ഭർത്തവിന് പൊക്കമില്ല നിറമില്ല സൗന്ദര്യമില്ല എന്ന പറഞ്ഞ് കളിയാക്കിയവരുടെ വാ അടപ്പിച്ച് ദേവയാനിയുടെ ജീവിതം

3448

ഒരുകാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങി നിന്നിരുന്ന സൂപ്പർ നടിയാണ് ദേവയാനി. ബോളിവുഡ് ചിത്രമായ ഗോയൽ എന്ന ചിത്രത്തിലൂടെയാണ് താര സുന്ദരി ദേവയാനി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല.

പിന്നീട് തമിഴ് മലയാളം തെലുങ്ക് തുടങ്ങിയ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു ദേവയാനി. ഒരു പിടി മികച്ച് മലയാള സിനിമകളിലും ദേവയാനി അഭിനയിച്ചു. മഹാരാഷ്ട്ര സ്വദേശിയാണ് ദേവയാനി എങ്കിലും മലയാളത്തനിമ നിറച്ച നാടൻ പെൺകുട്ടിയായാണ് കേരളക്കര ദേവയാനിയെ സ്വീകരിച്ചത്.

Advertisements

കെകെ ഹരിദാസ് സംവിധാനം കിന്നരിപ്പുഴയോരം എന്ന സിനിമയിലൂടെയാണ് ദേവയാനി മലയാളത്തിലേക്കെത്തിയത്. അച്ഛൻ രാജാവ് അപ്പൻ ജേതാവ്, കിണ്ണം കട്ട കള്ളൻ, കാതിൽ ഒരു കിന്നാരം, സുന്ദര പുരുഷൻ, ബാലേട്ടൻ, നരൻ, ഒരുനാൾ വരും തുടങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രങ്ങളിൽ ദേവയാനി വേഷമിട്ടു.

Also Read
എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്, അതിന് ഒരു കാരണവും ഉണ്ട്, റോബിനോട് ഉള്ള ഇഷ്ടം വെളിപ്പെടുത്തി ഗായത്രി സുരേഷ്

കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ദേവയാനിയുടെ ഭർത്താവ് സംവിധായകൻ രാജ്കുമാറാണ്. ഇരുവരും ഒന്നിച്ച് തുടക്ക കാലത്ത് ചില ചിത്രങ്ങൾ ചെയ്തിരുന്നു ഇതിനിടെയാണ് ഇരുവരും പ്രണയബദ്ധരായത്. എന്നാൽ ദേവയാനിയുടെ അത്ര പൊക്കമില്ലാത്ത, ഇരുണ്ട നിറവുമുള്ള രാജകുമാരനുമായുള്ള വിവാഹത്തിനു വീട്ടുകാർ എതിരായിരുന്നു.

എതിർപ്പുകൾ ശക്തമായതോടെ താരം ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. 2001ലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ സൗന്ദര്യത്തിന്റെ പേരിൽ തന്നെ വിമർശിച്ചവർക്ക് മറുപടി നൽകുകയാണ് താരം. അദ്ദേഹത്തിന്റെ സൗന്ദര്യം ഇല്ലായ്മയാണ് ഏവരുടെയും പ്രശ്‌നമെങ്കിൽ അതൊരിക്കലും തന്റെ പ്രശ്‌നമല്ല. തന്റെ ഭർത്താവിനു സൗന്ദര്യം കുറവുണ്ടെന്ന് തനിക്കൊരിക്കലും തോന്നിയിട്ടുമില്ല, ആരാണ് സൗന്ദര്യം പുറംമോടിയിൽ ആണെന്ന് പറഞ്ഞിട്ടുള്ളത്.

ഒരാളുടെ സൗന്ദര്യം അത് മനസ്സിലാണ് വേണ്ടത്. അത് എന്റെ ഭർത്താവിന് ആവോളമുണ്ട്. താൻ കണ്ടതിൽ ഏറ്റവും സൗന്ദര്യം തന്റെ ഭർത്താവിന് ആണ്. ഒരു കൊച്ചു കുഞ്ഞിനെ പോലെയാണ് ഭർത്താവ് തന്നെ പരിചരിക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ ദാമ്പത്യം തങ്ങളുടേത് ആണെന്നുമാണ് ദേവയാനി പറയുന്നു.

Also Read
ഹോട്ട് ലുക്കിൽ വീണ്ടും അമ്പരപ്പിച്ച് നടി എസ്തർ അനിൽ, താരത്തിന്റെ ഹവായിയൻ ചൂടൻ ഫോട്ടോസ് വൈറൽ

ഇനിയ, പ്രിയങ്ക എന്നീ രണ്ടു മക്കളാണ് താരത്തിന് ഉളളത്. ഇനിയ ഒൻപതിലും പ്രിയങ്ക ഏഴിലുമാണ് പഠിക്കുന്നത്. നടന്മാരായ നകുൽ, മയൂർ എന്നിവർ ദേവയാനിയുടെ സഹോദരന്മാരാണ്. ഇപ്പോഴും തെലുങ്ക് സിനിമയിലും സീരിയലുകളിലും സജീവമാണ് ദേവയാനി. നിരവധി അവാർഡുകളും ദേവയാനി സ്വന്തമാക്കിയിട്ടുണ്ട്.

Advertisement