റാമും ജാനുവും മറ്റൊരു ലോകത്ത്, ഞങ്ങള്‍ ഒന്നിച്ചു; 96 ജോഡികളുടെ വിവാഹ ഫോട്ടോ

240

തകര്‍പ്പന്‍ വിജയം നേടി തമിഴില്‍ ഏറെ തരംഗമായ 96 എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഗൗരി ജി കിഷന്‍. ചിത്രത്തില്‍ കുട്ടി ജാനുവായി എത്തിയ താരത്തെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.

Advertisements

മലയാളത്തിലും താരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. വിജയ് ചിത്രം മാസ്റ്ററിലും നടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. കഴിഞ്ഞവര്‍ഷം മലയാളത്തില്‍ ലിറ്റില്‍ മിസ് റാവുത്തര്‍, അനുരാഗം പോലുള്ള ചിത്രങ്ങളിലും ഗൗരി അഭിനയിച്ചു.

അതേസമയം കഴിഞ്ഞ ദിവസം നടിയുടെ ഒരു കല്ല്യാണ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. 96 എന്ന ചിത്രത്തില്‍ ഗൗരിയുടെ ജോഡിയായ ആദിത്യ ഭാസ്‌കറുമായി ചേര്‍ന്ന് നില്‍ക്കുന്ന വിവാഹ ചിത്രം ആയിരുന്നു അത്.

എന്നാല്‍ പിന്നാലെ തന്ന അതിന്റെ സസ്‌പെന്‍സും പൊളിഞ്ഞു. ഇത് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് പടം ആയിരുന്നു. ഹോട്ട് സ്‌പോട്ട് എന്നാണ് ആ തമിഴ് ചിത്രത്തിന്റെ പേര്. വിഘ്‌നേഷ് കാര്‍ത്തിക്കാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘റാമും ജാനുവും മറ്റൊരു ലോകത്ത്. ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. നാളെ ഹോട്സ്പോട്ട് റിലീസ് ചെയ്യുന്നു’ എന്ന് പറഞ്ഞാണ് ഗൗരി ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്

Advertisement