ഒരുതരി സ്വർണമില്ലാതെ സ്വർണ മുതലാളിയുടെ മകളുടെ കല്യാണം, ആർഭാടങ്ങളില്ലാതെ മകളുടെ വിവാഹം നടത്തിയ ബോചെയ്ക്ക് കയ്യടിച്ച് ആരാധകർ

228

സ്വർണ്ണ വ്യാപാരരംഗത്തെ മുടിചൂടാമന്നനാണ് ബോബി ചെമ്മണ്ണൂർ എന്ന മലയാളികളുടെ സ്വന്തം ബോചെ. ഒരു അന്താരഷ്ട്ര ബിസിനസ്സ്മാനായ ബോചെയ്ക്ക് ആരാധകരും ഏറെയാണ് . ബിസിനസ്സുകൾക്ക് അപ്പും ഒരു മികച്ച മനുഷ്യ സ്‌നേഹിയാണ് എന്നതാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യക്യസ്തനാക്കുന്നത്.

ഇതിനോടകം തന്നെ നിരവധി കാരുണ്യ പ്രവർത്തികൾ ചെയ്തു കഴിഞ്ഞ അദ്ദേഹം തന്റെ വിമർശകരെ പോലും ഞെട്ടിച്ചുകൊണ്ടാ് പലരെയും പല രീതിയിൽ സഹായിച്ചിരുന്നത്. ഇപ്പോഴിട ബോചെയുടെ മകൾ അന്നയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. വളരെ രഹസ്യമായിട്ടാണ് അന്നയുടെ വിവാഹം നടന്നിരുന്നത്.

Advertisements

Also Read
കൂടുതൽ ഇഷ്ടം ബേബി ഗേൾ ആണ്, ആരു വന്നാലും സന്തോഷം, ആറുമാസം മുമ്പേ പേര് ഒക്കെ കണ്ടു വെച്ചിട്ടുണ്ട്: തുറന്നു പറഞ്ഞ് സൗഭാഗ്യയും അർജുനും

വിവാഹ ചടങ്ങിൽ എത്രത്തോളം സ്വർണാഭരണങ്ങൾ മക്കളെ അണിയിക്കാൻ കഴിയുമോ അത്രത്തോളം അണിയിച്ച് ആഡംബരം കാണിക്കുക എന്നതാണ് മലയാളികളുടെ ഒരു രീതി. എന്നാലതിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന ബോബിയുടെ വിവാഹം. വിവാഹം നടന്നിട്ട് ഒരാഴ്ച പിന്നിട്ടുവെങ്കിലും വാർത്തകൾ അധികമാരും അറിഞ്ഞിരുന്നില്ല.

തീർത്തും ലളിതമായ ചടങ്ങുകളിലൂടോടെയായിരുന്നു ഏക മകളുടെ വിവാഹം ബോബി നടത്തിയത്. വളരെ ലളിതമായ രീതിയിലാണ് അന്ന വിവാഹ ചടങ്ങിൽ എത്തിയത്. അന്നയെ സ്വന്തമാക്കിയത് നടനും സംവിധായകനുമായ സാം സിബിൻ ആണ്. ബോബിയുടെയും സ്മിതയുടെയും ഏക മകൾ ആണ് അന്ന എന്നും റിപ്പോർട്ടുകളുണ്ട്

മാസ്റ്റർ ഡിഗ്രി സ്വന്തമാക്കിയ അന്നയുടെയും സാമിന്റെയും ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സാം, ഒരു സംവിധായകൻ കൂടിയാണ്. ഇത്രയും കോടീശ്വരൻ ആയിട്ടും ഏക മകൾ ആയിട്ടും മകളുടെ വിവാഹം തീർത്തും ലളിതമായി നടത്തിയതിന് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയ ബോചെയ്ക്ക് നൽക്കുന്നത്.

അതേ സമയം ബോചെ കാണിച്ചത് ഒരു വലിയ മാതൃകയാണ് എന്നാണ് ആരാധകർ പറയുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഇപ്പോൾ നാട്ടിൽ ഒരു പോരാട്ടം തന്നെ നടക്കുമ്പോൾ നിങ്ങളെ പോലുള്ളവർ വേണം ഈ മാതൃക കാട്ടാൻ എന്നുമാണ് ഏവരുടെയും അഭിപ്രായം. നിങ്ങളൊരു വലിയ മനുഷ്യനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു ബോച്ചേ എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Also Read
രണ്ട് സ്റ്റെപ്പ് മുന്നിലേക്ക് കയറുമ്പോൾ അഞ്ച് സെറ്റപ്പ് താഴേക്ക് ചവിട്ടി താഴ്ത്തും, മലയാള സിനിമയിൽ തനിക്ക് പ്രത്യേക സ്ഥാനമൊന്നും ഇല്ലെന്ന് ബാബുരാജ്

ഒരു ചെറിയ നെക്ലസും, മോതിരവും, വളയും മാത്രമാണ് അന്ന അണിഞ്ഞിരുന്നത്. യാതൊരു നിവർത്തിയില്ലാത്ത മാതാപിതാക്കളും കടം വാങ്ങി വിവാഹത്തിന് ആർഭാടം കാണിക്കുമ്പോൾ ഇതൊരു പാഠമാണ് അവർക്ക് എന്നും ഏവരും അഭിപ്രായപെടുന്നു. നിരവധി ട്രോളുകൾ ഏറ്റുവാങ്ങിയ ആളുകൂടിയാണ് ബോച്ചേ. പക്ഷെ അത് അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ് എന്നും ബോബി പറഞ്ഞിരുന്നു.

ഒരു വളരെ സാധാരണ മനുഷ്യനാണ് അദ്ദേഹം, കോടീശ്വരൻ ആണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള വേഷവും പെരുമാറ്റവുമാണ് അദ്ദേഹത്തിനെ കൂടുതൽ ജനപ്രിയനാക്കുന്നത്. ഏതായാലും ബോചെയുടെ മകളുടെ വിവാഹം ഇപ്പോൾ സേഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Advertisement