ഭാര്യ വീനീഷയെ നെഞ്ചോടു ചേർത്ത് ചെമ്പരത്തി നായകൻ സ്റ്റെബിൻ, സ്‌ക്രീനിലെ പ്രണയം പോലയാണ് ജീവിതത്തിലും എന്ന് ആരാധകർ

172

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്റ്റെബിൻ ജേക്കബ്. വളരെ ചെറിയ സമയം കൊണ്ടാണ് സ്റ്റെബിൻ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. സീകേരളത്തിൽ സംപ്രേഷണ ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലിലാണ് സ്റ്റെബിൻ ഇപ്പോൾ അഭിനയിക്കുന്നത്.

ഇന്റീരിയർ ഡിസൈനറാണ് സ്‌റ്റൈബിൻ. സ്വന്തമായി സ്ഥാപനം ഇട്ട് ജോലി നോക്കി വരുമ്പോഴായിരുന്നു സീരിയലിലേയ്ക്ക് എത്തുന്നത്. അപ്രതീക്ഷിതമായിട്ടാണ് സ്റ്റെബിൻ സീരിയലിൽ എത്തുന്നത്. ഫോട്ടോ കണ്ട് ഇഷ്ടപെട്ടാണ് സ്റ്റെബിന് സീരിയലലിലേക്ക് ക്ഷണം കിട്ടുന്നത്.

Advertisements

അടുത്തിടെയാണ് സ്റ്റെബിൻ വിവാഹിതയായത് വിനീഷയാണ് വധു. സോഷ്യൽ മീഡിയയിൽ സജീവമായ സ്‌റ്റെബിൻ തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സ്‌റ്റെബിൻ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.

സ്റ്റെബിനോട് ചേർന്നിരിക്കുന്ന വിനീഷയെയാണ് ചിത്രത്തിൽ കാണുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ട ഫെയറി ടെയിൽ നമ്മുടെ പ്രണയകഥ ആണെന്നായിരുന്നു സ്റ്റെബിൻ ഫോട്ടോക്ക് ക്യാപ്ഷൻ നൽകിയത്. ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത ചിത്രത്തിന് നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്.

സ്‌ക്രീനിലെ പ്രണയം കാണുന്നുണ്ടെന്നും ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ടെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. അതേ സമയം നീർമാതളം എന്ന പരമ്പരയിലൂടെയാണ് സ്റ്റെബിൻ മിനിസ്‌ക്രീനിലെത്തിയത്. ഒരു പോലീസ് ഓഫീസറെ ആയിരുന്നു താരം ഈ പരമ്പരയിൽ അവതരിപ്പിച്ചത്. ചെമ്പരത്തി താരത്തിന്റെ രണ്ടാമത്തെ സീരിയലാണ്.

സൂപ്പർഹിറ്റ് പരമ്പരയായ ചെമ്പരത്തിയിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ചെമ്പരത്തിയിലെ നായികയായ അമല ഗിരീശനും സ്റ്റെബിനും തമ്മിലുള്ള കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നീർമാതളത്തിന്റെ സംവിധായകൻ ഡോക്ടർ ജനാർദ്ദനാണ് ചെമ്പരത്തിയും സംവിധാനം ചെയ്യുന്നത്.

Advertisement