ആ പ്രതിഭ ചെമ്പൻ വിനോദിൽ എനിക്ക് കാണാൻ കഴിയുന്നു: തിലകനോട് ചെമ്പൻ വിനോദിനെ ഉപമിച്ച് ജോഷി

9

ഹിറ്റ്‌മേക്കർ ജോഷി നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചെമ്ബൻ വിനോദിന്റെ അഭിനയത്തെ കുറിച്ച് പറയുകയാണ് ജോഷി.

അഭിനയ കുലപതിയായ തിലകനോടാണ് ചെമ്പൻ വിനോദിനെ ജോഷി ഉപമിച്ചിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജോഷി ഇക്കാര്യം തുറന്ന് പറഞ്ഞത്. ഒരു സിനിമ ബോധ്യപ്പെട്ട ശേഷമേ ചെമ്ബൻ വിനോദ് അഭിനയിക്കൂ. അതൊരു നല്ല നടന്റെ ലക്ഷണമാണ്.

Advertisements

മലയാള സിനിമയുടെ പെരുന്തച്ചൻ എന്ന് ആരാധകർ സ്‌നേഹപൂർവ്വം വിശേഷിപ്പിക്കുന്ന ആളാണു മണ്മറഞ്ഞ നടൻ തിലകൻ. വൈവിധ്യമാർന്ന വേഷങ്ങൾ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ പകരം വയ്ക്കാനാവാത്ത അഭിനയ പ്രതിഭ. പുതുതലമുറയിൽ ശ്രദ്ധേയനായ ചെമ്പൻ വിനോദിനെ തിലകനോട് ഉപമിക്കുകയാണ് പ്രശസ്ത സംവിധായകൻ ജോഷി.

ഒരു സിനിമ ബോധ്യപ്പെട്ട ശേഷമേ ചെമ്പൻ വിനോദ് അഭിനയിക്കൂ. അതൊരു നല്ല നടന്റെ ലക്ഷണമാണ്. തിലകനിൽ കണ്ട പ്രതിഭ ചെമ്പൻ വിനോദിൽ എനിക്ക് കാണാൻ കഴിയുന്നുണ്ട് ജോഷി പറയുന്നു. വനിത മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോഷി.

ജോഷിയുടെ പുതിയ ചിത്രം ‘പൊറിഞ്ചു മറിയം ജോസി’ൽ പ്രധാന കഥാപാത്രമായെത്തുന്നത് ചെമ്പനാണ്. തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കിടുമ്‌ബോഴായിരുന്നു ചെമ്പൻ വിനോദിനെ കുറിച്ചുള്ള പരാമർശം. ഒരിടവേളയ്ക്കുശേഷം ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിൽ ചെമ്പൻ വിനോദിനൊപ്പം ജോജു ജോർജും നൈല ഉഷയും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച് കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വി ക്രീയേഷൻസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന്റെ ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത് രാജശേഖറും സുപ്രീം സുന്ദറുമാണ്. ചിത്രത്തിന്റെ കൊറിയോഗ്രാഫി പ്രസന്ന സുജിത്തും നിർവ്വഹിച്ചിരിക്കുന്നു. ഓഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്

Advertisement