എന്റെ ആത്മാവിന്റെ ഭാഗമായിരുന്നു അദ്ദേഹം, പത്ത് വർഷമാണ് ഞങ്ങൾ പ്രണയിച്ചിത്, ദൈവത്തിനോട് ദേഷ്യമുണ്ട്: മേഘ്‌നാ രാജ്

591

മലയാളത്തിന്റെ സൂപ്പർ സംവിധായകൻ വിനയൻ യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളി സിനിമാ പ്രേമികൾക്ക് സുപരിചിതയായ നടിയാണ് മേഘ്‌ന രാജ്. കന്നഡ, മലയാള സിനിമകളിൽ സജീവയായിരുന്നു താരം. മലയാള സിനിമയിൽ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് ആരാധകരും ഏറെയായിരുന്നു.

അതേ സമയം കന്നഡ നടനായിരുന്ന ചീരഞ്ജീവി സർജയുമായി മേഘന പ്രണയത്തിൽ ആവുകയും വിവാഹിതയാവുകയും ചെയ്തിരുന്നു. എന്നാൽ വെറും രണ്ട് വർഷം മാത്രമേ ഇരുവർക്കും ഒരുമിച്ച് നില്ക്കാൻ സാധിച്ചോളൂ. 2020 ജൂൺ ഏഴിന് ചീരഞ്ജീവി സർജ ഹൃദയാഘാതം മൂലം ഈ ലോകത്ത് നിന്നും വിടപറയുമ്പേൾ മേഘ്‌ന ഗർഭിണിയായിരുന്നു.

Advertisements

അപ്രതീക്ഷിതമായ ചീരുവിന്റെ വിയോഗം മേഘ്‌നയെ ശരിക്കും തളർത്തിയിരുന്നു. ചിരഞ്ജീവി സർജയുടെ വിയോഗംം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സിനിമാലോകം മുക്തമായിട്ടില്ല. തന്റെ ഭർത്താവിന്റെ വിയോഗവേളയിൽ നെഞ്ചു പൊട്ടിക്കരഞ്ഞ മേഘനരാജ് എല്ലാവർക്കും നൊമ്പരക്കാഴ്ചയായിരുന്നു.

ഇപ്പോഴിതാ ചിരഞ്ജീവി സർജയുടെ വേർപാടിന്റെ ഒന്നാം വാർഷികം കഴിഞ്ഞിരിക്കുകയാണ്. പ്രിയതമന്റെ ഓർമ്മകളിലൂടെ ജീവിക്കുന്നതിനെ കുറിച്ച് മേഘ്ന രാജ് പല തവണ തുറന്ന് പറഞ്ഞ് കഴിഞ്ഞു. പതിനാല് വർഷം മുൻപാണ് ചിരുവിനെ ആദ്യമായി കാണുന്നതെന്നും പത്ത് വർഷത്തോളം നീണ്ട പ്രണയത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് നടിയിപ്പോൾ. സിനിമയിലേക്ക് തിരികെ വരുമെന്നുള്ള ഉറപ്പാണ് നടി നൽകുന്നത്.

സൗഹൃദത്തിന് വലിയ പ്രധാന്യം കൊടുക്കുന്ന വ്യക്തിയാണ് ചിരഞ്ജീവി. അദ്ദേത്തെ നഷ്ടപ്പെട്ടപ്പോഴാണ് സുഹൃത്തുക്കളുടെ വില മനസിലായതെന്നും മേഘ്ന പറയുന്നു. കേരള കൗമുദിയ്ക്ക് കൊടുത്ത അഭിമുഖത്തിലായിരുന്നു മേഘ്‌നയുടെ തുറന്നു പറച്ചിൽ.

എല്ലാ ദിവസവും വഴക്ക് ഉണ്ടാക്കുന്നവർ ആയിരുന്നെങ്കിലും നഷ്ടങ്ങളുടെ വേദന മനസിലായത് ചിരു പോയതോടെയാണെന്നും നടി സൂചിപ്പിക്കുന്നു. മേഘ്‌നയുടെ വാക്കുകൾ ഇങ്ങനെ:

പതിനാല് വർഷം മുൻപാണ് ചിരുവിനെ ആദ്യമായി കാണുന്നത്. രണ്ട് പേരുടെയും സിനിമാ കുടുംബം, വീട്ടുക്കാർക്ക് തമ്മിലും അറിയാമായിരുന്നു. അമ്മയാണ് എന്നെ ആദ്യം പരിചയപ്പെടുത്തുന്നത്. അപ്പോൾ ഒരു മാന്ത്രികത അനുഭവപ്പെട്ടു. നാളെ പ്രിയ പാതിയായി മാറുമെന്നൊന്നും അപ്പോൾ കരുതിിയില്ല. ആദ്യ കാഴ്ചയിൽ തന്നെ എന്തോ ഒരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടെന്ന് തോന്നി. ആ ദിവസം ജീവിതത്തിൽ മറക്കാൻ കഴിയില്ല.

പത്ത് വർഷം നീണ്ടപ്രണയം. വിവാഹംവരെ എത്താൻ സമയം വേണമെന്ന് ഞങ്ങൾ മുൻകൂട്ടി തീരുമാനിച്ചിരുന്നു. പരസ്പരം അറിയുകയും മനസിലാക്കുകയും വേണം. വിവാഹത്തിൽ എത്താൻ പാകപ്പെടുകയും വേണം. വിൽ യു മ്യാരി മീ എന്ന് ചിരുവിൽ നിന്ന് കേൾക്കേണ്ടി വന്നില്ല. അനുയോജ്യമായ സമയം വന്ന് ചേർന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു വിവാഹം. പ്രണയിച്ച ആ പത്ത് വർഷത്തിലെ എല്ലാ ദിവസവും ഞങ്ങൾക്ക് പുതുദിനമായി അനുഭവപ്പെട്ടു.

ഏറ്റവും അടുത്ത സുഹൃത്ത്, മകൻ, വഴിക്കാട്ടി, അതിലുപരി എന്റെ ആത്മാവിന്റെ ഭാഗം കൂടിയാണ് ചിരു. ഞാൻ ചിരുവിനോട് സംസാരിക്കണമെന്നില്ല. എന്റെ നോട്ടം, മനസ്, ഇഷ്ടം എനിക്ക് എന്ത് വേണം, എല്ലാം ചിരുവിന് അറിയാം. എന്റെ ജീവിതം തിരിച്ചറിഞ്ഞത് എന്നെ പൂർണമായി മനസിലാക്കിയത് ചിരു മാത്രമാണ്. ചിരു പോയിട്ടും എല്ലാ ദിവസവും ഞങ്ങൾ കാണുന്നുണ്ട്. സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നമാണെന്ന് കരുതാനാണ് താൽപര്യം.

നമുക്ക് വീട്ടിൽ പോവമെന്ന് എന്നോട് പറയും. ആ വിളി കാതോർക്കുന്നു. എല്ലാ ദിവസവും ഞങ്ങൾ തമ്മിൽ ചെറിയ വഴക്ക് ഉണ്ടാവുമായിരുന്നു. ഇപ്പോഴും വഴക്ക് കൂടണമെന്നുണ്ട്. യാത്രകളെ അധികം ഇഷ്ടപ്പൊടത്ത ചിരു എന്റെ ഇഷ്ടത്തിനൊപ്പം കൂടെ നിന്നു. അങ്ങനെ ഒത്ത് വന്നതാണ് പാരീസ് യാത്ര. എല്ലാം തീരുമാനിച്ച ശേഷം പറയൂ, ഞാൻ വരാം എന്ന് പറയുമായിരുന്നു. ഭാര്യയെ വേണ്ട. സുഹൃത്തുക്കളെ മതി എന്ന് ഞാൻ പരാതി പറഞ്ഞിട്ടുണ്ട്. സൗഹൃദങ്ങളെ അത്രമാത്രം കാത്ത് സൂക്ഷിച്ച ആളാണ് ചിരു.

ചിരുവിന്റെ മ, രണ, ശേഷമാണ് സൗഹൃദത്തിന്റെ വില അറിയുന്നത്. ചിരുവാണ് അത് കാട്ടി തന്നതും. നസ്രിയയുടെയും അനന്യയുടെയും നല്ല സുഹൃത്തായിരുന്നു ചിരു. ഞാൻ വളരെ ശക്തയായ പെൺകുട്ടിയാണെന്ന് അമ്മ പറയാറുണ്ട്. എത്രത്തോളം ശരിയാണെന്ന് അറിയില്ല. നിന്നിരുന്ന ഇടം ഇളകിപോകുന്ന അവസ്ഥയായിരുന്നു. ഓരോ സാഹചര്യമാണ് ഏതൊരു സ്ത്രീയെയും ശക്തയാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഞാൻ ശക്തയായ സ്ത്രീയാണ്.

ചിരുവിന്റെ മ, രണ, ശേഷമാണ് എനിക്ക് നഷ്ടങ്ങളുടെ വില മനസിലാവുന്നത്. ദൈവത്തിനോട് ചെറിയ ദേഷ്യമുണ്ട്. എല്ലാം തന്നിട്ട് തട്ടിപ്പറിച്ച് കൊണ്ട് പോയി. ഒരു വാക്ക് പറയാതെ. ചില നേരത്ത് മനുഷ്യരെ പോലെ ദൈവത്തിനും തെറ്റ് സംഭവിക്കാം. എന്നാലും ദൈവവിശ്വാസം ഇപ്പോഴും ഉണ്ട്. ചിരു ഇത്ര വേഗം എന്തിന് പോയി എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നില്ല. ഒരു ദിവസം തിരിച്ച് വരുമെന്ന് വിശ്വസിക്കുന്നു. മടങ്ങി വന്നാൽ ഒന്നും ചോദിക്കില്ല. ഇനി എവിടെയും പോവരുതെന്ന് പറയും.

എന്റെ കൂടെ താമസിക്കണമെന്നും ചിരുവിന്റെ കുട്ടിമാ ആണ് ഞാനെന്നും പറയും. സിനിമയിൽ അഭിനയിക്കുന്ന എന്നെയാണ് ചിരുവിന് ഇഷ്ടം. ഞാൻ ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്ന് ചിരു ആഗ്രഹിച്ചു. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. രണ്ട് വർഷമായി മലയാളത്തിൽ അഭിനയിച്ചിട്ട്. ഇപ്പോൾ കുഞ്ഞിന്റെ കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധ. ഒരു വർഷം കഴിഞ്ഞ് സിനിമയിലേക്ക് മടങ്ങി വരണമെന്നാണ് ആഗ്രഹമന്നും മേഘ്‌ന പറയുന്നു.

Advertisement