ആ സീനിൽ മോഹൻലാൽ ഗ്ലിസറിനിട്ടിട്ടുണ്ടെന്ന് ഞാൻ കരുതി, പക്ഷെ എനിക്ക് തെറ്റി: ലാലേട്ടന്റൈ മാസ്മരിക പ്രകടനത്തെ കുറിച്ച് സംവിധായകൻ

52

മലയാള സിനിമയിൽ എന്നും കാലാതീതമാണ് സിബി മലയിൽ മോഹൻലാൽ ചിത്രങ്ങൾ. ഇരുവരുടെയും ശേഖരത്തിൽ നിറയുന്നത് പുരസ്‌കാരങ്ങളുടെ പെരുമഴ പെയ്യിച്ച ഒരിപിടി സിനിമകളാണ് . മോഹൻലാൽ സിബി മലയിൽ ലോഹിതദാസ് ടീം മലയാളികൾക്ക് മറക്കാനാവാത്ത സിനിമകളാണ് സമ്മാനിച്ചിട്ടുള്ളത്.

എന്നാൽ ലോഹിതദാസ് എന്ന എഴുത്തുകാരൻ ഈ ടീമിൽ നിന്ന് മാറി നിന്നപ്പോഴും അപൂർവമായി ചില അത്ഭുത ചിത്രങ്ങൾ നമുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്, സിബി മലയിൽ മോഹൻലാൽ ടീമിൽ എംടി വാസുദേവൻ നായർ എന്ന അതുല്യ പ്രതിഭയുടെ സ്‌ക്രിപ്റ്റ് കൂടി ചേരുമ്പോൾ ആ സിനിമയ്ക്ക് പ്രേക്ഷക മനസ്സിൽ വല്ലാത്തൊരു തിളക്കമുണ്ടാകും.

Advertisements

മോഹൻലാൽ സിബി മലയിൽ എംടി ടീം ഒന്നിച്ചപ്പോൾ മലയാളികൾക്ക് ലഭിച്ചത് സദയം എന്ന ക്ലാസ്സ് മൂവി ആയിരുന്നു. 1992ൽ പുറത്തിറങ്ങിയ സദയം’എന്ന ചിത്രം മോഹൻലാലിന്റെ അഭിനയ നിമിഷങ്ങളിലും സിബി മലയിലിന്റെ സംവിധാന ക്രാഫ്റ്റിലും വലിയൊരു ഉയരം വ്യക്തമാക്കുന്നുണ്ട്. തന്റെ ടെക്‌നിക്കൽ ബ്രില്ല്യൻസിനപ്പുറം ആക്ടറുടെ കോണ്ട്രിബ്യൂഷൻ വല്ലാതെ മുന്നിൽ നിന്ന സിനിമയായിരുന്നു സദയമെന്ന് വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ സംവിധായകനായ സിബി മലയിലും വ്യക്തമാക്കുന്നു.

കുട്ടികളെ വകവരുത്തുന്ന ചിത്രത്തിന്റെ അവസാന ഭാഗം ചിത്രീകരിക്കുമ്പോൾ മോഹൻലാലിന്റെ കണ്ണിൽ താൻ ഒരു തിളക്കം കണ്ടുവെന്നും, ലാൽ ഗ്ലിസറിനിട്ടിട്ടുണ്ടെന്ന് ആ അവസരത്തിൽ താൻ ഉറപ്പിച്ചിരുന്നതായും പക്ഷെ അതിന്റെ പിന്നിലെ സത്യാവസ്ഥ മറ്റൊന്നായിരുന്നുവെന്നും ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ സിബി മലയിൽ പറയുന്നു.

എംടിയുള്ള ഒരു റൂമിനകത്താണ് സദയത്തിന്റെ അവസാന ഭാഗത്തിലെ വളരെ വൈകാരികമായ രംഗങ്ങൾ ചിത്രീകരിക്കേണ്ടത്. വല്ലാത്ത ഒരു പരിമിധിക്കുള്ളിൽ നിന്ന് ചെയ്തു തീർത്ത രംഗങ്ങളായിരുന്നു അത്, എനിക്ക് ഒരു ട്രോളി ഇടാൻ പോലുമുള്ള സ്‌പേസ് അവിടെ ഉണ്ടായിരുന്നില്ല, അത്തരം പരിമിധിക്കുള്ളിൽ നിന്ന് കൊണ്ടുള്ള എന്റെ ടെക്‌നിക്കൽ ബ്രില്ല്യൻസിനപ്പുറം ആക്ടറുടെ കോണ്ട്രിബ്യൂഷൻ വല്ലാതെ മുന്നിൽ നിന്ന സിനിമയായിരുന്നു സദയം.

കുട്ടികളെ വകവരുത്തുന്ന സിനിമയുടെ ക്ലൈമാക്‌സ് ഭാഗം ഞാൻ നാല് രാത്രികൾ കൊണ്ട് അതിന്റെ ഓർഡറിലാണ് ഷൂട്ട് ചെയ്തത്. ആ ഒരു സീനിലേക്ക് വരുമ്പോൾ മോഹൻലാലിന്റെ സത്യനാഥൻ എന്ന കഥാപാത്രം പൂർണമായും അപ് നോർമൽ ആയിട്ടുണ്ട്. വല്ലാത്തൊരു ഭ്രാന്തിന്റെ അവസ്ഥയാണത്, ഈ കുട്ടിയെ പിടിച്ച് ചേർത്ത് നിർത്തി ഒരു ക്ലോസ് അപ് എടുത്തപ്പോൾ മോഹൻലാലിന്റെ കണ്ണിൽ ഞാൻ ഒരു തിളക്കം കണ്ടു.

ഞാൻ അസിസ്റ്റന്റിനെ വിളിച്ചു ചോദിച്ചു ഇയാൾക്ക് ഗ്ലിസറിൻ കൊടുത്തോ എന്ന്, ഇല്ലെന്നായിരുന്നു മറുപടി. ലാൽ ഗ്ലിസറിനിട്ടോയെന്നു നേരിട്ട് ചോദിച്ചപ്പോൾ ലാലും പറഞ്ഞു ഞാൻ ഗ്ലിസറിൻ ഉപയോഗിച്ചിട്ടില്ല എന്ന്, ഞാൻ അതിൽ നിന്ന് മനസിലാക്കിയിട്ടുള്ളത് ഇതാണ്, ശരിക്കും ഉന്മാദത്തിന്റെ അവസ്ഥയിലെത്തുമ്പോൾ പലരുടെയും കണ്ണുകളിൽ ഒരു നനവ് ഉണ്ടാകുമെന്ന് പറയാറുണ്ട്. അത് അറിയാതെ സംഭവിച്ചു പോകുന്നതാണ് സിബി മലയിൽ പറഞ്ഞു നിർത്തി.

Advertisement