സെറ്റിൽ വെച്ച് ആരേലും എന്നെ അങ്ങനെ വിളിച്ചാൽ ഞാൻ തിരിഞ്ഞ് നോക്കില്ലായിരുന്നു; വെളിപ്പെടുത്തി നവ്യാ നായർ

177

സിബി മലയിൽ ദീലീപ് ചിത്രം ഇഷ്ടത്തിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യാ നായർ. ഇഷ്ടത്തിന് പിന്നാലെ നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറുക ആയിരുന്നു നടി. തുടർന്ന് തെന്നിന്ത്യൻ സിനിമയിൽ ആകെമാനം നടി തിളങ്ങിയിരുന്നു.

അതേ സമയം മികച്ച ചിത്രങ്ങളിൽ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായർക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും താരം വീണ്ടും അഭിനയ മേഖലയിലേക്ക് കടന്നു വന്നിരിക്കുകയാണ്.

Advertisements

അതേ സമയം സിനിമാ സെറ്റിലെ അനുഭവങ്ങളും ഡബ്ബിങ് അനുഭവങ്ങളും പങ്കുവെക്കുന്ന നവ്യയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. നേരത്തെ അമൃത ടിവിയിലെ റെഡ് കാർപറ്റിൽ അതിഥിയായി എത്തിയപ്പോഴാണ് നവ്യാ നായർ ഈ അനുഭവങ്ങൾ പങ്കുവെച്ചത്.

Also Read
വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം, ഇപ്പോഴും നല്ല സുഹൃത്തുക്കള്‍, ഞങ്ങള്‍ക്കിടയില്‍ പൈങ്കിളിയും റൊമാന്‍സും ഇല്ല, വിവാഹജീവിതത്തെ കുറിച്ച് പ്രീത പറയുന്നു

ഇഷ്ടം ഞാൻ തന്നെയാണ് ഡബ് ചെയ്തത്. അതും അപ്രതീക്ഷിതമായി ചെയ്തതാണെന്ന് നവ്യാ നായർ പറയുന്നു.
ഒരു ദിവസം സിബി അങ്കിളൊക്കെ ഡബിങ് കാണാനായി തിരുവനന്തപുരത്തെ ചിത്രഞ്ജലി സ്റ്റുഡിയോയലേക്ക് എന്നെ വിളിച്ചു. അവിടെ ചെന്ന് കുറച്ച് നേരം ഡബിങ് കാണാൻ അവസരം തന്നു.

ഏതിന് ശേഷമാണ് എന്നോട് അവർ പറഞ്ഞത് നല്ല ശബ്ദമാണ് ഡബിങ് ശ്രമിച്ച് നോക്കൂവെന്ന്. അങ്ങനെയാണ് ആദ്യ സിനിമയ്ക്ക് വേണ്ടി ഡബ് ചെയ്തത്. ധന്യ എന്നായിരുന്നു സിനിമയിൽ വരും മുമ്പ് പര്. അതുകൊണ്ട് തന്നെ സെറ്റിൽ വെച്ച് ആരേലും ധന്യയെന്ന് വിളിച്ചാൽ ഞാൻ തിരിഞ്ഞ് നോക്കില്ലായിരുന്നു.

ഒരുത്തിക്കും ഞാൻ തന്നെയാണ് ഡബ് ചെയ്തത്. പൈലറ്റിലുള്ളതുപോലെ തന്നെ ഡബ്ബിലും വേണമെന്ന് വികെപി സാറിന് നിർബന്ധമായിരുന്നു. ഒരു മാറ്റവും വരുത്തരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഡബ് ചെയ്യുമ്പോൾ നമ്മുടെ മുഖത്ത് ഭാവങ്ങളൊക്കെ വരുമല്ലോ അത് മറ്റുള്ളവർ കാണുന്നത് എനിക്ക് ചമ്മലാണ്.

അതുകൊണ്ട് പലപ്പോഴും ഞാൻ സ്റ്റുഡിയോയ്ക്കുള്ളിലെ ലൈറ്റൊക്കെ ഓഫ് ചെയ്തിട്ടാണ് ഡബ്ബ് ചെയ്തിരുന്നത്. നന്ദനം ഡബ് ചെയ്യുമ്പോൾ സ്‌ക്രിപ്റ്റ് മുഴുവൻ എനിക്ക് കാണാപാഠമായിരുന്നു എന്നും നവ്യാ നായർ പറയുന്നു. അതേ സമയം ജാനകി ജാനേ ആണ് നവ്യാ നായരുടെ റിലീസിന് തയ്യാറായ പുതിയ ചിത്രം. അനീഷ് ഉപാസനയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Also Read
സിനിമകളിൽ എത്തിയതെല്ലാം പ്രധാന വേഷത്തിൽ, ഒപ്പം അഭിനയിച്ച സീരിയൽ നടനെ പ്രണയിച്ച് കെട്ടി, നടി കീർത്തി ഗോപിനാഥിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ

Advertisement