മനസ്സ് നിറഞ്ഞു, എത്രയും വേഗം വീട്ടില്‍ പോയി രാജുവിനെ കാണണം, കരഞ്ഞുകൊണ്ട് ആടുജീവിതം കണ്ടിറങ്ങിയ സുപ്രിയ പറയുന്നു

165

കഴിഞ്ഞ ദിവസമാണ് മലയാള സിനിമയിലെ സൂപ്പര്‍താരം പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം തിയ്യേറ്ററുകളിലെത്തിയത്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Advertisements

യഥാര്‍ത്ഥ ജീവിത കഥയാണ് ബെന്യാമിന്‍ തന്റെ നോവലിലൂടെ പറഞ്ഞത്. മരുഭൂമിയില്‍ അകപ്പെട്ടുപോയ നജീബ് എന്ന മനുഷ്യന്റെ കഥയാണ് ഇതില്‍ വരച്ചുകാട്ടിയത്. ഇത് ബ്ലെസി എന്ന സംവിധായകന്‍ സിനിമയാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയായിരുന്നു.

Also Read:ശരിക്കും ഞാന്‍ തന്നെ, ആടുജീവിതത്തിലെ പൃഥ്വിയെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി, നജീബ് പറയുന്നു

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പൃഥ്വിരാജും ബ്ലെസിയും ചേര്‍ന്ന് സിനിമ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തിയ്യേറ്ററുകളിലെത്തിയ ചിത്രം കാണാന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും തിയ്യേറ്ററിലെത്തിയിരുന്നു. മനസ്സ് നിറഞ്ഞുവെന്നായിരുന്നു ചിത്രം കണ്ടിറങ്ങിയ സുപ്രിയ പറഞ്ഞത്.

ശരിക്കും ഭയങ്കര ഇമോഷണല്‍ സിനിമയാണ് ആടുജീവിതമെന്ന് സുപ്രിയ പറയുന്നു.ഇപ്പോള്‍ മനസ്സ് ഭയങ്കര നിറഞ്ഞിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് വീട്ടില്‍ പോയി രാജുവിനെ ഒന്നു കാണണമെന്നും കരഞ്ഞുകൊണ്ട് ചിത്രം കണ്ടിറങ്ങിയ സുപ്രിയ പറയുന്നു.

Also Read;എന്നെ നീ മാത്രമേ കെട്ടിപ്പിടിക്കുന്നുള്ളൂ, ശരിക്കും അറിഞ്ഞുകെട്ടിപ്പിക്കൂ, ഷൂട്ടിനിടെ മോഹന്‍ലാല്‍ പറഞ്ഞ കാര്യം വെളിപ്പെടുത്തി മണികണ്ഠന്‍

മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം കാണാന്‍ യഥാര്‍ത്ഥ നജീബൂം തിയ്യേറ്ററുകളിലെത്തിയിരുന്നു. പൃഥ്വിരാജിനെ കണ്ടപ്പോള്‍ ശരിക്കും തന്നെ പോലെ തോന്നി എന്നും താന്‍ കരഞ്ഞുപോയി എന്നും നജീബ് പറഞ്ഞിരുന്നു.

Advertisement