Home Entertainment

ചാനൽ പൂട്ടിക്കുന്നതുവരെ കോടതി കയറും, ക്ഷമയ്ക്ക് ഒക്കെ ഒരതിരുണ്ട്, തന്റെ ഫോട്ടോസ് എടുത്ത് മോശം ക്യാപ്ഷൻ ഇട്ട് വീഡിയോ ആക്കുന്നവർക്ക് താക്കിതുമായി സാധിക വേണുഗോപാൽ

515

മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. നിരവധി പരമ്പരകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള സാധിക മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

സിനിമയിലും സീരിയലുകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മോഡൽ രംഗത്തും അവതാരിക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിത അല്ലാതിരുന്ന സാധിക പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കുകയായിരുന്നു.

Advertisements

Also Read
കൂടുതൽ ഇഷ്ടം ബേബി ഗേൾ ആണ്, ആരു വന്നാലും സന്തോഷം, ആറുമാസം മുമ്പേ പേര് ഒക്കെ കണ്ടു വെച്ചിട്ടുണ്ട്: തുറന്നു പറഞ്ഞ് സൗഭാഗ്യയും അർജുനും

ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങൾ. ഹ്രസ്വചിത്രങ്ങളിലും സജീവമാണ് നടി. സ്റ്റാർ മാജിക് എന്ന പരിപാടിയിലെ സ്ഥിരം അംഗങ്ങളിൽ ഒരാളുമാണ് താരം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്ന മിനിസ്‌ക്രീൻ താരം കൂടിയാണ് സാധിക. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക സോഷ്യൽ മീഡിയകളിൽ ചർച്ചയാകുറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സ്ത്രീധന വിഷയത്തിലടക്കം സാധിക പങ്കുവച്ച വാക്കുകൾ വലിയ തോതിൽ ചർച്ചയായിരുന്നു.

തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെച്ച് രംഗത്ത് എത്താറുള്ള സാധിക മോശം കമന്റുകൾക്കും മറ്റും തക്കതായ മറുപടിയും നടി നൽകാറുണ്ട്. ഇപ്പോഴിതാ തന്റെ അഭിപ്രായത്തിലെ ഏതാനം ചില ഭാഗങ്ങൾ മാത്രം എടുത്ത് വീഡിയോയാക്കി യൂട്യൂബിൽ ഇടുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സാധിക.

തന്റെ ക്ഷമയ്ക്ക് അതിരുണ്ടെന്നും അതുമാറിയാൽ ചാനൽ പൂട്ടിക്കുന്നതുവരെ കോടതി കയറുമെന്നും സാധിക കുറിക്കുന്നു. സാധിക സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ എടുത്ത് ചില യൂട്യൂബ് ചാനലുകൾ വീഡിയോ നിർമ്മിക്കുന്നുണ്ട്. ഇതിനെതിരെയാണ് നടി രംഗത്ത് എത്തിയത്. ഇത്തരം വീഡിയോകളെ കുറിച്ച് നേരത്തെ ഒരു അഭിമുഖത്തിൽ സാധിക വ്യക്തമാക്കിയിരുന്നു.

Also Read
രണ്ട് സ്റ്റെപ്പ് മുന്നിലേക്ക് കയറുമ്പോൾ അഞ്ച് സെറ്റപ്പ് താഴേക്ക് ചവിട്ടി താഴ്ത്തും, മലയാള സിനിമയിൽ തനിക്ക് പ്രത്യേക സ്ഥാനമൊന്നും ഇല്ലെന്ന് ബാബുരാജ്

എന്റെ ഫോട്ടോസ് എടുത്ത് ഷൂട്ട് ചെയ്ത് യൂട്യൂബിലിടുന്ന വീഡിയോകളുടെ ക്യാപ്ഷനാണ് രസം. ഗ്ലാമർ ഫോട്ടോഷൂട്ടിൽ സാധിക, നടി സാധിക ഷർട്ടിൽ എന്ത് ചെയ്തെന്ന് കണ്ടാൽ നിങ്ങൾ ഞെട്ടും ഇതൊക്കെയായിരിക്കും ക്യാപ്ഷൻ. ഞാൻ ഇടയ്ക്ക് കയറി നോക്കാറുണ്ട്. എന്നെ തന്നെ സെർച്ച് ചെയ്ത് നോക്കും. സാധിക വേണുഗോപാൽ ഹോട്ട് എന്ന് അടിച്ച് കൊടുത്താലേ എന്നെ കിട്ടാറുള്ളു. പുതിയതായി എന്താണ് വന്നതെന്ന് അറിയാൻ ഗുഗിളിൽ കയറി നോക്കുമെന്നും സാധിക വെളിപ്പെടുത്തിയിരുന്നു.

Advertisement