ദിലീപിന് ഗുരുത്വമില്ല, പൃഥ്വിരാജ് ഒരു മണ്ടന്‍, ഇന്നത്തെ സിനിമാലോകം തന്നെ അപമാനിക്കുന്നുവെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി

2121

മലയാള സിനിമയ്ക്കും സംഗീതത്തിനും വിലമതിക്കാനാവാത്ത സംഭാവനകള്‍ സമ്മാനിച്ച വ്യക്തിയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മലയാളികള്‍ ഇന്ന് മൂളി നടക്കുന്ന പല പാട്ടുകളും പിറന്നത് അദ്ദേഹത്തിലൂടെയായിരുന്നു.

Advertisements

ഒത്തിരി ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കൈതപ്രം. ഇന്നത്തെ സിനിമാലോകം തന്നെ അപമാനിക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Also Read: ജീവിതത്തില്‍ സംഭവിച്ച ഖേദകരമായ കാര്യം എന്തായിരുന്നുവെന്ന് ചോദ്യം, നാഗ ചൈതന്യയുടെ മറുപടി ഇങ്ങനെ, സാമന്തയുമായി വേര്‍പിരിഞ്ഞ ശേഷം മനസ്സുതുറന്ന് സംസാരിച്ച് താരം

കൂടാതെ നടന്‍ പൃഥ്വിരാജിനും ദിലീപിനുമെതിരെ വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിച്ചു. ദിലീപിന്റെ കരിയറിലെ വളര്‍ച്ചയില്‍ തന്റെ ഗാനങ്ങളുടെ പങ്ക് വളരെ വലുതാണെന്നും നിര്‍ഭാഗ്യവശാല്‍ ദിലീപിന് ഇക്കാര്യങ്ങള്‍ അറിയില്ലെന്നും കൈതപ്രം പറയുന്നു.

ഒരു പാട്ടില്‍ നിന്നും ദിലീപ് തന്നെ മാറ്റി നിര്‍ത്തിയിരുന്നു. വേറെ ഒരു നമ്പൂതിരി എഴുതുമെന്നായിരുന്നു അന്ന് പറഞ്ഞതെന്നും തന്റെ വരികളൊന്നും പോരെന്ന് പറഞ്ഞുവെന്നും എന്നിട്ട് ഹരിയെ കൊണ്ട് എഴുതിച്ചുവെന്നും ഇതൊരു ഗുരുത്വക്കേടാണെന്നും അത് മാറുമെന്നും കൈതപ്രം പറയുന്നു.

Also Read: മമ്മൂട്ടിയും മോഹന്‍ലാലും ഇന്നത്തെ പേരെടുത്തത് വര്‍ഷങ്ങള്‍ കൊണ്ട്, ഞാന്‍ സിനിമയില്‍ നിന്നും പോയത് കൊച്ചിനെ നോക്കാന്‍ വേണ്ടി, സ്ത്രീയില്ലെങ്കില്‍ കുടുംബമില്ലെന്ന് ഷീല

പൃഥ്വിരാജിനും ഇതേ പ്രശ്‌നമാണ്. പൃഥ്വിരാജിനും ഗുരുത്വമില്ലെന്നും ഒരു മണ്ടനാണെന്നും ഇപ്പോഴുള്ള നടന്മാര്‍ക്ക് താന്‍ പോരെന്നുള്ള തോന്നലാണെന്നും പലരെയും താന്‍ പാട്ടുകളിലൂടെ താരങ്ങളാക്കിയിട്ടുണ്ടെന്നും എന്നാല്‍ അവരൊക്കെ അത് മറന്നുവെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു.

Advertisement