ആദ്യ ദിനം കേരളത്തില്‍ കളിച്ചത് 224 എക്‌സ്ട്രാ ഷോകള്‍, മമ്മൂട്ടിയുടെ ടര്‍ബോ

55

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ടര്‍ബോ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആദ്യദിനം തന്നെ ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. കുറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് മമ്മൂട്ടി ഇങ്ങനെ ഒരു ആക്ഷന്‍ കോമഡി ചിത്രം ചെയ്യുന്നത്. 

224 എക്‌സ്ട്രാ ഷോകളാണ് ആദ്യ ദിനം ലഭിച്ചിരിക്കുന്നത്. റെക്കോര്‍ഡ് നേട്ടമാണ് ടര്‍ബോ സ്വന്തമാക്കിയിരിക്കുന്നത്.

Advertisements

എറണാകുളം ജില്ലയില്‍ 40ലധികം ഷോകളാണ് വിവിധ തീയേറ്ററുകളിലായി ചാര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 22 ലധികം ഷോകളും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 50ലധികം ലേറ്റ് നൈറ്റ് ഷോകളാണ് ചാര്‍ട്ട് ചെയ്‌ചെയ്തിരിക്കുന്നത്. ബുക്കിങ്ങ് ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. മമ്മൂട്ടിയുടെ സിനിമ കരിയറില്‍ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ടര്‍ബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

 2 മണിക്കൂര്‍ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

 

 

Advertisement