മമ്മൂട്ടിയും മോഹന്‍ലാലും ഇന്നത്തെ പേരെടുത്തത് വര്‍ഷങ്ങള്‍ കൊണ്ട്, ഞാന്‍ സിനിമയില്‍ നിന്നും പോയത് കൊച്ചിനെ നോക്കാന്‍ വേണ്ടി, സ്ത്രീയില്ലെങ്കില്‍ കുടുംബമില്ലെന്ന് ഷീല

366

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടമാരില്‍ ഒരാളാണ് ഷീല. വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഷീല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ കാലം മുതല്‍തന്നെ ഷീല ചലച്ചിത്ര രംഗത്ത് ഉള്ള താരമാണ്.

Advertisements

പ്രേം നസീര്‍, സത്യന്‍, അടക്കമുളളവരുടെ കാലത്തെ സൂപ്പര്‍ നായിക ആയിരുന്നു ഷീല. ഇപ്പോഴും മലയാള സിനിമയില്‍ അമ്മ വേഷത്തിലും മറ്റുമായി സജീവമാണ് ഷീല. ഇപ്പോഴിതാ ഷീല നല്‍കിയ ഒരു അഭിമുഖമാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.

Also Read: ബിഗ് ബജറ്റ് ചിത്രങ്ങളുടെ പ്രൊമോഷന്‍ മാത്രമേ ചെയ്യുകയുള്ളൂവെന്ന് നിര്‍മ്മാതാവ്, സംയുക്ത കൊടുത്ത ചുട്ടമറുപടി ഇങ്ങനെ

സിനിമാരംഗത്തെയും തന്റെ കരിയറിലെയും പൊതുപ്രവണതകളെ കുറിച്ചാണ് ഷീല സംസാരിച്ചത്. നടിമാര്‍ തങ്ങളുടെ കരിയറിനേക്കാള്‍ കൂടുതല്‍ കുടുംബജീവിതത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും വിവാഹവും പ്രസവവും അവരുടെ ജീവിതത്തില്‍ സംഭവിക്കേണ്ടതാണെന്നും ഷീല പറയുന്നു.

ഒത്തിരി കൊല്ലങ്ങളുടെ കഷ്ടപ്പാടുകൊണ്ടാണ് മമ്മൂട്ടിയും മോഹന്‍ലാലും ഇപ്പോഴുള്ള പേരെടുത്തത്. അവര്‍ക്ക് ശേഷം ഒത്തിരി നടിമാര്‍ വന്നുവെന്നും എന്നാല്‍ എല്ലാവരും ബ്രേക്കെടുത്തുവെന്നും ആരോഗ്യ പ്രശ്‌നങ്ങളും വിവാഹവും പ്രസവുമൊക്കെയാവും അതിന് കാരണമെന്നും ഷൂല പറഞ്ഞു.

Also Read: ‘ഞാനിപ്പോഴാണ് എന്റെ ഉള്ളിലെ കുഞ്ഞിന്റെ ജെൻഡർ അറിഞ്ഞത്; എട്ടുവർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കുഞ്ഞ് വരുന്നു’; സന്തോഷം പങ്കുവെച്ച് ലിന്റുവും റോണിയും

ആണുങ്ങളേക്കാളേറെ ചുമതലയാണ് പെണ്ണുങ്ങള്‍ക്ക്. അവര്‍ക്ക് കുടുംബവും കുട്ടികളെയും നോക്കണം. കൊച്ചിനെ നോക്കാനുള്ളത് കൊണ്ടാണ് താനും സിനിമയില്‍ നിന്നും പോയതെന്നും ആയിരം ആണുങ്ങളുണ്ടായാലും ഒരു കുടുംബത്തില്‍ സ്ത്രീയില്ലെങ്കില്‍ കുടുംബമാവില്ലെന്നും ഷൂല പറയുന്നു.

Advertisement