മറ്റുപെണ്‍കുട്ടികളെല്ലാം മേക്കപ്പ് ചെയ്ത് സ്റ്റൈലായി വന്നു, എന്നാല്‍ അനുശ്രീ വന്നത് ഹവായ് ചെരുപ്പമിട്ട് തലയില്‍ എണ്ണയും തേച്ച് നാട്ടിന്‍പുറത്തുകാരിയായി, ലാല്‍ജോസ് പറയുന്നു

2412

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കി മലയാള സിനിമയലെ സൂപ്പര്‍ സംവിധായകനായി മാറിയ വ്യക്തിയാണ് ലാല്‍ജോസ്. സ്വതന്ത്ര സംവിധായകന്‍ ആകുന്നതിന് മുന്‍പ് തന്നെ ലാല്‍ജോസ് സിനിമയില്‍ പ്രശസ്തനായിരുന്നു.

Advertisements

തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്യും മുന്‍പേ ലാല്‍ജോസ് എന്ന സംവിധായകന്‍ വലിയ രീതിയില്‍ മലയാള സിനിമയില്‍ അറിയപ്പെട്ടിരുന്നു.

Also Read: മമ്മൂട്ടിയും മോഹന്‍ലാലും ഇന്നത്തെ പേരെടുത്തത് വര്‍ഷങ്ങള്‍ കൊണ്ട്, ഞാന്‍ സിനിമയില്‍ നിന്നും പോയത് കൊച്ചിനെ നോക്കാന്‍ വേണ്ടി, സ്ത്രീയില്ലെങ്കില്‍ കുടുംബമില്ലെന്ന് ഷീല

പ്രേക്ഷകര്‍ക്കിടയില്‍ ലാല്‍ജോസ് ഒരു വലിയ താരമായില്ലെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ ലാല്‍ജോസ് എന്ന സംവിധായകന്‍ ശരിക്കുമൊരു ഹീറോ ആയിരുന്നു. സിനിമയില്‍ സജീവമായ അദ്ദേഹം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് ഒരുക്കിയത്.

ഇപ്പോഴിതാ മലയാള സിനിമയില്‍ താന്‍ പരിചയപ്പെടുത്തിയ നടി അനുശ്രീയെ കുറിച്ച് ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു അനുശ്രീയെ കാണുന്നതെന്നും ഓഡിഷനിലേക്കുള്ള അനുശ്രീയുടെ വരവ് തനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ടെന്നും ലാല്‍ ജോസ് പറയുന്നു.

Also Read: ബിഗ് ബജറ്റ് ചിത്രങ്ങളുടെ പ്രൊമോഷന്‍ മാത്രമേ ചെയ്യുകയുള്ളൂവെന്ന് നിര്‍മ്മാതാവ്, സംയുക്ത കൊടുത്ത ചുട്ടമറുപടി ഇങ്ങനെ

അവിടെ പലരും മേക്കപ്പൊക്കെ ഇട്ട് സ്റ്റൈലായിട്ടായിരുന്നു വന്നത്. എന്നാല്‍ അനുശ്രീ വന്നത് ഹവായി ചെരുപ്പുമിട്ട്, തലയില്‍ മുഴുവന്‍ എണ്ണയൊക്കെ തേച്ച് നല്ലൊരു നാട്ടിന്‍പുറത്തെ കുട്ടിയായിട്ടായിരുന്നുവെന്നും വളരെ കൂളായിട്ടായിരുന്നു വന്നതെന്നും ലാല്‍ജോസ് പറയുന്നു.

ഈ സിനിമയില്‍ സെലക്ട് ചെയ്തില്ലെങ്കില്‍ എന്തുതോന്നുമെന്ന് ചോദിച്ചപ്പോള്‍ സാര്‍ അല്ലെങ്കില്‍ വേറെ ഒരാള്‍ തന്നെ സിനിമയിലേക്ക് തെരഞ്ഞെടുക്കുമെന്നായിരുന്നു അനുശ്രീയുടെ മറുപടിയെന്നും താനൊരു സിനിമാനടിയാവാന്‍ വിധിയുണ്ടെങ്കില്‍ താനത് ആയിരിക്കുമെന്നും അനുശ്രീ പറഞ്ഞതായി ലാല്‍ ജോസ് പറയുന്നു.

Advertisement