നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ കേരളമൊന്നാകെ പ്രതിഷേധിക്കുന്നു. ഇതില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോള്‍ ഇതിനെതിരെ പ്രതികരിക്കുകയാണ് നടി മിയ .
‘നമസ്‌കാരം, ആര്‍എല്‍വി രാമകൃഷ്ണന്‍ സാറിന് എതിരെ വളരെ അതിശയിപ്പിക്കുന്ന രീതിയില്‍ ഒരാള്‍ സംസാരിക്കുന്ന വീഡിയോ കാണാനിടയായി. ഈ സമയത്ത് രാമകൃഷ്ണന്‍ സാറിനെ കുറിച്ച് എനിക്കുണ്ടായ ഒരു നല്ല അനുഭവം ഷെയര്‍ ചെയ്യണം എന്ന് തോന്നി. കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം പാലായില്‍ വച്ച് ജില്ലാ കലോത്സവം നടക്കുക ആയിരുന്നു. ഞാന്‍ പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയത്താണ്. മോഹിനിയാട്ട മത്സരത്തില്‍ ഒന്നാമതായി ഞാന്‍ സ്റ്റേജില്‍ കയറി കളിച്ചു. ഒരു എട്ടര മിനിറ്റ് ആയപ്പോള്‍ പാട്ട് നിന്നുപോയി.
also read
ആനയെ കുളിപ്പിച്ച് സാനിയ ഇയ്യപ്പന്‍; പുതിയ പോസ്റ്റുമായി താരം
പക്ഷെ ഞാന്‍ അത് കളിച്ച് കംപ്ലീറ്റ് ചെയ്തു. പാട്ട് ഇല്ലാതെ തന്നെ ഞാന്‍ ബാക്കി കളിച്ച് കംപ്ലീറ്റ് ചെയ്തു. പക്ഷെ പാട്ട് നിന്നുപോകുകയോ കര്‍ട്ടന്‍ വീണു പോകുകയോ പോലെയുള്ള എന്തെങ്കിലും ടെക്നിക്കല്‍ എറര്‍ കാരണം ആണ് ഡാന്‍സ് നിന്നുപോകുന്നത് എങ്കില്‍ ആ കുട്ടിക്ക് വീണ്ടും ഒരു ചാന്‍സ് കൂടി കൊടുക്കണം എന്നാണല്ലോ. അങ്ങിനെയൊരു നിയമം ഉണ്ട്. എന്റെ മമ്മി അത് പോയി സംസാരിച്ചിട്ട് എനിക്ക് വീണ്ടും കളിയ്ക്കാന്‍ ഒരു ചാന്‍സ് കിട്ടി. ഒരു മൂന്നാലു കുട്ടികള്‍ കളിച്ച് കഴിയുമ്പോള്‍ എനിക്ക് വീണ്ടും കളിക്കാം. അവിടെ ഒരു ഗ്രീന്‍ റൂം ഉണ്ടായിരുന്നു. ഞാന്‍ അവിടെ പോയി റസ്റ്റ് എടുക്കുമ്പോള്‍ രാമകൃഷ്ണന്‍ സാര്‍ സാറിന്റെ ഒരു സ്റ്റുഡന്റിനെ റെഡി ആക്കികൊണ്ടിരിക്കുകയാണ്. എനിക്ക് ഓപ്പോസിറ്റ് മത്സരിക്കാന്‍ ഉള്ള കുട്ടിയാണ്.
അപ്പോഴാണ് ഇങ്ങിനെ ഞാന്‍ അവിടെ ചെന്നിരുന്നത്. സാര്‍ എന്നോട് എന്ത് പറ്റിയെന്നൊക്കെ ചോദിച്ചു. എന്നോട് റെസ്റ്റ് എടുക്ക് എന്നൊക്കെ പറഞ്ഞിട്ട് സാറിന്റെ സ്റ്റുഡന്റിനു കഴിക്കാന്‍ വച്ചിരുന്ന ഓറഞ്ച് എടുത്തു തന്നു. സമാധാനം ആയിട്ട് ടെന്‍ഷന്‍ ഒന്നും ഇല്ലാതെ പോയി കളിച്ചാല്‍ മതി എന്ന് പറഞ്ഞിട്ട് എനിക്ക് വേണ്ട എല്ലാ സപ്പോര്‍ട്ടും തന്നിട്ട് എനിക്ക് ടൈം ആയപ്പോള്‍ എന്നെ അദ്ദേഹം കയറ്റി വിട്ടു. അന്നാണ് ഞാന്‍ സാറിനെ ആദ്യമായി കാണുന്നത്.
എനിക്ക് സാറിന്റെ പേരുപോലും അറിയില്ലായിരുന്നു. അവിടെ ആരോ കലാഭവന്‍ മണിയുടെ അനിയനാണ് എന്ന് പറയുന്നത് കേട്ടിട്ടാണ് ആളെ തിരിച്ചറിഞ്ഞത്. ഞാന്‍ മത്സരിച്ചു എനിക്ക് ഒന്നാം സമ്മാനം കിട്ടുകയും ചെയ്തു. ഞാന്‍ പിന്നീട് ആലോചിച്ചപ്പോള്‍ സാറിന്റെ സ്റ്റുഡന്റിന്റെ ഓപ്പോസിറ്റ് മത്സരിക്കുന്ന എനിക്ക് വേണ്ടി അത്രയൊന്നും ചെയ്യണ്ട ആവശ്യം സാറിന് ഇല്ല. ഒരു നെഗറ്റിവ് ഇമോഷനും അദ്ദേഹം ക്യാരി ചെയ്തിരുന്നില്ല. എനിക്ക് അതില്‍ നിന്നും ഒരുപാട് നല്ലകാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ഈ ഒരു സമയത്ത് അദ്ദേഹം എത്ര നല്ല കലാകാരന്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ആണെങ്കിലും എനിക്ക് പേഴ്സണലി അദ്ദേഹം ഉള്ളിലും എത്ര നല്ല മനുഷ്യന്‍ ആണ്, ഒരു കറ കളഞ്ഞ കലാകാരന്‍ ആണ് എന്നുള്ളത് നിങ്ങളോട് ഷെയര്‍ ചെയ്യണം എന്ന് തോന്നി’ മിയ പറയുന്നു.