പൃഥ്വിരാജിന്റെ ആ സ്വഭാവം തനിക്ക് ഏറെയിഷ്ടം, ഒപ്പം അഭിനയിക്കുമ്പോൾ ശരിക്കും ആഘോഷിച്ചു: തുറന്ന് പറഞ്ഞ് മീരാ ജാസ്മിൻ

528

ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന നടി മീരാ ജാസ്മിൻ മലയാളികളുടെ പ്രിയതാരമാണ്. അക്കാലത്ത് താരം ഒരുപാട് നല്ല സിനിമകളുടെ ഭാഗവുമായിരുന്നു. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും മീരയുടെ സിനിമകൾ ഇന്നും ചലച്ചിത്ര പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

പൃഥ്വിരാജിന്റെ നായികമാരിൽ പ്രധാനികളിലൊരാളാണ് മീര ജാസ്മിൻ. സ്വപ്നക്കൂട്, ചക്രം ഈ സിനിമകളിലായിരുന്നു ഇരുവരും ഒരുമിച്ചത്. കുഞ്ഞൂഞ്ഞിന്റേയും കമലയുടേയും അഭിനയവും ഡയലോഗും ഇന്നും ആരാധകർക്ക് മനപ്പാഠമാണ്.

Advertisements

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഭാവനയുമൊക്കെ അണിനിരന്ന ചിത്രം കൂടിയായിരുന്നു സ്വപ്നക്കൂട്. ഗംഭീര പ്രകടനമായിരുന്നു എല്ലാവരും പുറത്തെടുത്തതെങ്കിലും മത്സരിച്ച് അഭിനയിക്കുകയായിരുന്നു പൃഥ്വിയും മീര ജാസ്മിനും.

മീരാ ജാസ്മിൻ നായികയായെത്തിയ സ്വപ്നക്കൂട് എന്ന ചിത്രം പൃഥ്വിരാജിന്റെ കരിയറിൽ വഴിത്തിരിവായ ചിത്രമായിരുന്നു. തന്റെ സഹതാരമായ പൃഥ്വിരാജിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ മീരാ ജാസ്മിൻ.
ജാഡ, അഹങ്കാരി, നിഷേധി തുടങ്ങി വിളിപ്പേരുകൾ പലതും ചാർത്തി കൊടുത്തിട്ടുണ്ടെങ്കിലും തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന താരമാണ് പൃഥ്വിരാജ് എന്ന് മീരാജാസ്മിൻ പറയുന്നു.

പൃഥ്വിയ്‌ക്കൊപ്പം സ്വപ്‌നകൂട്, ചക്രം തുടങ്ങിയ സിനിമകളിൽ ഒപ്പം അഭിനയിക്കുമ്പോൾ ശരിക്കും ആഘോഷിച്ചു. കള്ളത്തരം ഇല്ലാത്ത ആളാണ് പൃഥ്വിരാജ്. പുറമെ ഒന്നും അകത്ത് മറ്റൊന്നുമായ രീതി പൃഥ്വിരാജിന് ഇല്ലെന്നും അദ്ദേഹത്തിന്റെ സമീപനം ഇഷ്ടമാണെന്നും മീരാജാസ്മിൻ പറയുന്നു.

പൃഥ്വിരാജിനെ കുറിച്ച് ഓർക്കമ്പോൾ അഭിമാനമാണെന്നും മീര ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേ സമയം ഏത് കാര്യമായാലും തുറന്ന് സംസാരിക്കുന്ന പ്രകൃതമാണ് പൃഥ്വിരാജിൻറേത് എന്ന് സുപ്രിയയും പറഞ്ഞിരുന്നു.

യാത്ര, സിനിമ, പുസ്തകം ഈ മൂന്ന് കാര്യങ്ങളാണ് തങ്ങളെ ചേർത്തുനിർത്തിയതെന്നും ഇരുവരും പറഞ്ഞിരുന്നു. തന്നെ എല്ലാ അവസ്ഥയിലും കണ്ടിട്ടുള്ളയാളാണ് സുപ്രിയ എന്നായിരുന്നു പൃഥ്വി പറഞ്ഞത്. വ്യക്തി ജീവിതത്തിലായാലും സിനിമയിലായാലും എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാറുണ്ട് പൃഥ്വി.

Advertisement