ഗുരുവായൂരിലെ മരപ്രഭു ശിൽപം നന്നാക്കാൻ സൂപ്പർതാരം മോഹൻലാൽ

114

ശക്തമായ ഇടിമിന്നലിൽ കേടുപാട് സംഭവിച്ച ഗുരുവായൂർ ക്ഷേത്ര വളപ്പിലെ മരപ്രഭു ശിൽപം നന്നാക്കാമെന്ന് സൂപ്പർതാരം മോഹൻലാൽ. സമർപ്പണമായി ശിൽപം നവീകരിക്കാമെന്നാണ് മോഹൻലാൽ അറിയിച്ചത്. ശിൽപ്പം നന്നാക്കാൻ ദേവസ്വം നടപടികൾ ആരംഭിച്ചപ്പോഴാണ് ലാൽ താൽപ്പര്യം അറിയിച്ചത്.

ഇക്കാര്യം മോഹൻലാൽ ദേവസ്വം അധികൃതരുമായി ചർച്ച ചെയ്തു. അടുത്തയാഴ്ച മരപ്രഭു നന്നാക്കുന്നതിനായി ശിൽപി ആലുവ ദേശം സ്വദേശി രാമചന്ദ്രൻ ദേവസ്വം ബോർഡിന് രേഖാമൂലം അപേക്ഷ നൽകും. രണ്ടുമാസം മുമ്പ് ഇടിമിന്നലിലാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേനടയിലുള്ള ശിൽപത്തിന്റെ ഒരു ഭാഗം അടർന്നു വീണത്.

Advertisements

വിഷ്ണു സഹസ്രനാമത്തിലെ ‘പത്മനാഭോ മരപ്രഭു’ എന്ന ഭാഗത്തെ അടിസ്ഥാനമാക്കി രാമചന്ദ്രന്റെ നേതൃത്വത്തിൽ 1995 ജൂൺ 24 നാണ് മരപ്രഭു ശിൽപം പൂർത്തിയാക്കി സമർപ്പിച്ചത്. നിലമ്പൂർ അരുവാക്കോട് ഗ്രാമത്തിലെ ആദി ആന്ധ്ര പുലാല ബ്രാഹ്മണരാണ് നിലമ്പൂരിൽ നിന്നെത്തിച്ച കളിമണ്ണുകൊണ്ട് ശിൽപം നിർമ്മിച്ചത്.

6500 ഇഷ്ടികകൾക്കുള്ളിൽ കളിമണ്ണ് ചാലിച്ചൊഴിച്ച് 108 തരം പച്ചമരുന്നുകളും ചേർത്ത് മൂന്നരമാസം കൊണ്ടായിരുന്നു നിർമിതി. മഹാകുംഭകാവസ്ഥയാണ് ശിൽപഭാവം. 2010ൽ കനകപ്രഭാമണ്ഡലവും നിർമിച്ചു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ മോഹൻലാൽ സന്ദർശിച്ചപ്പോൾ, മരപ്രഭുവിന്റെ സ്വർണവർണത്തിലുള്ള ചെറുരൂപമാണ് സമ്മാനിച്ചത്.

Advertisement