന്നം അനുശ്രീ വ്യക്തമാക്കുന്നു.

Also read
ഇഴുകി ചേർന്നുള്ള രംഗങ്ങളുടെ റിഹേഴ്സലും പിന്നീട് ശാ രീ രിക ബന്ധവും: സവിധായകന് എതിരെ നടി സറീൻ ഖാന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Advertisement