ആദ്യം അതെനിക്ക് ഇഷ്ടമല്ലായിരുന്നു, ഇപ്പോൾ എന്ത് വന്നാലും അഭിമുഖീകരിക്കാം എന്ന നിലയിൽ കാര്യങ്ങൾ എത്തിയിട്ടുണ്ട്: പ്രിയ വാര്യർ പറയുന്നു

348

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാന രംഗത്തിലൂടെ തന്നെ ലോകം മുഴുവനും ഉള്ള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രിയാ വാര്യർ. കേരളത്തിൽ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തമുണ്ട് നടിയ്ക്ക് ആരാധകർ. ഈ ഗാന രംഗത്തിലെ ഒരു കണ്ണടയ്ക്കലാണ് താരത്തിന് ഇത്രയും പോപ്പുലാരിറ്റി ഉണ്ടാക്കി കൊടുത്തത്.

പ്രശസ്തിയ്ക്കൊപ്പം തന്നെ ട്രോളുകളും തേടി എത്തിയിരുന്നു. പിന്നീട് അത് സൈബർ അറ്റാക്കായി മാറി. ഇപ്പോഴിതാ താൻ നേരിടേണ്ടി വന്ന സൈബർ അറ്റാക്കിനെ കുറിച്ചും വിമർശനളെ കുറിച്ചും തുറന്നു പറയുകയാണ് പ്രിയാ വാര്യർ. ജിഞ്ചർ മീഡിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisements

കൂട്ടൂസ് എന്ന പേര് ആദ്യം ഇഷ്ടം ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ കൂട്ടൂസ് എങ്കിൽ കുട്ടൂസ് ആ നിലയ്ക്ക് ആണെന്നും പ്രിയ വാര്യർ വ്യക്തമാക്കി. പ്രസ്തുത പേരിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് ആയിരുന്നു നടിയുടെ മറപടി. തുടക്കത്തിൽ കൂട്ടൂസ് എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടം ആയിരുന്നില്ല.

ഒരു ഫേസ്ബുക്ക് പേജിലാണ് ഈ പേര് ആദ്യമായി വരുന്നത്. അന്ന് എനിക്ക് ഫേസ്ബുക്ക് പേജോ ഒന്നുമില്ല. ഇതെന്ത് ആണെന്ന് അറിയുകയുമില്ലായിരുന്നു. അതിൽ ആക്ടർമാർക്കൊക്കെ ഓരോ പേരുണ്ട്. അതിൽ എന്റെ പേര് കുട്ടൂസ് ആണെന്ന് അറിഞ്ഞപ്പോൾ ആദ്യം പ്രശ്നങ്ങളൊന്നും തോന്നിയില്ല. കൂടാതെ വലിയ വികാരങ്ങളൊന്നും തോന്നിയില്ല.

Also Read: പുതിയ വിശേഷം പങ്കുവെച്ച് ആരാധകർക്ക് സർപ്രൈസുമായി ഗോവിന്ദ് പത്മസൂര്യ: ജിപിക്ക് ആശംസകൾ നേർന്ന് ആരാധകരും

കൂട്ടൂസ് എന്ന് സെറ്റിലൊക്കെ വിളിക്കാൻ തുടങ്ങിയപ്പോൾ വിളിക്കല്ലേ എന്ന് പറയുമായിരുന്നു. എന്നാൽ ഇപ്പോൾ ആരെങ്കിലും കൂട്ടൂസേ എന്ന് വിളിച്ച് കളിയാക്കിയാൽ ആ പറയൂ എന്ന് പറഞ്ഞ് സംസാരിക്കും. ഇപ്പോൾ അതിനൊന്നും ഒരു കുഴപ്പവുമില്ല. കുട്ടൂസെങ്കിൽ കുട്ടൂസ്.

വെറെയൊന്നും വിളിക്കാതിരുന്നാൽ മാത്രം മതി. ഇപ്പോൾ എന്ത് വന്നാലും അഭിമുഖീകരിക്കാം എന്ന നിലയിൽ കാര്യങ്ങൾ എത്തിയിട്ടുണ്ടെന്നും പ്രിയ വാര്യ പറഞ്ഞു. കൂടാതെ എന്നെ പറ്റി പുറത്ത് വരുന്ന ന്യൂസുകളൊക്കെ ഏറ്റവും അവസാനം അറിയുന്നത് ഞാനാണ്. സോഷ്യൽ മീഡിയയിൽ അത്രയധികം ആക്ടീവായ ആളല്ല ഞാൻ.

ഇത്തരത്തിലുള്ള ന്യൂസ് വരുമ്പോൾ ആരെങ്കിലും അയച്ചു തരും. അല്ലെങ്കിൽ അമ്മ വിളിച്ച് ഇങ്ങനെയൊരു വാർത്ത വന്ന കാര്യം പറയും. ഇത്തരത്തിലുള്ള ചോദ്യങ്ങൾ വരുമ്പോഴാണ് ഇതൊക്കെ ഷെയർ ചെയ്തിട്ടുണ്ടല്ലോ എന്ന് അറിയുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കുന്നത് ഞാൻ തന്നെയാണ്. ഞാൻ ഇസ്റ്റഗ്രാമിൽ കേറി ഫേട്ടോ പോസ്റ്റ് ചെയ്യും.

പിന്നെ അതിന്റെ പിന്നാലെയുള്ള ബാക്കി കാര്യങ്ങളൊന്നും അറിയില്ല. അത് യൂട്യൂബിൽ ഷെയർ ആവുന്നു, ട്രോളാവുന്നു, ഇതൊന്നും ഞാൻ അറിയുന്നില്ല. കൂടാതെ അതിന് വേണ്ടി ടൈം സ്‌പെൻഡ് ചെയ്യാറില്ല. ആരെങ്കിലും പറയുമ്പോൾ ഏറ്റവും അവസാനം അറിയുന്ന ആളാണ് ഞാൻ. അപ്പോഴും അത് ചിരിച്ച് തമാശയാക്കി അങ്ങ് വിടും.

Also Read:പുതിയ വിശേഷം പങ്കുവെച്ച് ആരാധകർക്ക് സർപ്രൈസുമായി ഗോവിന്ദ് പത്മസൂര്യ: ജിപിക്ക് ആശംസകൾ നേർന്ന് ആരാധകരും

തന്റെ പേരിൽ പ്രചരിക്കുന്ന രസകരമായ അപകട വാർത്തയെ കുറിച്ചും പ്രിയ പറയുന്നുണ്ട്. ഷോട്ട് എടുക്കുന്നതിനിടയക്ക് ഒന്ന് ചെറുതായി വീണതാണ്. വീഴ്ച എനിക്ക് പതിവാണെങ്കിലും മറ്റൊരു രീതിയിലാണ് വാർത്ത പുറത്ത് വന്നത്. ആദ്യം ആ സീൻ കൃത്യമായി ചെയ്തിരുന്നു. ചുമ്മ ഒന്നും കൂടെ ചെയ്തതാണ്. അപ്പോഴാണ് ബാലൻസ് തെറ്റി താഴെ വീഴുന്നത്. അപ്പോൾ തന്നെ ഞാൻ ചാടി എഴുന്നേക്കുകയു ചെയ്തു എന്നും പ്രിയാ വാര്യർ വ്യക്തമാക്കുന്നു.

Advertisement