രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ; ആടുജീവിതം കണ്ട ശേഷം നടന്‍ ജയസൂര്യ

179

മികച്ച പ്രതികരണമാണ് സിനിമ ആടുജീവിതത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് സിനിമയെ കുറിച്ചുള്ള പ്രതികരണം അറിയിച്ച് എത്തിയത്. ഇപ്പോഴിതാ നടന്‍ ജയസൂര്യയും ചിത്രം കണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Advertisements

വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്ര, രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ… നജീബിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലെസി ചേട്ടാ നിങ്ങള്‍ക്കും എന്ന് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിന്റെ ഹൃദയ താളമറിഞ്ഞ എല്ലാവര്‍ക്കും തന്റെ കൂപ്പുകൈ എന്നും ജയസൂര്യയുടെ കുറിപ്പില്‍ പറയുന്നു. അതേസമയം, പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗാണ് ആടുജീവിതത്തിന് ലഭിച്ചിരിക്കുന്നത്.

അതേസമയം മലയാളത്തിന് പുറമേ തമിഴ് , ഹിന്ദി , തെലുങ്ക് , കന്നട ഭാഷകളിലും ഈ സിനിമ ഇറങ്ങിയിട്ടുണ്ട്. പൃഥ്വിരാജ് നായകനായി വേഷമിട്ട ആടുജീവിതത്തിന്റെ സംവിധാനം ബ്ലെസ്സി നിര്‍വഹിച്ച് എത്തിയപ്പോള്‍ ലോകമെമ്പാടും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് സിനിമയാക്കിയിരിക്കുന്നത് .

 

Advertisement