സിനിമകളിൽ എത്തിയതെല്ലാം പ്രധാന വേഷത്തിൽ, ഒപ്പം അഭിനയിച്ച സീരിയൽ നടനെ പ്രണയിച്ച് കെട്ടി, നടി കീർത്തി ഗോപിനാഥിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ

4658

സിനിമാ സീരിയൽ രംഗത്ത് ഒരുകാലത്ത് മലയാള തിളങ്ങിനിന്ന താരമായിരുന്നു കീർത്തി ഗോപിനാഥ്. പാവം ഐഎ ഐവാച്ചനെന്ന ചിത്രത്തിലൂടെയായാണ് കീർത്തിയുടെ കരിയർ തുടങ്ങുന്നത്. മഴയത്തും മുൻപെ, കാഞ്ഞിരപ്പള്ളി കറിയാച്ചൻ, ജൂനിയർ മാൻഡ്രേക്ക് തുടങ്ങി ചിത്രങ്ങളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് പുറമെ സീരിയലുകളിലും താരം അഭിനയിച്ചിരുന്നു.

22 വർഷത്തിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ചത് സീരിയലിലൂടെ ആയിരുന്നു. ഏഷ്യാനെറ്റിലെ അമ്മ അറിയാതെ സീരിയലിലൂടെയാണ് താരം മടങ്ങിയെത്തിയത്. ര​ണ്ടാം​ ​വ​ര​വി​ന് ​പി​ന്നി​ൽ​ ​കീ​ർ​ത്തി ​ഗോ​പി​നാ​ഥി​ന് ​പ​റ​യാ​ൻ​ ​ഒ​രൊ​റ്റ​ ​കാ​ര​ണ​മേ​യു​ള്ളൂ,​ ​അ​ഭി​ന​യം​ ​എ​ന്ന​ ​ഇ​ഷ്‌​ടം​ ​ഒ​രി​റ്റു​പോ​ലും​ ​മാ​യാ​തെ​ ​ഇ​ന്നും​ ​കൂ​ടെ​യു​ണ്ട് ​എ​ന്ന​തു​ ​ത​ന്നെ.​

Advertisements

​സി​നി​മ​യി​ലും​ ​സീ​രി​യ​ലി​ലും​ ​ഒ​രു​പോ​ലെ​ ​സ​ജീ​വ​മാ​യി​രി​ക്കെ​യാ​ണ് ​ബ്രേ​ക്ക് ​എ​ടു​ത്ത​ത്.​ ഇ​നി​ ​ഒ​രു​ ​തി​രി​ച്ചു​ ​വ​ര​വി​ല്ലെ​ന്നാ​യി​രു​ന്നു​ ​അ​ന്ന​ത്തെ​ ​തീ​രു​മാ​നം.​ ​എ​ന്നാ​ലി​പ്പോ​ൾ​ ​കൃ​ത്യ​മാ​യ​ ​സ​മ​യ​ത്ത് ​ത​ന്നെ​ ​തി​രി​ച്ചു​വ​രാ​ൻ​ ​ക​ഴി​ഞ്ഞ​തി​ന്റെ​ ​സ​ന്തോ​ഷ​ത്ത​ത്തി​ലാ​ണ് ​ ​കീ​ർ​ത്തി.​ ​ഇ​ത്ത​വ​ണ​ ​തു​ട​ക്കം​ ​മി​നി​സ്ക്രീ​നി​ലാ​ണെ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ ഈ​ ​തി​രി​ച്ചു​വ​ര​വ് ​നീ​ണ്ട​തെ​ന്താ​ണ് ​എ​ന്ന​ ​ചോ​ദ്യ​മാ​ണ് ​ഇ​പ്പോ​ൾ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​

Also Read
വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം, ഇപ്പോഴും നല്ല സുഹൃത്തുക്കള്‍, ഞങ്ങള്‍ക്കിടയില്‍ പൈങ്കിളിയും റൊമാന്‍സും ഇല്ല, വിവാഹജീവിതത്തെ കുറിച്ച് പ്രീത പറയുന്നു

​അ​തി​നു​ള്ള​ ​കീ​ർ​ത്തി​യു​ടെ​ ​ഉ​ത്ത​രം​ ​ഇ​താ​ണ് ​ഈ​ ​വ​ര​വ് ​ഒ​രി​ക്ക​ലും​ ​സ്വ​പ്‌​നം​ ​ക​ണ്ടി​രു​ന്ന​താ​യി​രു​ന്നി​ല്ല.​ എ​നി​ക്ക് ​പോ​ലും​ ​അ​ത്ഭു​ത​മാ​ണി​ത്,​ തി​രി​ച്ചു​വ​ര​വി​ൽ​ ​സ​ന്തോ​ഷ​ത്തേ​ക്കാ​ൾ​ ​ഏ​റെ​ ​ഉ​ത്ക​ണ്ഠ​യാ​യി​രു​ന്നു.​ ​ശ​രി​യാ​കു​മോ​ ​എ​ന്ന​ ​ഭ​യം.​ ​പ​ക്ഷേ​ ​എ​ല്ലാം​ ​ന​ന്നാ​യി​ ​ത​ന്നെ​ ​സം​ഭ​വി​ക്കു​ന്നു.​ ​ഏ​ഷ്യാ​നെ​റ്റി​ലെ​ ​’അ​മ്മ​ ​അ​റി​യാ​തെ​ ​സീ​രി​യ​ൽ​ ​ആ​ളു​ക​ൾ​ക്കി​ഷ്‌​ട ​പ്പെ​ടു​മ്പോ​ൾ​ ​അ​തും​ ​സ​ന്തോ​ഷം.

പ​ഴ​യ​ ​സി​നി​മ​ക​ൾ​ ​ഇ​പ്പോ​ഴും​ ​കാ​ണാ​ൻ​ ​ഇ​ഷ്‌​ട​മു​ള്ളൊ​രാ​ളാ​ണ്, ​എ​ന്റെ​ ​സി​നി​മ​ക​ളൊ​ക്കെ​ ​ടിവി​യി​ൽ​ ​വ​രു​മ്പോ​ൾ​ ​കാ​ണും.​ ​ചി​ല​പ്പോ​ൾ​ ​യൂ​ട്യൂ​ബി​ൽ​ ​ക​യ​റി​യും​ ​നോ​ക്കാ​റു​ണ്ട്.​കു​റ​ച്ചു​ ​കൂ​ടെ​ ​ന​ന്നാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് ​തോ​ന്നാ​റു​ണ്ട്..​ ​എ​ന്നാ​ലും​ ​എ​ന്റെ​ ​ചെ​റി​യ​ ​കാ​ല​ത്തെ​ ​അ​ഭി​ന​യ​ ​ജീ​വി​ത​ത്തി​ൽ​ ​ഞാ​ൻ​ ​സം​തൃ​പ്‌​ത​യാ​യി​രു​ന്നു.​ മാ​റി​നി​ന്ന​ ​കാ​ല​ത്തും​ ​ആ​ ​സ്നേ​ഹം​ ​എ​നി​ക്ക് ​പ്രേ​ക്ഷ​ക​രി​ൽ​ ​നി​ന്നും​ ​തി​രി​ച്ച​റി​യാ​ൻ​ ​പ​റ്റി​യി​ട്ടു​ണ്ട്.​

അ​ഭി​നേ​ത്രി​യാ​യ​തു ​കൊ​ണ്ട് ​മാ​ത്രം​ ​കി​ട്ടു​ന്ന​ ​അം​ഗീ​കാ​ര​ങ്ങ​ളാ​ണ് ​അ​തൊ​ക്കെ.​ ​ തി​രു​വ​ന​ന്ത​പു​ര​ത്ത് ​പേ​യാ​ടാ​ണ് ​താ​മ​സം, അഭിനേതാവായ രാഹുലാണ് കീര്‍ത്തിയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഒരു സീരിയലില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചതിന് ശേഷമായാണ് ഇരുവരും പ്രണയ ത്തിലായത്. ബീച്ചില്‍ വെച്ചായിരുന്നു ആദ്യമായി രാഹുലിനെ കണ്ടത്.

ആരോടും മിണ്ടാതെ മാറിയിരിക്കു കയായിരുന്നു അദ്ദേഹം. കട്ട ജാഡയായതിനാലാണ് അങ്ങനെ മാറിയതെ ന്നായിരുന്നു കരുതിയത്. സിനിമകളിലൊക്കെ അഭിനയിച്ചയാളല്ലേ എന്ന് കരുതിയായിരുന്നു താൻ അന്ന് കീർത്തിയുടെ അടുത്ത് നിന്ന് മാറിയതെന്നായിരുന്നു രാഹുൽ പറഞ്ഞത്. താരദമ്പതിമാരുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ് തുറന്നത്.

ഞങ്ങളൊന്നിച്ചുള്ള കോമ്പിനേഷൻ സീൻ എടുത്ത് തുടങ്ങിയപ്പോഴാണ് സംസാരിച്ച് തുടങ്ങിയത്. കൊഡൈക്കനാലിൽ വെച്ചായിരുന്നു ചിത്രീകരണം. ലാഗ് അടിച്ചുള്ള വർത്തമാനമായിരുന്നു. എന്റെ തീരുമാനം തെറ്റിപ്പോയോ എന്നുവരെ ചിന്തിച്ചിരുന്നു. അതുകഴിഞ്ഞ് ഞങ്ങൾ വഴക്കടിച്ച് തുടങ്ങി. പിന്നെ നേരെ ഫാമിലി ലൈഫിലേക്ക്. ഇതിനിടയിൽ താൽപര്യമില്ലാഞ്ഞിട്ടാണോ എന്തോ റൊമാൻസിനൊന്നും വന്നില്ല.

പുള്ളിക്ക് അന്നേ പ്രായത്തിൽ കവിഞ്ഞ മെച്യൂരിറ്റിയായിരുന്നു. ജൂനിയർ മാൻഡ്രേക്കിലെ നായികയായിരുന്നു. അതിന് ശേഷം സിനിമ വേണ്ടെന്ന് വെച്ചതായിരുന്നു. കല്യാണത്തിന് മുൻപ് ചെയ്ത സിനിമകളായിരുന്നു എല്ലാം. കല്യാണം കഴിഞ്ഞതിന് ശേഷം സന്തോഷം തന്നെയായിരുന്നു എന്നായിരുന്നു രാഹുൽ പറഞ്ഞത്. ഇടയ്ക്കൊരു സാമ്പത്തിക പ്രതിസന്ധിയൊക്കെ വന്നപ്പോൾ കട്ടയ്ക്ക് കൂടെയുണ്ടായിരുന്നു കീർത്തി.

Also Read
കിസ്സിങ് സീനുകള്‍ സിനിമയില്‍ നിര്‍ബന്ധം, കെമിസ്ട്രി വേണമെന്ന് പറഞ്ഞ് നായികമാരോട് അടുത്തിടപഴകും, നടിമാരോടുള്ള കമല്‍ഹാസ്സന്റെ സമീപനത്തെപ്പറ്റി തുറന്ന് പറഞ്ഞ് ബയില്‍വന്‍ രംഗനാഥന്‍

Advertisement