വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം, ഇപ്പോഴും നല്ല സുഹൃത്തുക്കള്‍, ഞങ്ങള്‍ക്കിടയില്‍ പൈങ്കിളിയും റൊമാന്‍സും ഇല്ല, വിവാഹജീവിതത്തെ കുറിച്ച് പ്രീത പറയുന്നു

755

മിനിസ്‌ക്രീനിലൂടെയും ബിഗ്സ്‌ക്രീനിലൂടേയും നൃത്തവേദികളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താരമാണ് പ്രീത പ്രദീപ്. സൂപ്പര്‍ഹിറ്റായ മൂന്നുമണി എന്ന പരമ്പരയിലെ മതികല എന്ന കഥാപാത്രമാണ് പ്രീതയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തത്.

Advertisements

ഉയരെ അടക്കമുള്ള സിനിമകളിലും പ്രീത ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനേത്രി എന്നതിനും അപ്പുറത്ത് മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്നും താരം തെളിയിച്ചിരുന്നു. സീരിയലില്‍ മാത്രമല്ല സിനിമയിലും പ്രീത അഭിനയിക്കാറുണ്ട്.

Also Read: ജീവിതത്തില്‍ സംഭവിച്ച ഖേദകരമായ കാര്യം എന്തായിരുന്നുവെന്ന് ചോദ്യം, നാഗ ചൈതന്യയുടെ മറുപടി ഇങ്ങനെ, സാമന്തയുമായി വേര്‍പിരിഞ്ഞ ശേഷം മനസ്സുതുറന്ന് സംസാരിച്ച് താരം

ഉയരെയില്‍ പാര്‍വതിയുടെ ചേച്ചിയായെത്തിയത് പ്രീതയായിരുന്നു. അതേ സമയം നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് താരം വിവാഹിതയായത്. ബെസ്റ്റ് ഫ്രണ്ടായ വിവേകിനെയാണ് പ്രീത ജീവിത പങ്കാളിയാക്കിയത്.

ഇപ്പോഴിതാ ഭര്‍ത്താവിനെ കുറിച്ചും വിവാഹജീവിതത്തെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷമാവുകയാണെന്നും വിവാഹത്തിന് ശേഷവും തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും തങ്ങള്‍ക്കിടയില്‍ റൊമാന്‍സൊന്നുമില്ലെന്നും പ്രീത പറയുന്നു.

Also Read: മമ്മൂട്ടിയും മോഹന്‍ലാലും ഇന്നത്തെ പേരെടുത്തത് വര്‍ഷങ്ങള്‍ കൊണ്ട്, ഞാന്‍ സിനിമയില്‍ നിന്നും പോയത് കൊച്ചിനെ നോക്കാന്‍ വേണ്ടി, സ്ത്രീയില്ലെങ്കില്‍ കുടുംബമില്ലെന്ന് ഷീല

വിവേകുമായി സുഹൃത്തായിരുന്നപ്പോള്‍ തനിക്ക് മറ്റൊരു റിലേഷന്‍ ഉണ്ടായിരുന്നു. അക്കാര്യം വിവേകിനും അറിയാമെന്നും നോര്‍ത്തിലുള്ള ആളായിരുന്നു അതെന്നും അത് ബ്രേക്കപ്പായതോടെ താന്‍ തകര്‍ന്നുപോയിരുന്നുവെന്നും അപ്പോള്‍ തനിക്ക് എല്ലാ പിന്തുണയും തന്ന് കൂടെ നിന്നത് വിവേകായിരുന്നുവെന്നും പ്രീത പറയുന്നു.

Advertisement