കഴിഞ്ഞ പത്തു പതിനഞ്ചു വർഷങ്ങളായി ഞങ്ങൾ പരസ്പരം പഠിക്കുകയാണ്, എന്റെ ഗുരുവും കൂട്ടുകാരിയുമാണവൾ: സിതാരയെ കുറിച്ച് ഭർത്താവ് സജീഷ്

49

തെന്നിന്ത്യൻ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിലും ആൽബങ്ങളിലും സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് ആരാധകരുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളായി മാറിയ മലയാളിന്റെ സ്വന്തം ഗായികയാണ് സിതാര കൃഷ്ണകുമാർ. യുവജനോൽസവ വേദികളിൽ നിന്നുമാണ് സിതാരസിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.

സ്‌കൂൾ കോളജ് കലോൽസവങ്ങളിൽ നൃത്ത ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട് സിതാര. പിന്നീട് 2006, 2007 വർഷങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകം ആയി. അവിടെ നിന്നും മലയാളത്തിന്റെ പ്രിയ ഗായികയായി മാറുക ആയിരുന്നു സിതാര കൃഷ്ണകുമാർ. ടിവി ചാനലുകളിലെ സംഗീത പരിപാടികളിലൂടെയാണ് കേരളത്തിലെ സംഗീത പ്രേമികൾക്ക് സിത്താര പ്രിയങ്കരിയാവുന്നത്.

Advertisements

കൈരളി ടിവിയിലെ ഗന്ധർവ സംഗീതം സീനിയേഴ്സ് 2004 ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്ക പെപ്പട്ടതോടെ സിതാര ശ്രദ്ധിയ്ക്കപ്പെട്ടു. അതേ വർഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്ത സ്വരങ്ങളിലെയും ജീവൻ ടിവിയുടെ വോയ്സ് 2004 ലെയും മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. ഡോക്ടറായ എം സജീഷിനെയാണ് സിതാര വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു.

ഒരു മകളാണ് സിതാരയ്ക്ക് ഉള്ളത് സാവൻ ഋതു. സിതാരയെപോലെ തന്നെ മകൾ സാവൻ ഋതുവും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. ഇപ്പോൾ സിതാരയെ കുറിച്ച് ഭർത്താവ് സജീഷ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സിതാരയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് സജീഷ് തന്റെ ഫേസ്ബുക്കിലൂടെ വളരെ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്.

ഗുരുവും എല്ലാ അർത്ഥത്തിലും കൂട്ടുകാരിയുമായവളേ. ഈ പിറന്നാളിലും, വരും നാളുകളിലും ആശംസകൾ! എത്തേണ്ടിടത്തെത്തുവാനെത്രയുണ്ടെത്രയുണ്ടെന്നറിയാത്തൊരീ യാത്രയിൽ. ഇനി നമ്മിലൊരാളിന്റെ നിദ്രയ്ക്ക് മറ്റെയാൾ കണ്ണിമപൂട്ടാതെ കാവൽ നിന്നീടണം എന്നും സജീഷ് കുറിപ്പിലൂടെ പറയുന്നു.

ഡോ. സജീഷിന്റെ കുറിപ്പിന്റെ പൂർണരൂപം:

തികച്ചും വ്യക്തിപരമായ ഒരു വിശേഷം എങ്ങനെയാണ് സാമൂഹികപരം കൂടിയാവുന്നത് എന്ന് ചിന്തിച്ചു പോകുന്നു. കെട്ടകാലമാണ്, നാളെയെചൊല്ലി സന്തോഷിപ്പിക്കാൻ ഏറെയൊന്നുമില്ല താനും. എന്നിട്ടും നമ്മൾ പ്രതീക്ഷ കൈവെടിയുന്നില്ല. പോരാട്ടം തന്നെ പോരാട്ടം. എങ്കിലും എത്രയെത്ര വാർത്തകളാണ്, ഓരോ കുടുംബത്തിൽ നിന്നും.

പരസ്പരം കെട്ടിപ്പിടിച്ചുകഴിയേണ്ടവർക്കെങ്ങനെയാണ് തമ്മിൽ തള്ളാനും ത, ല്ലാനും, കൊ, ല്ലാനും കഴിയുന്നത്? അത്രമാത്രം അനിശ്ചിതത്വത്തിലാണ് സാഹചര്യം, അതു തന്നെയാവണം അസ്വസ്ഥമായ മനുഷ്യമനസ്സുകൾക്കും കാരണം. ബുദ്ധിയും ബോധവും അനുഭവങ്ങളിൽ നിന്നുൾക്കൊള്ളുന്ന അറിവും കൊണ്ട് പ്രശ്നങ്ങളോടു പോരാടിയേ പറ്റൂ.

എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള വ്യക്തി എന്റെ അച്ഛനാണ് (മുരളീധരൻ കെ) അതുകഴിഞ്ഞാൽ അവളും (സിത്താര). ഞങ്ങൾ പരസ്പരം പഠിക്കുകയാണ് കഴിഞ്ഞ പത്തു പതിനഞ്ചു വർഷങ്ങളായി. സഹാനുഭൂതി, ദയ, കരുണ എന്നൊക്കെ നമ്മൾ എപ്പോഴും പറയുമ്പോഴും അബോധപൂർവ്വം എങ്ങനെയാണ് ഒരാൾ സഹജീവികളോട് സഹവർത്തിക്കേണ്ടതെന്നും, പരസ്പരമുള്ള ബഹുമാനം, സ്വാതന്ത്ര്യം എന്നിവ സത്യസന്ധമായി എങ്ങനെ നൽകാമെന്നും, ദിശബോധമുള്ള കഠിനാധ്വാനത്തിലൂടെ എങ്ങനെ വിജയിക്കാമെന്നുമെല്ലാമുള്ള പാഠങ്ങൾ.

ആ അർത്ഥത്തിൽ ഗുരുവും എല്ലാ അർത്ഥത്തിലും കൂട്ടുകാരിയുമായവളേ. ഈ പിറന്നാളിലും, വരും നാളുകളിലും ആശംസകൾ. എത്തേണ്ടിടത്തെത്തുവാനെത്രയുണ്ടെത്രയുണ്ടെന്നറിയാത്തൊരീ യാത്രയിൽ. ഇനി നമ്മിലൊരാളിന്റെ നിദ്രയ്ക്ക് മറ്റെയാൾ കണ്ണിമപൂട്ടാതെ കാവൽ നിന്നീടണം എന്നായിരുന്നു സജീഷ് കുറിച്ചത്.

Advertisement