Home Entertainment

മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ; ജോമോൻ ടി ജോണുമായുള്ള പ്രണയവും വിവാഹവും തുറന്ന് പറഞ്ഞ് ആൻ അഗസ്റ്റിൻ

92

മലയാളത്തിലെ നിർമാതാവും നടനുമായിരുന്നു അഗസ്റ്റിന്റെ മകളാണ് യുവ നടി ആൻ അഗസ്റ്റിൻ. ക്യാമറാമാൻ ജോമോൻ ടി ജോണുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു ആൻ അഗസ്റ്റിൻ. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

ഇപ്പോൾ ഇതാ തങ്ങളുടെ പ്രണയകഥ തുറന്ന് പറഞ്ഞിരിക്കുകയാണ് ആൻ.നേരിട്ട് കാണുന്നതിന് മുൻപ് തന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല ജോമോൻ. അഭിമുഖങ്ങളിൽ നിന്ന് ജാഡയിട്ട് സംസാരിക്കുന്ന ഒരു പെൺകുട്ടിയാകും ആൻ എന്നാണ് ജോമോൻ കരുതിയിരുന്നത്. ജാടയിടുന്ന ആളുകളെ ജോമോന് പണ്ടേ ഇഷ്ടവുമല്ല. ആൻ പറഞ്ഞു.

Advertisements

പക്ഷെ കണ്ട് മൂന്നാം നാൾ ഇരുവരും കല്യാണം കഴിക്കാൻ തീരുമാനിച്ചു എന്നതാണ് അതിലേറ്റവും കൗതുകം. മൂന്നാഴ്ച കഴിഞ്ഞപ്പോൾ ജോമോൻ ആനിന്റെ അമ്മയെ വിളിച്ചു. ഞാൻ ആനിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഉടനെ അമ്മ ചോദിച്ചു. എത്ര നാളായി ഇത് തുടങ്ങിയിട്ട്.

മൂന്നാഴ്ച എന്ന് മറുപടി പറഞ്ഞപ്പോൾ മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ എന്നായിരുന്നു മറുപടി. കുറച്ചു കാലം കൂടി ആ സൗഹൃദം തുടർന്നതോടെ ഇരുവർക്കും ഒരുമിച്ചു ജീവിക്കാനാകും എന്ന് മനസിലായി.

Advertisement