നടി ജ്യോതിര്‍മയിയുടെ അമ്മ പിസി സരസ്വതി അന്തരിച്ചു

225

നടി ജ്യോതിര്‍മയിയുടെ അമ്മ പിസി സരസ്വതി അന്തരിച്ചു. അസുഖ ബാധിതയായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു സരസ്വതി. 75 വയസായിരുന്നു. പരേതനായ ജനാര്‍ദ്ദനന്‍ ഉണ്ണിയാണ് ഭര്‍ത്താവ്. 

എറണാകുളം ലിസി പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Advertisements

ആദ്യം ഒരു സീരിയല്‍ അഭിനേത്രി ആയിരുന്ന ജ്യോതിര്‍മയി ആദ്യമായി അഭിനയിച്ച ചിത്രം പൈലറ്റ് എന്ന ചിത്രമാണ്. ജ്യോതിര്‍മയിയെ ശ്രദ്ധേയയാക്കിയ ഒരു ചിത്രം മലയാളത്തില്‍ 2002 ല്‍ പുറത്തിറങ്ങിയ മീശ മാധവന്‍ എന്ന ചിത്രമാണ്. ആദ്യകാലം ഏഷ്യാനെറ്റ് ചാനലില്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഡല്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഒട്ടനവധി സിനിമകളില്‍ ജ്യോതിര്‍മയി ഭാഗമായി.

Advertisement