വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹ ജീവിതത്തിലേയ്ക്ക് കടന്ന നടി സാമന്തയും നടന്‍ നാഗചൈതന്യയുടെയും വിവാഹ മോചനം നേടിയത തെന്നിന്ത്യന്‍ സിനിമയില്‍് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സംഭവമായിരുന്നു. വര്‍ഷങ്ങളോളം പ്രണയിച്ച ഇരുവരും വിവാഹിതരായതോടെ നിരവധി പൊരുത്തക്കേടുകള്‍ കണ്ടുതുടങ്ങി.
ഒടുവില്‍ നാല് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും രണ്ട് വഴിക്ക് തിരിഞ്ഞിരുന്നു. ഇരുവരുടെയും ഈ തീരുമാനം ആരാധകരെ ഒന്നടങ്കമാണ് ഞെട്ടിച്ചത്. ഏവരെയും നോക്കി നില്‍ക്കാന്‍ പോലും പ്രേരിപ്പിച്ച പ്രണയം പാതിവഴിയില്‍ അവസാനിച്ചത് എന്തിനെന്ന ചോദ്യം ഇനിയും ബാക്കിയാണ്.
ഇപ്പോഴിതാ നാഗചൈതന്യയുടെ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ജീവിതത്തില്‍ സംഭവിച്ച ഖേദകരമായ കാര്യമെന്താണെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നാഗ ചൈതന്യ.
തന്റെ ജീവിതത്തില്‍ അങ്ങനെയൊരു സംഭവം ഇല്ലെന്നും, സംഭവിച്ച എല്ലാ കാര്യങ്ങളും തനിക്ക് വലിയൊരു പാഠങ്ങളായിരുന്നുവെന്നും എന്നാല്‍ ചില സിനിമകള്‍ തെരഞ്ഞെടുക്കുന്നതിന്റെ കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയിരുന്നുവെന്നും നാഗ ചൈതന്യ വ്യക്തമാക്കി.
അതേസമയം, സാമന്തയുമായി വിവാഹമോചനം നേടിയ ശേഷം നടി ശോഭിത ധൂലിപാലയുമായി താരം അടുപ്പത്തിലാണെന്നും ഇരുവരും ഡേറ്റിങ്ങിലാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതില്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.