ഞാൻ വെറും 59 കിലോയെയുള്ളൂ, എത്ര കുറച്ചാലും സ്‌ക്രീനിൽ കാണുമ്പോൾ വണ്ണം തോന്നും, അതുകൊണ്ട് വർക്ക് ഔട്ടുകളൊന്നും ചെയ്യാറില്ലെന്ന് ലക്ഷ്മി നക്ഷത്ര

190

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർമാജിക് എന്ന ഷോയിലൂടെ താരം തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. വളരെ രസകരവും വ്യത്യസ്തവുമായ അവതരണ ശൈലിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ലക്ഷ്മി നക്ഷത്ര.

ഒരു ഗായിക കൂടിയായ ലക്ഷ്മി നക്ഷത്ര റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച് പിന്നീട് ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ ടെലിവിഷനിൽ ഷോകളിലൂടെ ശ്രദ്ധേയായ ലക്ഷ്മി നക്ഷത്ര വളരെ ചുരുങ്ങിയ സമയം ഏറ്റവും ആരാധകരുള്ള അവതാരകരിൽ ഒരാളായി മാറുകയായിരുന്നു.

Advertisements

Also Read
തന്റെ ഇഷ്ട നടൻ ദുൽഖർ സൽമാൻ ആണ്, പിവി സിന്ധുവിന്റെ വാക്കുകൾ വൈറലാകുന്നു

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ ലക്ഷ്മി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ വേഗം തന്നെ വൈറൽ ആയി മാറാറുണ്ട്. ഇപ്പോളിതാ താൻ വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ലക്ഷ്മി നക്ഷത്രയുടെ വാക്കുകൾ ഇങ്ങനെ:

വെറും 59 കിലോ ഭാരമേയുള്ളൂ എനിക്ക് . എങ്കിലും സ്‌ക്രീനിൽ കാണുമ്പോൾ നല്ല തടിയുള്ളതായി തോന്നും. എത്ര ഭാരം കുറച്ചാലും സ്‌ക്രീനിൽ വണ്ണം തോന്നുന്നതിനാൽ വർക് ഔട്ടുകളൊന്നും ചെയ്യാറില്ല, എന്നാൽ ശരീരഭാരം കൃത്യമായി നില നിർത്തുന്നതിനും ശരീരഭംഗിക്കുമായി പ്രിയപ്പെട്ട കുറേ ഡ്രിങ്കുകളുണ്ട്. രണ്ടു ടേബിൾ സ്പൂൺ പെരും ജീരകം ഇട്ട് വെള്ളം തിളപ്പിക്കുക. അത് രാത്രി മുഴുവൻ വയ്ക്കുക.

പിറ്റേന്ന് രാവിലെയാകുമ്പോൾ ജീരകത്തിന്റെ ഗുണമെല്ലാം വെള്ളത്തിലടിയും. ഈ വെള്ളം ചെറുതായി ചൂടാക്കി ആവശ്യമെങ്കിൽ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കും. ഈ പാനീയം വെറുംവയറ്റിൽ കുടിക്കും. ഇത് അടിവയർ ഒതുങ്ങുന്നതിന് നല്ലതാണ്. മറ്റൊരു ഡ്രിങ്ക് കൂടിയുണ്ട് ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം തിളപ്പിക്കും.

Also Read
വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് കൈലാഷ് രക്ഷപ്പെട്ടത്; വീഡിയോ പങ്കു വച്ച് മിഷൻ സിയുടെ സംവിധായകൻ

അതിലേക്ക് ഒരു സാലഡ് വെള്ളരി, രണ്ട് ചെറുനാരങ്ങ എന്നിവ മുറിച്ചിടാം. ഇഞ്ചി ചതച്ചതും പുതിനയിലയും ചേർക്കാം. ഉറങ്ങുന്നതിന് അൽപം മുൻപ് ഇങ്ങനെ വെള്ളം തയാറാക്കി വയ്ക്കും. പിറ്റേന്നു കാലത്ത് മുതൽ വൈകിട്ട് ഏഴു മണി വരെ സാധാരണ വെള്ളം കുടിക്കുന്നതിനു പകരമായി ഈ വെള്ളമാണ് കുടിക്കുന്നത്.

ഇതു രണ്ടു കുപ്പി നിറയെ കരുതും ഇതൊരു ഡീ ടോക്‌സ് ഡ്രിങ്കാണ്. ശരീരത്തിലെ വിഷാംശമകറ്റും, തടി വെയ്ക്കാതിക്കാനും സഹായിക്കു മെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നു.

Advertisement